വിൽപ്പനയിൽ കുതിച്ച് ചാടി ടൊയോട്ട! നവംബർ മാസത്തിൽ ടാറ്റയെ വെട്ടിച്ചോ

ഒക്ടോബർ മാസത്തിൽ ടൊയോട്ട വിൽപ്പനയിൽ മുന്നിൽ തന്നെ ആയിരുന്നു, നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. 2025 നവംബർ മാസത്തിൽ 33,752 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇന്ത്യയിലെ ഓട്ടോമൊബൈൽ മാർക്കറ്റിൽ തുടർച്ചയായ ഉയർച്ച നിലനിർത്താൻ ടൊയോട്ടയ്ക്ക് സാധിച്ചു എന്നതിൻ്റെ തെളിവാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.ഹൈബ്രിഡ് മോഡലുകളുടെ ഉയർന്ന ഡിമാൻഡ്, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നീ മോഡലുകളെല്ലാം തന്നെ വിൽപ്പനയിൽ മുന്നിൽ എത്താൻ ബ്രാൻഡിനെ സഹായിച്ചവയാണ്.

നവംബർ 2025-ൽ 3,667 യൂണിറ്റുകൾ വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യയിൽ നിർമ്മിക്കുന്ന ടൊയോട്ട വാഹനങ്ങൾക്ക് വിദേശ വിപണികളിൽ ശക്തമായ ഡിമാൻഡ് ഉണ്ടെന്നതിന്റെ തെളിവാണ് ഇത്. കമ്പനിയുടെ മെയ്ക്ക് ഇന്ത്യ ഫോർ ദി വേൾഡ് പദ്ധതി വളരെ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

Toyota Sold 33752 Units In November

2024 നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 28 ശതമാനത്തിൻ്റെ വർധനവാണ് നേടിയിരിക്കുന്നത്. എത്ര ലക്ഷം കിലോമീറ്റർ വേണമെങ്കിലും തകരാർ ഒന്നുമില്ലാതെ ഓടുന്ന എഞ്ചിനും കുറഞ്ഞ മെയിൻ്റനെൻസും നല്ല സർവീസും എല്ലാം കൂടിയാവുമ്പോൾ ടൊയോട്ടയിലേക്ക് തിരിയാതിരിക്കും. 2025 ഒക്‌ടോബർ മാസത്തെ വിൽപ്പന കണക്കുകളിൽ മാരുതി കാറുകൾ വിറ്റ് പണംവാരുന്ന ടൊയോട്ടയെ ആണ് കാണാൻ സാധിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് ബലേനോയുടെ അപരനായ ഗ്ലാൻസയാണ്.

ടൊയോട്ട അടക്കമുള്ള പ്രമുഖ വാഹന നിര്‍മാതാക്കള്‍ മികച്ച മൈലേജ് തരുന്ന ഹൈബ്രിഡ് കാറുകള്‍ വിപണിയിലെത്തിക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഉയര്‍ന്ന മൈലേജുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ മിതമായ വിലയില്‍ അവതരിപ്പിക്കാനാണ് ടൊയോട്ട പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ടൊയോട്ട അക്വ ഹൈബ്രിഡ് (Toyota Aqua Hybrid) ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്.

Toyota Sold 33752 Units In November

ടൊയോട്ടയുടെ മാതൃരാജ്യമായ ജപ്പാനിലടക്കം ഏറെ പ്രചാരമുള്ള ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെട്ട ഹൈബ്രിഡ് കാറാണിത്. ചില വിപണികളില്‍ പ്രിയസ് C എന്ന് വിളിക്കപ്പെടുന്നു. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളില്‍ ഒന്ന് കൂടിയാണ് ടൊയോട്ട അക്വ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടൊയോട്ട അക്വ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ നിരത്തില്‍ ടെസ്റ്റിംഗിന് ഇറങ്ങിയിരിക്കുകയാണ്.

TNGA-B പ്ലാറ്റ്ഫോമിലാണ് ഹാച്ച്ബാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 4,050 mm നീളവും 1,695 mm വീതിയും 1,485-1,505 mm ഉയരവുമുള്ള ഇത് നല്ല ഒതുക്കവും വിശാലവുമായ ഒരു ഹാച്ച്ബാക്കാണ്. 10.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 4.2 ഇഞ്ച്-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഹീറ്റഡ് സീറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ പ്രീമിയം സവിശേഷതകളോടെയാണ് ടൊയോട്ട അക്വ വരുന്നത്. ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് എന്നിവയടങ്ങുന്ന ADAS സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു.

Toyota Sold 33752 Units In November

ടൊയോട്ട അക്വ ഹൈബ്രിഡ് കാറില്‍ 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. സ്‌ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 85 bhp പവറും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഫ്രണ്ട്-വീല്‍ ഡ്രൈവ് (FWD), ഓള്‍-വീല്‍ ഡ്രൈവ് (AWD) പതിപ്പുകളില്‍ കാര്‍ ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 1, 2025, 17:01 [IST]
English summary
Toyota sold 33752 units in november all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X