31 ദിവസം കൊണ്ട് വാങ്ങിപ്പോയത് 34,236 പേര്‍! ഓണത്തിരക്ക് ടൊയോട്ട ഷോറൂമില്‍ തന്നെ

ഉത്സവ സീസണിന്റെ 'ഗേറ്റ്‌വേ' എന്ന് വിശേഷിപ്പിക്കാവുന്ന മാസമാണ് ഓഗസ്റ്റ്. കേരളത്തില്‍ ഓണക്കാലമായതിനാല്‍ ഒത്തിരിപേര്‍ ഇതിനോടകം പുത്തന്‍ വാഹനങ്ങള്‍ വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്ത് കാണും. ഈ സാഹചര്യത്തില്‍ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ അറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) 2025 ഓഗസ്റ്റ് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിന്ന് വില്‍പ്പന വാരിക്കൂട്ടുകയാണ്. ഓഗസ്റ്റ് മാസത്തിലും അതില്‍ വലിയ വ്യത്യാസമൊന്നുമില്ല. 2025 ഓഗസ്റ്റില്‍ ടൊയോട്ടയുടെ വില്‍പ്പന റിപ്പോര്‍ട്ടിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

2025 ഓഗസ്റ്റ് മാസം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് മൊത്തം 34,236 യൂണിറ്റ് കാറുകളാണ് വിറ്റത്. ഇതില്‍ 29,302 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുകയും 4,934 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. 2024 ഓഗസ്റ്റില്‍ കമ്പനി 30,879 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2025 ഓഗസ്റ്റില്‍ ഈ കണക്ക് 34,236 യൂണിറ്റുകളായി വര്‍ധിച്ചു.

toyota taisor

2024 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടയുടെ വില്‍പ്പന 28589 യൂണിറ്റ് ആയിരുന്നു. 2025 ഓഗസ്റ്റില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.49 ശതമാനം വളര്‍ച്ചയോടെ 29302 യൂണിറ്റാക്കി ഉയര്‍ത്തി. 2025 ജൂലൈ മാസത്തെ അപേക്ഷിച്ച് നേരിയ വളര്‍ച്ചയുണ്ട്. മുന്‍മാസത്തില്‍ അതായത് 2025 ജൂലൈയില്‍ 29159 യൂണിറ്റ് ആയിരുന്നു രാജ്യത്ത് ടൊയോട്ടയുടെ വില്‍പ്പന.

2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിശോധിച്ചാല്‍, ടികെഎം ഇതുവരെ ആകെ 2,41,696 യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ (2,12,785 യൂണിറ്റുകള്‍) അപേക്ഷിച്ച് 13.59% കൂടുതലാണ്. ഈ കണക്കുകള്‍ കമ്പനിയുടെ വളര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഉപഭോക്തൃ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്ന് ടൊയോട്ടയുടെ വൈസ് പ്രസിഡന്റ് (സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ്) വരീന്ദര്‍ വാധ്വ പറഞ്ഞു.

ഓഗസ്റ്റില്‍ ഞങ്ങള്‍ 34,236 യൂണിറ്റുകള്‍ വിറ്റു. ഇപ്പോള്‍ ഉത്സവ സീസണില്‍ കൂടുതല്‍ പുതിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുവഴി കാര്‍ വാങ്ങുന്ന അനുഭവം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സവിശേഷവും എളുപ്പവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ടൊയോട്ട കാമരാജര്‍ പോര്‍ട്ട് ലിമിറ്റഡുമായി (കെപിഎല്‍) പുതിയ വാര്‍ഫേജ് നിരക്ക് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഓഗസ്റ്റ് മാസം ടൊയോട്ടയുടെ സുപ്രധാന ഹൈലൈറ്റുകള്‍ നോക്കുമ്പോള്‍ കമ്പനി അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ കോംപാക്റ്റ് എസ്യുവിക്ക് ഇപ്പോള്‍ പുതിയ ബ്ലൂയിഷ് ബ്ലാക്ക് നിറവും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകളും ലഭിച്ചു. ഇതിനുപുറമെ, കാമ്രി ഹൈബ്രിഡ് സ്പ്രിന്റ് എഡിഷനും അടുത്തിടെ പുറത്തിറക്കി. . 48.50 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.

toyota camry hybrid electric sprint edition

പുതുക്കിയ സ്‌റ്റൈലിംഗും പെര്‍ഫോമന്‍സ് നവീകരണങ്ങളുമുള്ള കാമ്രിയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സ്പ്രിന്റ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയില്‍ മാറ്റ് ബ്ലാക്ക് ആക്സന്റുകളുള്ള ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പുതിയ മാറ്റ് ബ്ലാക്ക് അലോയ് വീലുകളും പ്രീമിയം സെഡാന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നുണ്ട്. ഫ്രണ്ട്, റിയര്‍ ബോഡി കിറ്റുകളും റിയര്‍ സ്പോയിലറും അടങ്ങുന്ന ഒരു എക്സ്‌ക്ലൂസീവ് സ്പോര്‍ട്സ് കിറ്റും കൂടിയാവുമ്പോള്‍ പൈസയ്ക്ക് വസൂലാണ്.

ബാക്കിയുള്ള ഡിസൈനെല്ലാം അതേപടി തുടരുകയാണ് ചെയ്യുന്നത്. ഇമോഷണല്‍ റെഡ്, മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ അഞ്ച് സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ടൊയോട്ട കാമ്രിയുടെ പുതുപുത്തന്‍ സ്പ്രിന്റ് എഡിഷന്‍ ലഭ്യമാണ്.
കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എംപിവിയായ ഇന്നോവ 20-ാം വാര്‍ഷികം ആഘോഷിച്ചത്.

toyota innova hycross

എംപിവി വിപണിയിലെ രാജാവായ ഇന്നോവ ഇതിനകം 12 ലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് എത്തിയിട്ടുണ്ട്. ക്വാളീസ് കളം വിട്ടപ്പോള്‍ പിറവിയെടുത്ത മോഡല്‍ 7 ലക്ഷം രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഇന്ന് അതിന്റെ വില 40 ലക്ഷത്തിലെത്തി നില്‍ക്കുന്നു. യാത്രസുഖവും പാരമ്പര്യവും കാരണം വില എത്ര കൂടിയാലും വാങ്ങാന്‍ ആളുകള്‍ റെഡിയാണ്. പുത്തന്‍ തലമുറ ഇന്നോവ ഹൈബ്രിഡ് ഹൃദയം കൂടി വെച്ചുപിടിപ്പിച്ച് വന്നതിനാല്‍ മൈലേജും സെറ്റാണ്.

More from DriveSpark

Article Published On: Monday, September 1, 2025, 15:06 [IST]
English summary
Toyota sold 34236 units in august 2025 recorded 11 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X