27 KM മൈലേജുളള ഹൈബ്രിഡ് വണ്ടിക്ക് 1 ലക്ഷത്തിൻ്റെ ഓഫർ; ടൊയോട്ട വാഹനമുണ്ടെങ്കിൽ 30000 രൂപ വരെ ബോണസ്
ഓണക്കാലത്ത് വാഹനങ്ങൾക്ക് ഗംഭീരൻ ഓഫറുകളാണ് എല്ലാ ബ്രാൻഡുകളും നൽകുന്നത്. അത് കൊണ്ട് ഉത്സവ കാലത്ത് വാഹനം വാങ്ങാൻ കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വാഹനങ്ങളുടെ കാര്യത്തിലും ഓഫറുകളുടെ കാര്യത്തിൽ എല്ലാ ഉപഭോക്താക്കൾക്കും പ്രിയം ടൊയോട്ടയോട് തന്നെയാണ്. അതിൽ തന്നെ ഹൈബ്രിഡ് കരുത്തുള്ള ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന മോഡലിനോട്. ക്യാഷ് ബോണസ് ഒക്കെ ലഭിക്കുന്നതിനൊപ്പം തന്നെ ടൊയോട്ട നിങ്ങൾക് ലോയൽറ്റി ബോണസും നൽകുന്നുണ്ട് കേട്ടോ. നിങ്ങൾ ഒരു ടൊയോട്ട വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ലോയൽറ്റി ബോണസ് 30000 രൂപയാണ് എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്. കൂടുൽ ഓഫറുകളെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കണേ.
27 കിലോമീറ്റർ മൈലേജുളള ഹൈബ്രിഡ് വാഹനത്തിന് 32,500 രൂപയാണ് ക്യാഷ് ബോണസായി ടൊയോട്ട നൽകുന്നത്, അതിനൊപ്പം തന്നെ 2 വർഷത്തെ എക്സ്റ്റൻൻ്റ്ഡ് വാറൻ്റിയും ഫ്രീയായി നൽകുന്നു. ഇതിനായി മുടക്കേണ്ടിയിരുന്ന 23,750 രൂപ നിങ്ങൾക്ക് ലാഭം. ഇനി നിങ്ങളുടെ ഇപ്പോഴത്തെ വാഹനം എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 40000 രൂപയോളം ബോണസ് ലഭിക്കുന്നുണ്ട് എന്നത് വളരെ ഗംഭീര ഓഫർ തന്നെയാണ്.

ഇനി മറ്റൊരു ഹൈലൈറ്റ് ഓഫർ എന്താണെന്ന് വച്ചാൽ റൂറൽ പിൻകോഡ് ഓഫർ എന്നൊരും സംവിധാനം ടൊയോട്ട നിങ്ങൾക്ക് നൽകുന്നു. ചില പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ഓഫറാണ് അത്. അതായത് കേരളത്തിലെ ചില റൂറൽ ഏരിയകളിലെ പിൻകോഡിൽ താമസിക്കുന്നവരാണ് വാഹനം വാങ്ങാൻ വരുന്നതെങ്കിൽ അവർക്ക് നൽകുന്ന കിഴിവാണ് ഇത്. 20000 രൂപയോളം റൂറൽ പിൻകോർ് ഓഫറായി കമ്പനി നൽകുന്നുണ്ട്.
ഇനി നിങ്ങളൊരു ടൊയോട്ട വാഹനയുടമയാണെങ്കിൽ നിങ്ങൾ ടൊയോട്ടയുടെ പ്രീമിയം ഉപഭോക്താവായി കണക്കാക്കപ്പെടുകയും നിങ്ങൾക്ക് 30000 രൂപ വരെ ബോമസ് നൽകുകയും ചെയ്യും. എന്തായാലും ഈ ഓണക്കാലത്ത് നിങ്ങൾക്കൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ടൊയോട്ട ഹൈബ്രിഡ് വാഹനം മികച്ച തെരഞ്ഞെടുപ്പായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വ്യത്യസ്‌തമായ വേരിയന്റ് നിരയാണ് മിഡ്-സൈസ് എസ്‌യുവിയിലുള്ളത്. ഹൈറൈഡറും മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.
കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ട ഫെസിലിറ്റിയിലാണ് എസ്‌യുവിയുടെ നിർമാണം നടക്കുന്നത്. NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാം. 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇതിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും. അതേസമയം രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കുന്നത്. ഇതൊരു ഇ-ഡ്രൈവ് ട്രാൻസ്മിഷൻ യൂണിറ്റുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. മുമ്പ് ലഭ്യമായ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പകരമായി AWD വേരിയന്റിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (6AT) ചേർത്തതാണ് ഹൈറൈഡർ ഇനി മുതൽ വാങ്ങാനാവുക.
ഇലക്‌ട്രിക് വാഹനം വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭകരം എന്നതിലുപരി 27 കിലോമീറ്റർ മൈലേജ് തന്നെയാണ് പലരേയും ടൊയോട്ട ഹൈറൈഡറിലേക്ക് ആകർഷിച്ചത്. ഇന്ത്യയിൽ ക്രെറ്റക്കും സെൽറ്റോസിനും പുറമെ അനവധി മോഡലുകളുമായാണ് ഹൈറൈഡർ മത്സരിക്കുന്നത്. മറ്റുളളവരോട് വാഹനത്തെ കുറിച്ച് അഭിപ്രായങ്ങൾ ചോദിക്കുന്നത് നല്ല കാര്യം തന്നെ പക്ഷേ എപ്പോഴും നിങ്ങൾ ഷോറൂമിൽ പോയി വാഹനം പല തവണ ടെസ്റ്റ് ഡ്രൈവ് നടത്തിയതിന് ശേഷം വാങ്ങുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








