8 ലക്ഷത്തിന് താഴെ കിട്ടുന്ന ടൊയോട്ടയുടെ എസ്‌യുവി; പക്ഷേ വിൽപ്പനയിൽ അത്ര ഗ്ലാമർ പോര
ജിഎസ്ടി ഇളവിലൂടെ നിരവധി മോഡലുകൾക്കാണ് വില കുറഞ്ഞത്. എന്നിട്ടും വിൽപ്പനയിൽ ശോഭിക്കാൻ സാധിക്കാതെ വരുന്ന കുറച്ച് മോഡലുകളുണ്ട് എന്നതാണ് സത്യം. ജിഎസ്ടി പരിഷ്കാരങ്ങൾ വഴിയും അല്ലാതെയും ഒക്കെയായിട്ട് 1.11 ലക്ഷം രൂപയുടെ വരെ കുറവ് വന്ന ടൊയോട്ടയുടെ മോഡലാണ് ടൈസർ. മാരുതിയും ടൊയോട്ടയും റീബാഡ്ജിങ്ങ് വിപ്ലവുമായി മുന്നോട്ട് കുതിക്കുകയാണല്ലോ. 8 ലക്ഷം രൂപ താഴെയിൽ ടൊയോട്ടയുടെ എസ്‌യുവിയാണ് ടൈസർ.എന്നാൽ നവംബർ മാസത്തിൽ 30 ശതമാനത്തിൻ്റെ കുറവാണ് വിൽപ്പനയിൽ വന്നത്.4561 യൂണിറ്റുകൾ സെപ്റ്റംബർ മാസത്തിൽ വിറ്റപ്പോൾ നവംബർ മാസത്തിൽ അത് 3177 യൂണിറ്റായി കുറഞ്ഞു.
കഴിഞ്ഞ വർഷത്തിലേക്ക് നോക്കിയാൽ 2024 നവംബർ മാസത്തിൽ ടൊയോട്ട ടൈസർ 12 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡിസൈനിന്റെ കാര്യത്തിലേക്ക് അടിസ്ഥാനപരമായി അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ഫ്രോങ്ക്‌സിന് സമാനമാണ്. പക്ഷേ വ്യത്യസ്തതയ്ക്കായി ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അകത്തളവും മാരുതി സുസുക്കി മോഡലിന് സമാനമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുതിയ ഡ്യുവല്‍-ടോണ്‍ തീം എന്നീ പ്രീമിയം ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

ഡിആര്‍എല്ലുകളുള്ള ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍,6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പിന്‍ എസി വെന്റുകള്‍ എന്നിവ പോലുള്ള മോഡേണ്‍ സൗകര്യങ്ങളും ടൊയോട്ട ടൈസറില്‍ ഒരുക്കിയിരിക്കുന്നു.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈസര്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് അവ. ഇതില്‍ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 99 bhp പവറും 148 Nm പീക്ക് ടോര്‍ക്കും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

ടര്‍ബോ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. അതേസമയം ടൈസര്‍ സിഎന്‍ജി കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു. കുറഞ്ഞ വിലയില്‍ മികച്ച മൈലേജും ടൊയോട്ടയുടെ വിശ്വാസ്യതയുമുള്ള ഒരു കാര്‍ തേടുന്നവര്‍ക്ക് പറ്റിയ മോഡലാണ് ടൈസര്‍. ഫ്രോങ്ക്‌സ് അടക്കമുള്ള സബ് 4 മീറ്റര്‍ എസ്‌യുവികളുമായാണ് ടൈസര്‍ ഏറ്റുമുട്ടുന്നത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,04,800 യൂണിറ്റ് ഹൈബ്രിഡ് കാറുകളാണ് വിറ്റഴിഞ്ഞത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഹൈബ്രിഡ് കാര്‍ വിഭാഗത്തില്‍ ഏകദേശം 80% വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ടൊയോട്ടയാണ്. മൊത്തം കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ മാരുതിക്ക് പോലുമില്ലാത്ത വിപണി വിഹിതമാണ് ഹൈബ്രിഡുകളുടെ കാര്യത്തില്‍ ജാപ്പനീസ് ബ്രാന്‍ഡ് നേടിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള ടൊയോട്ട 82,848 ഹൈബ്രിഡ് കാറുകള്‍ വിറ്റു. ടൊയോട്ടക്ക് പിന്നില്‍ രണ്ടാമതായിപ്പോയ മാരുതി സുസുക്കി 20,672 ഹൈബ്രിഡ് കാറുകളാണ് വില്‍ക്കാന്‍ സാധിച്ചത്. 1280 കാറുകള്‍ വിറ്റ ഹോണ്ടയാണ് മൂന്നാം സ്ഥാനത്ത്. പരിസ്ഥിതി സൗഹൃദമാണെന്ന് മാത്രമല്ല പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട മൈലേജ് നല്‍കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








