സർവീസിന്റെ കാര്യത്തിൽ മാരുതിയേക്കാൾ മിടുക്കൻമാരായത് വെറുതെയാണോ, ടൊയോട്ട ഉടമകൾക്ക് ഇനി മഴയെ പേടിക്കണ്ട
മൺസൂൺ കാലത്ത് മഴവെള്ളം ഒക്കെ തെറിപ്പിച്ച് വാഹനമോടിക്കാൻ പ്രത്യേക ഒരു ഫീലാണെങ്കിലും അത് വാഹനത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ യാത്ര ചെയ്യാതിരിക്കാൻ സാധിക്കില്ലല്ലോ. അത് കൊണ്ട് തന്നെ മഴക്കാല പരിചരണം വളരെ ആവശ്യമാണ്. അല്ലെങ്കിൽ മഴക്കാലത്ത് വാഹനങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ വഴിയിൽ കിടക്കേണ്ടി വരും. വാഹനങ്ങളുടെ സർവീസിങ്ങിൻ്റെ കാര്യത്തിൽ വേറെ ലെവലാണ് ടൊയോട്ട. ഏത് കാലാവസ്ഥയാണെങ്കിലും അതിനോടനുബന്ധിച്ച് തങ്ങളുടെ കസ്റ്റമേഴ്സിന് വേണ്ടി ക്യാമ്പ് ആരംഭിക്കാൻ ടൊയോട്ടയെ കഴിഞ്ഞിട്ടേ വേറെ ബ്രാൻഡുളളു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഇപ്പോൾ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ടൊയോട്ട തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു മൺസൂൺ സർവീസ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. മഴക്കാലത്ത് നിങ്ങളുടെ വാഹനം എന്തിനും സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിരിക്കുന്ന ക്യാമ്പയിനിൽ ഇന്റീരിയറുകൾ, ടയർ, ബാറ്ററി എന്നിവയെല്ലാം പരിശോധിച്ച് സുഗമമായ യാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിനിൽ ഉൾപ്പെടുന്ന മറ്റ് സർവീസുകൾ എന്തൊക്കെയാണെന്ന് വിശദമായി പറഞ്ഞു തരാം.

ടയർ, ബാറ്ററി പരിശോധന എന്നിവയുൾപ്പെടെ 20 പോയിന്റ് സൗജന്യ വാഹന പരിശോധനകളാണ് ടൊയോട്ട വാഹനമുടകൾക്ക് ലഭിക്കുന്നത്.അതോടൊപ്പം തന്നെ 10 ശതമാനം ലേബർ ചാർജ് കുറവും നൽകുന്നുണ്ട്. ഇന്റീരിയർ ക്ലീനിംഗ്, വിൻഡ്ഷീൽഡ് പോളിഷ്, ഹെഡ്ലാമ്പ് റീസ്റ്റോറേഷൻ, മഴക്കാലത്ത് സ്ഥിരമായി ഇൻ്റീരിയറിൽ ദുർഗന്ധം ഉണ്ടാകുന്നത് തടയുകയും വൃത്തിയാക്കുകയും ചെയ്യും.
മഴക്കാലത്ത് ടയർ, ബാറ്ററി എന്നിവയെല്ലാം കൃത്യമായി തന്നെ പരിശോധിച്ചില്ലെങ്കിൽ ചിലപ്പോൾ മഴക്കാലത്ത് പണി കിട്ടിയേക്കാം. വാഹനത്തിൻ്റെ ഉടമയെന്ന നിലയിൽ നിങ്ങളുടെ ഭാഗത്ത് നിന്നാണ് ആദ്യം ഒരുങ്ങേണ്ടത്. മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ മൈലേജ് മെച്ചപ്പെടുത്തുന്നതിന് ടയറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ ടയറില്‍ നിര്‍മ്മാതാവ് നിര്‍ദേശിച്ച ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ടയര്‍ പ്രഷര്‍ കുറയുന്നത് ഇന്ധന ഉപഭോഗം കൂട്ടുകയും മൈലേജ് കുറയുകയും ചെയ്യുന്നു.

തേയ്‌മാനം സംഭവിച്ച ടയറുകൾക്ക് നനഞ്ഞ റോഡുകളിൽ ഗ്രിപ്പ് കിട്ടാൻ പാടായിരിക്കും. ഇത് സ്കിഡ്ഡിംഗ് സാധ്യത വർധിപ്പിക്കുകയും അപടകം വിളിച്ചുവരുത്തുകയും ചെയ്യുക. ആയതിനാൽ ട്രെഡ് ഡെപ്ത് അപര്യാപ്തമാണെങ്കിൽ ടയറുകൾ മാറ്റുന്നത് തന്നെയാവും ഉചിതം. ചൈനീസ് ടയറുകളെ ആശ്രയിക്കാതെ നല്ല കമ്പനികളുടെ ടയറുകൾ വാങ്ങിയിടുന്നതാവും ഉചിതം. മഴക്കാലം ആസന്നമായതിനാൽ കാറുകളുടെ ഉപയോഗം കൂടുമെന്നതിനാൽ ടയറിന്റെ ഗുണമേൻമ ഉറപ്പുവരുത്തുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്.
ടയർ പോലെ തന്നെയാണ് ബ്രേക്കുകളും കാര്യക്ഷമമായി വെക്കുക എന്നത്. ബ്രേക്ക് പാഡുകളും റോട്ടറുകളും നല്ല നിലയിലാണെന്ന് ഉറപ്പാക്കാൻ ഒരു മെക്കാനിക്കിനെ കൊണ്ട് തന്നെ പരിശോധിപ്പിക്കാം. ബ്രേക്ക് പിടിക്കുമ്പോൾ എന്തെങ്കിലും ശബ്ദങ്ങൾ കേട്ടാലും അതൊന്നും കേട്ടില്ലെന്ന് വെക്കരുത്. ബ്രേക്ക് പാഡ് തീർന്നതോ, അല്ലെങ്കിൽ കൃത്യമായി പ്രവർത്തിക്കാത്തതോ ആയിരിക്കാം ഇതിനുള്ള കാരണം. മഴയുള്ള സമയങ്ങളിൽ ബ്രേക്ക് പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുന്നത് റോഡുകളിലെ അപകടങ്ങൾ തടയാൻ സഹായിക്കും.

എഞ്ചിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് എന്നിവ ഉൾപ്പെടെ കാറിലെ എല്ലാ സുപ്രധാന ദ്രാവകങ്ങളും പരിശോധിക്കുന്നതും മഴക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ട കാര്യമാണ്. മഴ സാഹചര്യങ്ങൾ എഞ്ചിൻ ചൂട് വർധിപ്പിക്കുകയും കൂളിംഗ് സിസ്റ്റത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അതിനാൽ കൂളന്റ് ലെവൽ അനുയോജ്യമാണെന്ന് ഉറപ്പാക്കുക. കുറഞ്ഞ ഫ്ലൂയിഡ് മാറ്റിസ്ഥാപിക്കുക അല്ലെങ്കിൽ ടോപ്പ് അപ്പ് ചെയ്യുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








