28.51KM മൈലേജുള്ള എസ്‌യുവിക്ക് ₹1.11 ലക്ഷം കുറഞ്ഞു! വാങ്ങാന്‍ തിക്കുംതിരക്കും, വില്‍പ്പന ഇരട്ടിയായി

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയില്‍ ടൊയോട്ട കാര്‍ വില്‍പ്പന പതുക്കെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി കാറുകളെ അടിസ്ഥാനമാക്കി ടൊയോട്ട റീബാഡ്ജ് കാറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് ഇതിന് പ്രധാന കാരണം. അന്താരാഷ്ട്ര തലത്തില്‍ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്പരം കാറുകളും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്നത്. നിലവില്‍ ടൊയോട്ട വില്‍പ്പനയുടെ പകുതിയോട് അടുത്ത് സംഭാവന ചെയ്യുന്നത് റീബാഡ്ജ് മോഡലുകളാണ്. മാരുതിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിനെ (Maruti Suzuki Frronx) അടിസ്ഥാനമാക്കിയുള്ള ടൊയോട്ട റീബാഡ്ജ്ഡ് മോഡലാണ് ടൈസര്‍ (Toyota Taisor).

2025 ഒക്ടോബറില്‍ ഫ്രോങ്ക്‌സ് 17,003 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. 22,083 യൂണിറ്റ് വില്‍പ്പനയുമായി പോയ മാസം ഇന്ത്യയില്‍ നമ്പര്‍ 1 ആയ ടാറ്റ നെക്‌സോണ്‍ ആണ് ഈ സെഗ്മെന്റില്‍ ഒന്നാമത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ നെക്‌സോണിന് പിന്നില്‍ രണ്ടാമതാണ് ഫ്രോങ്ക്‌സ്. ഈ സാഹചര്യത്തില്‍ ടൊയോട്ട കസിന്‍ മോഡല്‍ ആയ ടൈസര്‍ എത്ര വില്‍പ്പന നേടിയെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. അത് ഈ ലേഖനത്തില്‍ വായിക്കാം.

toyota taisor front

റഷ്‌ലെയ്‌നില്‍ പങ്കുവെച്ച 2025 ഒക്ടോബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ടൊയോട്ട ടൈസര്‍ 4561 യൂണിറ്റ് വില്‍പ്പന നേടി. അതേസമയം 2024 ഒക്ടോബറില്‍ എസ്‌യുവിയുടെ വില്‍പ്പന 3092 യൂണിറ്റ് മാത്രമായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ ടൈസര്‍ 47.51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പോയമാസം ടൊയോട്ട 1469 യൂണിറ്റ് ടൈസര്‍ അധികം വിറ്റു. 2025 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോഴും ഒക്ടോബറില്‍ ടൈസറിന്റെ കച്ചവടം വര്‍ധിച്ചിട്ടുണ്ട്.

2025 സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 2297 യൂണിറ്റിനേക്കാള്‍ 2264 യൂണിറ്റുകളാണ് പോയമാസം അധികം വിറ്റത്. പകുതിയോളമാണ് വില്‍പ്പന കൂടിയത്. മാത്രമല്ല കഴിഞ്ഞ 6 മാസത്തിനിടെ ഈ മോഡല്‍ നേടിയ ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഇത്. 3035 യൂണിറ്റുകള്‍ വിറ്റ 2025 മെയ് മാസമായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സബ് 4 മീറ്റര്‍ എസ്‌യുവികളുടെ പട്ടികയില്‍ പത്താമതാണ് ടൈസര്‍.

ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളും ദീപാവലി ഓഫറുകളുമാണ് വില്‍പ്പന കൂടാന്‍ കാരണം. 67300 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് വേരിയന്റ് അനുസരിച്ച് കുറഞ്ഞിരിക്കുന്നത്. ബേസ് E MT വേരിയന്റിന്റെ വില 7.89 ലക്ഷത്തില്‍ നിന്ന് 7.21 ലക്ഷം രൂപയായി കുറഞ്ഞു. 13.03 ലക്ഷം രൂപ വിലയുണ്ടായിരുന്ന V ടര്‍ബോ AT വേരിയന്റിന് 11.91 ലക്ഷം രൂപ മാത്രം മതി.

8 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ടൊയോട്ട എസ്‌യുവി കിട്ടിയതോടെ ജനം ഷോറൂമിലേക്ക് ഒഴുകുകയായിരുന്നു. ഡിസൈനിന്റെ കാര്യത്തിലേക്ക് അടിസ്ഥാനപരമായി അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ഫ്രോങ്ക്‌സിന് സമാനമാണ്. പക്ഷേ വ്യത്യസ്തതയ്ക്കായി ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അകത്തളവും മാരുതി സുസുക്കി മോഡലിന് സമാനമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുതിയ ഡ്യുവല്‍-ടോണ്‍ തീം എന്നീ പ്രീമിയം ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

toyota taisor interior

ഡിആര്‍എല്ലുകളുള്ള ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍,6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പിന്‍ എസി വെന്റുകള്‍ എന്നിവ പോലുള്ള മോഡേണ്‍ സൗകര്യങ്ങളും ടൊയോട്ട ടൈസറില്‍ ഒരുക്കിയിരിക്കുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈസര്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് അവ. ഇതില്‍ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 99 bhp പവറും 148 Nm പീക്ക് ടോര്‍ക്കും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

toyota taisor

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ 5-സ്പീഡ് എഎംടി, ടര്‍ബോ പെട്രോളിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവയും ലഭിക്കും. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കും. അതേസമയം മാനുവല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ടര്‍ബോ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. അതേസമയം ടൈസര്‍ സിഎന്‍ജി കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു. കുറഞ്ഞ വിലയില്‍ മികച്ച മൈലേജും ടൊയോട്ടയുടെ വിശ്വാസ്യതയുമുള്ള ഒരു കാര്‍ തേടുന്നവര്‍ക്ക് പറ്റിയ മോഡലാണ് ടൈസര്‍. ഫ്രോങ്ക്‌സ് അടക്കമുള്ള സബ് 4 മീറ്റര്‍ എസ്‌യുവികളുമായാണ് ടൈസര്‍ ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Wednesday, November 19, 2025, 15:27 [IST]
English summary
Toyota taisor posted 4561 unit sales in 2025 october 47 51 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X