ഡ്രൈവര്‍ക്ക് പ്രത്യേക ഡോറില്ല, വേണമെങ്കില്‍ വീടാക്കി 'കൂടാം'! ടൊയോട്ട സ്റ്റാളിലെ താരമായി വാന്‍

ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ന് ഇന്ന് തിരശ്ശീല വീഴുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മാമാങ്കത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമെ മറ്റ് ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങളുടെയും പ്രോജക്ടുകളും കാണാനായി. ടൊയോട്ട വിവിധതരം പുതിയ വാഹനങ്ങളും നൂതന കണ്‍സെപ്റ്റ് മോഡലുകളും ഓട്ടോ എക്‌സ്‌പോയില്‍ കൊണ്ടുവന്നിരുന്നു. അതില്‍ പെട്ട ഒന്നായിരുന്നു ടൊയോട്ട എക്‌സ്‌-വാന്‍ ഗിയര്‍ കണ്‍സെപ്റ്റ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025 ല്‍ പ്രദര്‍ശിപ്പിച്ച മൂന്ന് വ്യത്യസ്ത കണ്‍സെപ്റ്റ് പതിപ്പുകളില്‍ ഒന്നാണ് എക്‌സ്‌വാന്‍ ഗിയര്‍ കണ്‍സെപ്റ്റ്. ഷോയില്‍ കാണികളെ ആകര്‍ഷിച്ച കണ്‍സെപ്റ്റ് വാഹനത്തെ കുറിച്ച് കൂടുതല്‍ അറിയാം.

2025 ജനുവരി 17 മുതല്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലേക്ക് ഇന്ന് വൈകുന്നേരം 6 മണി വരെ മാത്രമായിരുന്നു സന്ദര്‍ശകരെ അനുവദിച്ചത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വാഹനങ്ങള്‍ക്ക് പുറമെ അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ടെക്‌നോളജികളുടെയും പ്രദര്‍ശനങ്ങളും നടന്നതിനാല്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, ദ്വാരകയിലെ യശോദഭൂമി, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട് എന്നിവയായിരുന്നു 3 വേദികള്‍.

toyota x-van gear concept auto expo 2025 side view

അവയില്‍ മോട്ടോര്‍ വാഹനങ്ങളുടെ പ്രദര്‍ശനമായ ഓട്ടോ എക്‌സ്‌പോ 2025 ജനുവരി 17 മുതല്‍ 22 വരെ ദ്വാരകയില്‍ നടന്നു. 2025 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട വൈവിധ്യമാര്‍ന്ന പുതിയ വാഹനങ്ങളും നൂതന കണ്‍സെപ്റ്റ് വാഹനങ്ങളും പ്രദര്‍ശിപ്പിച്ചു. അതില്‍ വേറിട്ട് നിന്നത് എക്‌സ്-വാന്‍ കണ്‍സെപ്റ്റ് ആയിരുന്നു. പേരില്‍ നിന്ന് തന്നെ മനസ്സിലാകുന്നതുപോലെ ഇത് ഒരു വാന്‍ ആണ്. മൂന്ന് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ എക്‌സ്-വാന്‍ വാഹനം വികസിപ്പിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ടൊയോട്ട വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഓട്ടോ എക്‌പോയില്‍ കമ്പനി മൂന്ന് എക്‌സ്-വാന്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു. അവയില്‍ കൂടുതല്‍ ഇരിപ്പിട സൗകര്യങ്ങളുള്ള വലിയ ഗ്രൂപ്പിനോ അല്ലെങ്കില്‍ കുടുംബങ്ങള്‍ക്കോ യാത്ര ചെയ്യാന്‍ അനുയോജ്യമായ ഒരു വാഹനമാണ് എക്‌സ്-വാന്‍ കോര്‍. രണ്ടാമത്തെ കണ്‍സെപ്റ്റ് മോഡലിന്റെ പേരാണ് എക്‌സ്-വാന്‍ ടൂള്‍. വാഹനത്തില്‍ ദീര്‍ഘനേരം തങ്ങാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും എക്‌സ്‌വാന്‍ ടൂളിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

toyota x-van gear concept auto expo 2025 front design

ടൊയോട്ടയുടെ മൂന്നാമത്തെ കണ്‍സെപ്റ്റ് മോഡല്‍ ആണ് എക്‌സ്‌വാന്‍ ഗിയര്‍. മേല്‍പ്പറഞ്ഞ കോര്‍, ടൂള്‍ എന്നിവ രണ്ടും സംയോജിപ്പിച്ചാണ് എക്‌സ്‌വാന്‍ ഗിയര്‍ കണ്‍സെപ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 6 (എ) എക്‌സ് വാന്‍ ഗിയറില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാനാകുാ. ഇതിന് 2 ഡോറുകള്‍ മാത്രമാണുള്ളത് എന്നതാണ് എക്‌സ്-വാന്‍ ഗിയര്‍ കണ്‍സെപ്റ്റിന്റെ മറ്റൊരു ഹൈലൈറ്റ്.

ഫ്രണ്ട് സീറ്റുകള്‍ക്കും റിയര്‍ സീറ്റുകള്‍ക്കും പ്രത്യേകം ഡോറുകള്‍ ലഭിക്കുന്നു. അതായത് ഡ്രൈവര്‍ക്ക് പ്രത്യേകം ഡോര്‍ ലഭിക്കില്ല. പക്ഷേ ഇതില്‍ കയറാനും ഇറങ്ങാനും എളുപ്പമാണ്. ഒരു വാന്‍ ആണെങ്കിലും, ഈ കണ്‍സെപ്റ്റ് വാഹനത്തിന്റെ നീളം കാറുകളേക്കാള്‍ അല്‍പ്പം കൂടുതലാണ്. 4695 mm നീളവും 1820 mm വീതിയും 1855 mm ഉയരവുമാണ് ഇതിനുള്ളത്.

toyota x-van gear concept auto expo 2025 side design

എക്‌സ്‌വാനില്‍ ഏത് തരം പവര്‍ട്രെയിനാണ് ഉപയോഗിക്കുക എന്ന കാര്യം ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരുപക്ഷേ Alphart/Vellfire എന്നിവയുടെ പ്ലാറ്റ്ഫോം പങ്കിട്ടേക്കും. പ്രാദേശിക വിപണികളിലെ ഡിമാന്‍ഡും ട്രെന്‍ഡുകളും അനുസരിച്ച് ഹൈബ്രിഡ് അല്ലെങ്കില്‍ ഇലക്ട്രിക് പവര്‍ട്രെയിനില്‍ ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.എക്‌സ്-വാനുകള്‍ ഇപ്പോള്‍ ഒരു കണ്‍സെപ്റ്റ് രൂപത്തിലാണുള്ളത്. ഇത് ഒരു സമ്പൂര്‍ണ വാഹനമായി പിറവിയെടുത്ത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കും.

ഇന്ത്യയിലോ ലോകത്ത് മറ്റ് എവിടെയെങ്കിലുമോ ഇത് എപ്പോള്‍ വില്‍പ്പനയ്ക്കെത്തും എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വാസ്തവത്തില്‍ ഇത് വില്‍പ്പനയ്ക്കെത്തുമോ എന്ന കാര്യം പോലും ഉറപ്പ് പറയാന്‍ സാധിക്കില്ല. അതായത് നിലവിലെ രൂപത്തില്‍ ബി-പില്ലര്‍ ഇല്ലെങ്കില്‍ ക്രാഷ് ടെസ്റ്റുകള്‍ വിജയിക്കാന്‍ ഇത് വളരെ ബുദ്ധിമുട്ടാണ്. ആകര്‍ഷകമായ ക്ലീന്‍ ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നതെങ്കിലും സുരക്ഷാവശം ഇത് പ്രായോഗികമല്ല.

More from DriveSpark

Article Published On: Wednesday, January 22, 2025, 18:29 [IST]
English summary
Toyota x van gear concept showcased at auto expo 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X