ടൊയോട്ട പടയാളികളുടെ മെഗാ എൻട്രി! ഫോർച്യൂണർ മുതൽ ഹൈറൈഡർ വരെയുള്ള പുത്തൻ മോഡലുകൾ

ടൊയോട്ട തങ്ങളുടെ ഇന്ത്യൻ ആധിപത്യത്തിന് ഊന്നൽ നൽകുന്നതിനായി ചില മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പുതിയ കാറുകൾ പുറത്തിറക്കാൻ പോവുകയാണ് കമ്പനി. വരാനിരിക്കുന്ന പുത്തൻ മോഡലുകളിൽ നാല് എസ്‌യുവികളും ഒരു പിക്കപ്പ് ട്രക്കുമായിരിക്കും ഉൾപ്പെടുന്നത്. ഈ മോഡലുകൾ വിവിധ തരത്തിലുള്ള ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. മാത്രവുമല്ല ഇത് കൂടുതൽ ഹൈബ്രിഡ്, ഇലക്ട്രിക്, ഡീസൽ മോഡലുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള ടൊയോട്ടയുടെ ദീർഘകാല പദ്ധതിയുടെ ലൈനപ്പ് കൂടിയാണ്. കരുത്തേറിയ ഓഫ്റോഡ് പെർഫോമൻസും മികച്ച യാത്രാ അനുഭവവും ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.

പുതിയ തലമുറ ഹിലക്സ്: 2026-ൽ എത്താൻ പോകുന്ന പുതിയ തലമുറ ടൊയോട്ട ഹിലക്സ് മുൻ മോഡലിനെ അപേക്ഷിച്ച് രൂപകൽപ്പനയിലും ശക്തിയിലും സാങ്കേതികതയിലും വലിയ മാറ്റങ്ങളോടെയാണ് വരുന്നത്. ഈ പിക്കപ്പ് ട്രക്കിനെ കൂടുതൽ ബഹുമുഖ ഉപയോഗത്തിന് യോജിക്കുന്ന രീതിയിൽ പുതുക്കിയിട്ടുണ്ട്. പുതിയ ഹിലക്സ് ഡീസൽ, മൈൽഡ്-ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ലഭ്യമാകുന്നതായിരിക്കും എന്നതാണ് ഏറ്റവും പ്രധാനമായി പറയേണ്ട കാര്യം.

Toyota To Launch New Cars

ഇൻ്റീരിയർ രൂപഭംഗിയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡാഷ്ബോർഡ് ഡിസൈൻ, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ ലഭിക്കുന്നതായിരിക്കും. ഇന്ത്യയിൽ കൂടുതലായും ലൈഫ്‌സ്റ്റൈൽ പിക്കപ്പ് വിഭാഗം വളർന്നു വരുന്ന സാഹചര്യത്തിൽ പുതിയ ഹിലക്സ് എല്ലാവിധ ഉപഭോക്താക്കളേയും ഒരു പോലെ ആകർഷിക്കാൻ കഴിവുള്ളവനായി മാറുമെന്നത് ഉറപ്പാണ്.

ഫോർച്യൂണർ: നിലവിലെ മോഡലിനെക്കാൾ കൂടുതൽ ആധുനികവും ആകർഷകവുമായ രൂപകൽപ്പനയിലാണ് ഫോർച്യൂണർ എത്താൻ പോകുന്നത്. പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമ്മിച്ചതായതിനാൽ ഓഫ്റോഡ് വഴികളിലും ഹൈവേയിലും കൂടുതൽ സ്റ്റേബിളായി വാഹനം ഓടിക്കാൻ സാധിക്കുന്നതാണ്. പുറത്തുനിന്ന് നോക്കുമ്പോൾ കാറിൻ്റെ പുതിയ എൽഇഡി ലൈറ്റുകളും വലിയ ഗ്രില്ലും കൂടുതൽ മനോഹരമായി തോന്നുന്ന ഒന്നാണ്. അകത്തേക്ക് കടന്നാൽ വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ ഡിജിറ്റൽ മീറ്റർ, മെച്ചപ്പെട്ട സീറ്റുകൾ, കൂടുതൽ സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയവ കൊണ്ട് ക്യാബിൻ കൂടുതൽ സുഖപ്രദമാകും.

Toyota To Launch New Cars

കൂടാതെ 2.8 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കാനാണ് സാധ്യത. ഇത് ഇന്ധനക്ഷമതയും ഡ്രൈവിംഗും കൂടുതൽ സ്മൂത്താക്കാൻ സഹായിക്കും. ഇതിനോടൊപ്പം 4x4 മോഡലുകളും മെച്ചപ്പെടുത്തിയ ഓഫ്റോഡ് സംവിധാനങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. 2026-ഓടെ പുതിയ ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ ഒരു പ്രീമിയം എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മികച്ച ഓപ്ഷനായി മാറിയേക്കും.

ലാൻഡ് ക്രൂയിസർ പ്രാഡോ: ഇപ്പോൾ അന്താരാഷ്ട്ര വിപണികളിൽ ശ്രദ്ധ നേടുന്ന ഒരു പ്രീമിയം ഓഫ്-റോഡ് എസ്‌യുവിയാണിത്. ഈ മോഡൽ 2026 ഓടെ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) രൂപത്തിൽ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്. ഇതിൽ 2.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ചെറിയ 1.87 kWh ഹൈബ്രിഡ് ബാറ്ററിയും ചേർന്ന ഒരു ഹൈബ്രിഡ് സെറ്റപ്പാണ് ഉപയോഗിക്കുന്നത്. ടച്ച്സ്ക്രീൻ ഇൻഫോട്ടൈൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക ഫീച്ചറുകളും പ്രതീക്ഷിക്കാം.

Toyota To Launch New Cars

അർബൻ ക്രൂയിസർ BEV: പുതിയ മാരുതി സുസുക്കി ഇ-വിറ്റാരയുടെ അതേ ടൊയോട്ട വേർഷനാണ് ഈ മോഡൽ. ഇ-വിറ്റാരയും അർബൻ ക്രൂയിസർ BEVയും ഒരേ പ്ലാറ്റ്‌ഫോമിലും ഒരേ ബാറ്ററി ടെക്‌നോളജിയിലും നിർമ്മിച്ചവയാണ്. ടൊയോട്ടയുടെ പതിപ്പിൽ ലുക്ക്, ബാഡ്ജിംഗ്, ഇൻ്റീരിയർ കളർ സ്കീം തുടങ്ങിയ കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് ഇതിൻ്റെ പ്രധാന ഹൈലൈറ്റ്.

അർബൻ ക്രൂയിസർ ഹൈറൈഡർ: അപ്ഡേറ്റ് ചെയ്‌ത അർബൻ ക്രൂയിസർ ഹൈറൈഡർ അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ മോഡലിനെ അപേക്ഷിച്ച് ഈ ഫേസ്ലിഫ്റ്റിൽ ചെറിയ മാറ്റങ്ങളുള്ള പുതിയ എക്‌സ്‌റ്റീരിയർ ഡിസൈനും കൂടുതൽ ആകർഷകമായ സ്റ്റൈലിംഗ് ഘടകങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാബിനിലായിരിക്കും കൂടുതൽ മാറ്റങ്ങൾ വരുത്തുന്നത്. ഏറ്റവും പ്രധാനമായി ലെവൽ 2 ADAS സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുമെന്ന് കരുതുന്നു.

More from DriveSpark

Article Published On: Monday, December 8, 2025, 18:16 [IST]
English summary
Toyota to launch 5 new cars in 2026 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X