ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച് അർബൻ ക്രൂയിസർ BEV! അടുത്ത എൻട്രി ഇനി ഇന്ത്യയിലേക്ക്

ഇലക്ട്രിക് വാഹനങ്ങളുടെ അതിശക്തമായ ഡിമാൻ്റാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലുള്ളത്. ഇന്ധനവിലയിലുണ്ടാകുന്ന ഉയർച്ചകളും മറ്റ് മലീനികരണ പ്രശ്ന്ങ്ങളും മൂലം ആളുകളിന്ന് കൂടുതലായി ആശ്രയിക്കുന്നത് ഇവികളാണ്. ഈ പശ്ചാത്തലത്തിൽ ലോകത്തിലെ ജനപ്രിയ ബ്രാൻഡുകളിലൊന്നായ ടൊയോട്ട തങ്ങളുടെ പുതിയ മോഡലായ അർബൻ ക്രൂയിസർ ബാറ്ററി ഇലക്‌ട്രിക് വാഹനത്തെ (BEV) അവതരിപ്പിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിൽ നടന്ന 2025 GIIAS മോട്ടോർ ഷോയിലാണ് മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് കമ്പനി ഇത്തരത്തിലൊരു ഇവിക്ക് രൂപം കൊടുത്തിരിക്കുന്നത്.

ഇന്തോനേഷ്യയിൽ അവതരിപ്പിച്ച അർബൻ ക്രൂയിസർ BEV ഇന്ത്യയിലെ ടൊയോട്ട പ്രേമികളുടെ ഇടയിൽ വലിയ ചർച്ചയായിട്ട് കുറച്ചുനാളായി. ഈ ഇലക്ട്രിക് എസ്‌യുവി ഇനി എന്നാണ് ഇന്ത്യക്ക് സ്വന്തമാവുക എന്നതാണ് ഇവർക്കിടയിൽ ഉയരുന്ന ഇപ്പോഴത്തെ ചോദ്യം. നിലവിൽ വാഹനം ഇന്ത്യയിലേക്ക് എത്തുന്നതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ശരിക്കും പറഞ്ഞാൽ മാരുതി ഇ വിറ്റാരയുടെ ടൊയോട്ട പതിപ്പാണ് ഇത്.

Toyota Urban Cruiser BEV

പുതിയ തലമുറയുടെ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ് ക്രൂയിസർ BEV-യുടെ ഡിസൈൻ. മുൻഭാഗത്ത് വലിയ ഗ്രില്ലുകൾക്ക് പകരമായി ഇവി ചാരുത നിലനിൽക്കുന്ന രൂപമാണ് നൽകിയിരിക്കുന്നത്. സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളും അതിനോടൊപ്പം കൊടുത്തിരിക്കുന്ന നീളത്തിലുള്ള എൽഇഡി ഡിആർഎല്ലുകളും കാറിന് കൂടുതൽ മോഡേൺ ലുക്ക് നൽകാൻ സഹായിക്കുന്നുണ്ട്. മാത്രവുമല്ല ബോഡിയുടെ ചുറ്റുമുള്ള കറുത്ത ക്ലാഡിംഗും എസ്‌യുവിയെ ആകർഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.

സൈഡ് പ്രൊഫൈലിലെ 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളും പിന്നിലെ കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പുകളും റൂഫ് സ്പോയിലറും എല്ലാം ചേർന്നതാണ് കാറിൻ്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. ഇൻ്റീരിയർ രൂപകൽപ്പനയാണെങ്കിലും ആരേയും അമ്പരപ്പിക്കുന്നതാണ്. അഞ്ചുപേർക്ക് സുഖമായി ഇരിക്കാൻ കഴിയുന്നത്ര സ്ഥലവും ഒപ്പം സീറ്റുകൾ ഫോൾഡ് ചെയ്യാനും സ്ലൈഡ് ചെയ്യാനും ഉള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

Toyota Urban Cruiser BEV

ഡാഷ്ബോർഡിലാണെങ്കിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്. ബാറ്ററി നില, റേഞ്ച്, ഡ്രൈവിംഗ് രീതികൾ എന്നിവ എളുപ്പത്തിൽ കാണാനും നിരീക്ഷിക്കാനും ഈയൊരു സംവിധാനം ഡ്രൈവറെ സഹായിക്കും. മാത്രവുമല്ല മിഡിൽ ഡാഷ്ബോർഡിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ലഭ്യമാണ്. ഇത് നാവിഗേഷനും വിനോദവും ഒപ്പം വാഹനം നിയന്ത്രിക്കുന്ന മറ്റു ഫീച്ചറുകളുമാണ് നൽകുന്നത്.

മാരുതി സുസുക്കിയുടെ ഇ വിറ്റാരയെ പോലെ തന്നെ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലായിരിക്കും ടൊയോട്ട അർബൻ ക്രൂയിസർ BEV ഇലക്ട്രിക് എസ്‌യുവിയും വരുന്നത്. ഏകദേശം 144 bhp പവർ ഉത്പാദിപ്പിക്കുന്ന 49 kWh പായ്ക്ക് ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ച് നൽകിയേക്കും. 61 kWh പായ്ക്കാണെങ്കിൽ 174 bhp നൽകുകയും ഒപ്പം 350 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്തേക്കും.

Toyota Urban Cruiser BEV

ഒരു ആധുനിക ഇലക്ട്രിക് എസ്‌യുവിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ക്രൂയിസർ BEV-യിലും നൽകിയിട്ടുണ്ട്. എയർബാഗുകളും എല്ലാ സീറ്റിലും സീറ്റ്ബെൽറ്റുകളും കൂടാതെ ഇവികളിലെ ബാറ്ററി സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ സ്‌ട്രക്ചറൽ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സുരക്ഷയ്ക്ക് വേണ്ടി സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷൻ (EBD) പോലുള്ള സാങ്കേതിക സംവിധാനങ്ങളും ലഭ്യമായിരിക്കും.

AWD പതിപ്പുകളിൽ ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസ്സെൻഡ് കൺട്രോൾ പോലുള്ള സിസ്റ്റങ്ങളും ലഭ്യമായേക്കും. ഈ ഫീച്ചറുകൾ എല്ലാം ചേർന്ന അർബൻ ക്രൂയിസർ BEV, കോംപാക്റ്റ് ഇവി വിഭാഗത്തിൽ ഒരു കിടിലൻ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായി വാതിൽ തുറന്ന മോഡലാണ്. മാത്രവുമല്ല ഈ അവതരണത്തിലൂടെ ടൊയോട്ടയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി കൂടുതൽ ശക്തമാകുകയും മറ്റ് ഇലക്ട്രിക് എസ്‌യുവികൾക്ക് ഒരു പുതിയ എതിരാളിക്കൂടി പിറവിക്കൊള്ളുകയമാണ് ചെയ്യുന്നത്.

More from DriveSpark

Article Published On: Wednesday, November 26, 2025, 15:22 [IST]
English summary
Toyota urban cruiser bev introduced in indonesia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X