'കാര്‍മാറാട്ട'ത്തിലെ അടുത്ത ഐറ്റം റെഡി! മാരുതി പ്ലാറ്റ്‌ഫോമില്‍ വരുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി ഇതാ...

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള 'കാര്‍മാറാട്ട'ത്തെ കുറിച്ച് വാഹനപ്രേമികള്‍ക്ക് ഇതിനോടകം അറിയാവുന്നതാണ്. ഇന്ത്യന്‍ വിപണിയില്‍ സുസുക്കിയും ടൊയോട്ടയും ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ വ്യത്യസ്ത പേരുകളില്‍ വില്‍ക്കുന്നു. മാരുതി മോഡലുകളായ എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ബലേനോ എന്നിവ ടൊയോട്ട യഥാക്രമം റൂമിയോണ്‍, ടൈസര്‍, ഗ്ലാന്‍സ എന്നീ പേരുകളില്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. മറുവശത്ത് ടൊയോട്ടയുടെ സ്വന്തം ഇന്നോവ ഹൈക്രോസ് മാരുതി ഇന്‍വിക്‌റ്റോ എന്ന പേരില്‍ തങ്ങളുടെ ഷോറൂമിലൂടെ വിപണനം ചെയ്യുന്നു. ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ച മിഡ്‌സൈസ് എസ്‌യുവി മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ പേരുകളില്‍ വില്‍പ്പനക്കെത്തുന്നുണ്ട്.

ഈ നിരയിലേക്ക് ഒരു പുതിയ വാഹനം കൂടി വരികയാണ്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്ന മോഡല്‍ ആണ് ഇപ്പോള്‍ 2025 ഗെയ്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലൂടെ അരങ്ങേറിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ കന്നി ഇവിയായ ഇവിറ്റാര അല്ലെങ്കില്‍ ഇഎസ്‌ക്യൂഡോയ്ക്ക് ശേഷം ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി ഇവിയുടെ അതേ പ്ലാറ്റ്‌ഫോം ആയിരിക്കും അര്‍ബന്‍ ക്രൂയിസര്‍ ഇവിക്കും അടിത്തറയാകുക.

toyota urban cruiser ev at 2025 giias

മാരുതി മോഡലിന് ഇവിറ്റാരയെന്ന് പേര് ലഭിക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇഎസ്‌ക്യൂഡോ എന്ന ബാഡ്ജിംഗുമായി ഇലക്ട്രിക് എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണില്‍ പതിഞ്ഞതിനാല്‍ പേരുമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനാലും സുപരിചിതമായ നാമം എന്ന നിലയില്‍ മാരുതി മോഡലിന് തുടര്‍ന്നും ഇവിറ്റാരയെന്നാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കാന്‍ പോകുന്നത്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവിക്ക് 4,285 mm നീളവും 1,800 mm വീതിയും 1,640 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് 2,700 mm ആണ്. ഇവിറ്റാരയുമായി താരതമ്യം ചെയ്യുമ്പോള്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവിക്ക് മുന്‍വശത്ത് ചില ഡിസൈന്‍ മാറ്റങ്ങളുണ്ട്. അര്‍ബന്‍ ക്രൂയിസര്‍ ഇവിക്ക് കൂടുതല്‍ മോഡേണ്‍ ലുക്ക് ലഭിക്കുന്നു. ഹാമ്മര്‍ഹെഡ് സ്‌റ്റൈല്‍ ഗ്രില്‍ മുന്‍വശത്തെ ഇതിന്റെ പ്രധാന ആകര്‍ഷണം.

എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ഇവിറ്റാരയില്‍ നിന്ന് വ്യത്യസ്തമാണ്. അര്‍ബന്‍ ക്രൂയിസര്‍ ഇവിയില്‍ പിക്‌സല്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ട്. കൂടുതല്‍ പരന്നതും ഷാര്‍പ്പറുമായ ഹെഡ്‌ലാമ്പ് ഡിസൈന്‍ ടൊയോട്ട മോഡലിന് ആകര്‍ഷകമായ രൂപം സമ്മാനിക്കുന്നു. അര്‍ബന്‍ ക്രൂയിസര്‍ ഇവിക്ക് ഒരു എയര്‍ഡാമും, മോഡേണ്‍ ബോണറ്റ് ഡിസൈനുമുണ്ട്.മാരുതി ഇവിറ്റാരക്ക് സമാനമായ സെഡ്, റിയര്‍ പ്രൊഫൈലുകളാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവിക്കും ലഭിക്കുന്നത്.

ബോഡി-കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, ഡോര്‍ മോള്‍ഡിംഗ്, ബ്ലാക്ക്-ഔട്ട് പില്ലറുകള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്‌നലുകളുള്ള ഒആര്‍വിഎം, C-പില്ലറില്‍ ഘടിപ്പിച്ച റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ പ്രധാന ഹൈലൈറ്റുകളാണ്. ഇവിറ്റാരയിലേത് പോലെ ഇടത് വശത്തെ ഫ്രണ്ട് ഫെന്‍ഡറിന് തൊട്ടുമുകളിലാണ് ചാര്‍ജിംഗ് പോര്‍ട്ട് സഥാപിച്ചിരിക്കുന്നത്.

toyota urban cruiser ev at 2025 giias

രൂപകല്‍പ്പനയും സമാനമാണെങ്കിലും അര്‍ബന്‍ ക്രൂയിസര്‍ ഇവിയിലെ എയറോ വീല്‍ കവറുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ ഫിനിഷുണ്ട്. പിന്‍ഭാഗത്ത് ടെയില്‍ ലാമ്പുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍, ചരിഞ്ഞ വിന്‍ഡ്ഷീല്‍ഡ്, റിയര്‍ വൈപ്പര്‍, കരുത്തുറ്റ ബമ്പര്‍ ഡിസൈന്‍ എന്നിവയാണ് പിന്നിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവിയുടെ ഇന്റീരിയര്‍ ഏറെക്കുറെ മാരുതി സുസുക്കി ഇവിറ്റാരയ്ക്ക് സമാനമാണ്. ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും അപ്ഹോള്‍സ്റ്ററിയിലും തവിട്ടുനിറം ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. 10.25 ഇഞ്ച് മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പ്രധാന സവിശേഷതകള്‍. ഇതിനുപുറമെ, ഷിഫ്റ്റ്-ബൈ-വയര്‍, മള്‍ട്ടി-കളര്‍ ഇല്യൂമിനേഷനോടുകൂടിയ ആംബിയന്റ് ലൈറ്റിംഗ്, ഫിക്‌സഡ് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയുമുണ്ട്.

toyota urban cruiser ev at 2025 giias

അര്‍ബന്‍ ക്രൂയിസര്‍ ഇവിയില്‍ മാരുതിയുടെ അതേ 49 kWh, 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും രണ്ട് ഫ്രണ്ട്-വീല്‍ ഡ്രൈവ് വേരിയന്റുകളിലും ലഭ്യമാകും. ഒന്നില്‍ 49 kWh ബാറ്ററി പായ്ക്കും മറ്റൊന്നില്‍ 61 kWh യൂണിറ്റുമായിരിക്കും ഉണ്ടായിരിക്കുക്. ആദ്യത്തേത് 144 PS പവറും 189 Nm പീക്ക് ടോര്‍ക്കും നല്‍കുമ്പോള്‍ രണ്ടാമത്തേത് 174 PS പവറും 189 Nm ടോര്‍ക്കും ആയിരിക്കും നല്‍കുക.

AWD വേരിയന്റില്‍ 65 PS റിയര്‍-ആക്‌സില്‍ മോട്ടോര്‍ അധികമായി ഉണ്ടാകും. ഇതിന്റെ സംയോജിത ഔട്ട്പുട്ട് 184 PS പവറും 300 Nm ടോര്‍ക്കും ആയിരിക്കും. ഈ വാഹനത്തിന്റെ റേഞ്ച് കണക്കുകള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ചെറിയ 49 kWh ബാറ്ററി പായ്ക്കുള്ള സിംഗിള്‍ മോട്ടോര്‍ FWD 300 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

61 kWh സിംഗിള്‍ മോട്ടോര്‍ FWD വേരിയന്റുകള്‍ക്ക് 400 കിലോമീറ്ററും, 61 kWh ബാറ്ററിയുള്ള ഡ്യുവല്‍-മോട്ടോര്‍ AWD പതിപ്പുകള്‍ക്ക് 350 കിലോമീറ്ററും റേഞ്ച് ലഭിക്കുമെന്നാണ് കരുതുന്നത്. ഇവി 150 kW വരെയുള്ള ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കും. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

Image Source: paultan.org

More from DriveSpark

Article Published On: Friday, July 25, 2025, 9:47 [IST]
English summary
Toyota urban cruiser ev based on maruti suzuki evitara platform debuts at 2025 giias details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X