28.5 കി.മീ മൈലേജുള്ള ടൊയോട്ട എസ്‌യുവിക്ക് വില കൂടി; എന്നാലും 8 ലക്ഷത്തില്‍ താഴെ മതി

മാരുതി സുസുക്കിയുമായി കൂട്ടുകൂടിയ ശേഷം ടൊയോട്ടക്ക് ഇന്ത്യയില്‍ വെച്ചടി വെച്ചടി കയറ്റമാണ്. നിലവില്‍ ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ പകുതിയും റീബാഡ്ജ്ഡ് കാറുകളാണെന്നാണ് പറയപ്പെടുന്നത്. വില കൂടിയ കാറുകള്‍ വിറ്റിരുന്ന കമ്പനി ബജറ്റ് വിലയില്‍ മാസ് മാര്‍ക്കറ്റ് കാറുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെ ഷോറൂമുകളില്‍ ഉത്സവമേളം ആരംഭിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ടൊയോട്ടയുടെ പുത്തന്‍ കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ കുറച്ച് പൈസ അധികം കൈയ്യില്‍ കരുതണം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) 2025 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത മോഡലുകളുടെ വില പരിഷ്‌കരിച്ചു. അര്‍ബന്‍ ക്രൂയിസര്‍ ടൈസറും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2025 മാര്‍ച്ചില്‍ ടൊയോട്ട സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില 5,500 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. S എഎംടി, S+ എഎംടി വേരിയന്റുകള്‍ക്കാണ് 5500 രൂപ കൂടിയിരിക്കുന്നത്. മറ്റെല്ലാ വേരിയന്റുകളുടെയും വില 500 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ടൊയോട്ടേ അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പുതിയ വില 7.74 ലക്ഷം രൂപ മുതല്‍ 13.04 ലക്ഷം രൂപ വരെയായി. എക്‌സ്‌ഷോറൂം വിലകളാണിതെന്ന് ശ്രദ്ധിക്കുക.

toyota urban cruiser taisor side design

മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് മോഡലാണ് ടൈസര്‍. 2025 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്ന ഫ്രോങ്ക്‌സ്. കഴിഞ്ഞ മാസം 21461 യൂണിറ്റ് വില്‍പ്പനയുമായാണ് ഫ്രോങ്ക്‌സ് നമ്പര്‍ 1 ആയത്. മാരുതി കസിന്‍ മോഡലിനെ പോലെ തന്നെ ടൈസര്‍ ടൊയോട്ടക്കും മികച്ച വില്‍പ്പന സമ്മാനിക്കാറുണ്ട്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ നാല് വേരിയന്റുകളില്‍ വാങ്ങാം. E, S, G, V എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 8 കളര്‍ ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. ഉത്സവകാലത്ത് കമ്പനി ഈ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിരുന്നു. മാരുതി പ്ലാറ്റ്ഫോമിലായതിനാല്‍ ടൈസറിന് ഫ്രോങ്ക്‌സിന്റെ അതേ വലിപ്പമാണുള്ളത്. എന്നാല്‍ വേര്‍തിരിച്ചറിയാനായി ഫ്രണ്ട് ഫാസിയയിലടക്കം ഡിസൈനിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

toyota urban cruiser taisor front

കൂപ്പെ ശൈലിയിലുള്ള സബ്-കോംപാക്റ്റ് എസ്‌യുവിക്ക് ഗ്ലോസി ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ പുതിയതും ബോള്‍ഡുമായ ഹണികോമ്പ് മെഷ് ഗ്രില്‍, മധ്യഭാഗത്ത് ടൊയോട്ട ലോഗോയുള്ള പുതിയ ഇരട്ട എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു. ബൂട്ടിലെ ലൈറ്റ് ബാര്‍ വഴി ബന്ധിപ്പിക്കുന്ന നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകളും എസ്‌യുവിയുടെ സവിശേഷതയാണ്. ഒപ്പം കാറില്‍ പുതുതായി സ്‌റ്റൈല്‍ ചെയ്ത അലോയ് വീലുകളും ഉണ്ട്.

ടൈസറിന്റെ ക്യാബിനില്‍ 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മധ്യഭാഗത്ത് ഒരു MID യൂണിറ്റുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കാണാം. ക്യാബിന് പുതിയ ഡ്യുവല്‍-ടോണ്‍ ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, തുടങ്ങി നിരവധി സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

toyota urban cruiser taisor interior

സബ്-കോംപാക്റ്റ് എസ്‌യുവിയില്‍ 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റിയര്‍ എസി വെന്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ടൈസര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ 1.2 എഞ്ചിന്‍ 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 99 bhp പവറും 148 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

രണ്ട് എഞ്ചികള്‍ക്കുമൊപ്പം 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. അതേസമയം NA എഞ്ചിന് 5-സ്പീഡ് എഎംടിയും ടര്‍ബോ പെട്രോളിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ലഭിക്കുന്നു. സിഎന്‍ജി ഓപ്ഷനിലും ടൈസര്‍ വാഗ്ദാനം ചെയ്യുന്നു. ടൈസറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 20 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടൈസര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 28.5 കിലോമീറ്ററാണ്. ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

More from DriveSpark

Article Published On: Thursday, March 6, 2025, 18:24 [IST]
English summary
Toyota urban cruiser taisor price hike march 2025 becomes dearer by up to rs 5500 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X