പുതിയ കാറിൽ ഈ 5 ആക്‌സസറികൾ വാങ്ങി വെക്കരുത്, പിന്നീട് നിങ്ങൾക്ക് ഖേദിക്കാം
അടുത്തിടെ ഒരു പുതിയ കാര്‍ വാങ്ങിയവരരോ അല്ലെങ്കില്‍ കുറച്ച് കാലമായി കാര്‍ ഓടിക്കുന്നവരോ ആണ് നിങ്ങളെങ്കില്‍ ആക്‌സസറികള്‍ ഉപയോഗിച്ച് വാഹനം മൊഞ്ചാക്കാന്‍ ആഗ്രഹമുണ്ടാകും. മച്ചപ്പെട്ട സൗകര്യവും, സുരക്ഷയും, സ്‌റ്റൈലും വാഗ്ദാനം ചെയ്യുന്ന ആയിരക്കണക്കിന് കാര്‍ ആക്‌സസറികള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ പലതും കാറിന് മികച്ച രൂപഭംഗി നല്‍കുന്നുവെന്ന് മാത്രമല്ല നല്ല ഉപകാരവുമുണ്ടാകും. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല ആക്‌സസറികളും നമുക്ക് ആവശ്യമില്ല എന്നതാണ് സത്യം. പഴകുംതോറും മൂല്യം കുറയുന്ന ഒന്നാണ് കാറുകള്‍. വാങ്ങി ഒരു കൊല്ലം കഴിഞ്ഞാല്‍ തന്നെ പുതിയ കാറിന് ഏകദേശം 20 ശതമാനം വരെ മൂല്യം കുറയാറുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ കാറില്‍ അനാവശ്യ ആക്‌സസറികള്‍ വാങ്ങി വെക്കാനായി പണം ചെലവഴിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ല. നിങ്ങള്‍ പുതുതായി കാര്‍ വാങ്ങിയ വ്യക്തിയാണെങ്കില്‍ വാങ്ങരുതാത്ത അല്ലെങ്കില്‍ ഒഴിവാക്കേണ്ട 5 കാര്‍ ആക്‌സസറികളുടെ പട്ടിക ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ഫാന്‍സി സീറ്റ് കവറുകള്‍
ഇന്ന് പുറത്തിറക്കുന്ന ഒട്ടുമിക്ക കാറുകളും മികച്ച ഗുണനിലവാരമുള്ള ഫാക്ടറി ഫിറ്റഡ് സീറ്റുകളുമായാണ് വരുന്നത്. ചിലര്‍ക്ക് കമ്പനി സീറ്റുകള്‍ക്ക് ഭംഗി പോരെന്ന് തോന്നും. അക്കൂട്ടര്‍ വില കൂടിയതും കൂടുതല്‍ ഡിസൈനുകളുള്ളതുമായ സീറ്റ് കവറുകള്‍ ഫിറ്റ് ചെയ്യുന്നത് കാണാം. ലുക്ക് കൂട്ടുമെങ്കിലും ഇവ സീറ്റിന്റെ കംഫര്‍ട്ടില്‍ കാര്യമായ വ്യത്യാസമൊന്നും വരുത്തുന്നില്ല. പലപ്പോഴും സീറ്റുകളുടെ യഥാര്‍ത്ഥ ഗ്രിപ്പും ഫീലും ഇവ നശിപ്പിക്കുന്നതിനാല്‍ അധിക പണം മുടക്കി ഫാന്‍സി സീറ്റ് കവറുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക.
ആഫ്റ്റര്‍മാര്‍ക്കറ്റ് TPMS ഡിവൈസ്
ടയറുകളുടെ റിയല്‍ടൈം പ്രഷര്‍ അറിയാമെന്നതാണ് ടയര്‍ പ്രഷന്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) കൊണ്ടുള്ള ഉപകാരം. ഡാഷ്‌കാമുകള്‍ പോലെ ആഫ്റ്റര്‍ മാര്‍ക്കറ്റ് ടിപിഎംഎസ് ഉപകരണങ്ങളും ഇപ്പോള്‍ ജനപ്രീതിയാര്‍ജ്ജിച്ച് വരികയാണ്. റിയല്‍ടൈം ടയര്‍ പ്രഷര്‍ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വില കുറഞ്ഞ ടിപിഎംഎസ് ഉപകരണങ്ങളുടെ റീഡിംഗുകളില്‍ മിക്കപ്പോഴും പിശകുണ്ടാകാറുണ്ട്.

ആഫ്റ്റര്‍മാര്‍ക്കറ്റ് ടിപിഎംഎസ് ഉപകരണങ്ങളില്‍ പലതും കുറഞ്ഞ വിലയുള്ളതായതിനാല്‍ അതിന്റെ സെന്‍സറുകള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ അവ തെറ്റായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി വാഹനം അപകടങ്ങളില്‍ പെടാന്‍ വരെ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ടിപിഎംഎസ് ഫീച്ചറുള്ള കാര്‍ വാങ്ങുകയോ അല്ലെങ്കില്‍ മാനുവലായി ടയര്‍ പ്രഷര്‍ ഇടക്കിടെ പരിശോധിക്കുകയോ ചെയ്യുന്നതാകും നല്ലത്. വെറുതെ പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങേണ്ട കാര്യമില്ലെല്ലോ എന്ന കാര്യം മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളത്.
റൂഫ് കാരിയര്‍/റൂഫ് റാക്ക്
കാറിന് അഡ്വഞ്ചര്‍ ലുക്ക് നല്‍കാന്‍ ഉപകരിക്കുന്ന ആക്‌സസറിയാണ് റൂഫ് കാരിയര്‍ അല്ലെങ്കില്‍ റൂഫ് റാക്ക്. എന്നാല്‍ ഇത് കൊണ്ട് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉപകാരമുള്ളൂ. ഇവ കാറിന് അധിക ഭാരം നല്‍കുന്നതിനാല്‍ ഇന്ധനക്ഷമത കുറയാന്‍ കാരണമാകുന്നു. മൈലേജ് കുറയുന്നുവെന്നത് മാത്രമല്ല റൂഫ് റാക്കുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ വിന്‍ഡ് നോയിസ് കൂടും. റൂഫ് റാക്കുകള്‍ ഘടിപ്പിച്ച കാറും കൊണ്ട് കറങ്ങാനിറങ്ങുന്നവര്‍ കൈയ്യില്‍ കുറച്ച് അധികം പണം കൂടി കരുതുന്നത് നന്നാകും.

പലപ്പോഴും അംഗീകാരമില്ലാത്ത ഇത്തരം ആക്‌സസറികള്‍ മോഡിഫിക്കേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍ പെട്ടാല്‍ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സാഹസികപ്രിയന്‍ അല്ലാത്ത അഡ്വഞ്ചര്‍ വാഹനം കൈയ്യില്‍ ഇല്ലാത്തവര്‍ മൈലേജ് കുറയ്ക്കുകയും ചലാന്‍ ലഭിക്കാന്‍ സാധ്യതയുമുള്ള ഈ ആക്‌സസറി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങളുടെ അഭിപ്രായം.
സ്ലിപ്പ്-ഓണ്‍/ ഫ്യൂറി സ്റ്റിയറിംഗ് വീല്‍ കവറുകള്‍
മെച്ചപ്പെട്ട പിടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മള്‍ കാര്‍ സ്റ്റിയറിംഗ് വീല്‍ കവറുകള്‍ ഉപയോഗിക്കുന്നത്. എങ്കിലും, വിപണിയില്‍ ലഭിക്കുന്ന വില കുറഞ്ഞ സ്ലിപ്പ് ഓണ്‍ അല്ലെങ്കില്‍ രോമം കൊണ്ട് നിര്‍മിച്ച തരത്തിലുള്ള സ്റ്റിയറിംഗ് വീല്‍ കവറുകള്‍ ഉപയോഗിക്കുമ്പോള്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

ഇവ ശരിയായ രീതിയില്‍ ഫിറ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ കൈയ്യില്‍ നിന്ന് വഴുതിപ്പോകാനും ഇത് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താനും കാരണമാകും. അടിയന്തിര സാഹചര്യങ്ങളില്‍ ഇത് വളരെ അപകടകരമായി മാറും. അതിനാല്‍, ഉപകാരത്തേക്കാള്‍ ഏറെ ഉപദ്രവം ചെയ്യാന്‍ സാധ്യതയുള്ള ഇത്തരം കവറുകള്‍ ഒഴിവാക്കുന്നതാണ് യാത്രക്കാരുടെ സുരക്ഷക്ക് നല്ലത്.
LED ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പുകള്‍
മോഡേണ്‍ കാറുകളില്‍ വരുന്ന ട്രെന്‍ഡിംഗ് ഫീച്ചറുകളില്‍ ഒന്നാണ് ആംബിയന്റ് ലൈറ്റിംഗ്. ഈ ഫീച്ചര്‍ ഇല്ലാത്ത കാറുകളുടെ ക്യാബിന്‍ ആകര്‍ഷകമാക്കാന്‍ പലരും അമിതമായി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാറുണ്ട്. ഈ ഫാന്‍സി സാധനം കാറിന്റെ സുരക്ഷയോ പെര്‍ഫോമന്‍സോ മെച്ചപ്പെടുത്തുന്നില്ല. മാത്രമല്ല, ഇത് കാറിന്റെ ബാറ്ററിയില്‍ അധിക സമ്മര്‍ദ്ദം ചെലുത്താനും സാധ്യതയുണ്ട്. മേല്‍പറഞ്ഞവ ആ്ക്‌സസറികളെ കുറിച്ച് വായിച്ചിട്ട് ഇത് നിങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തോന്നിയാല്‍ അവ വാങ്ങി ഫിറ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








