ഇനി നിങ്ങളുടെ കാറിൻ്റെ സുരക്ഷയിൽ ആശങ്ക വേണ്ട; യുനോ മിൻഡ അവതരിപ്പിച്ച പുതിയ ഡാഷ്ക്യാം കണ്ടോ
രാജ്യത്ത് ദിനംപ്രതി അപകടങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് സുരക്ഷ എന്നത് എപ്പോഴും ചർച്ചയാകുന്ന വിഷയമാണ്. വാഹനാപകടങ്ങൾ കൂടുതലായി സംഭവിക്കുന്നതിൻ്റെ കാരണം ബ്ലൈൻഡ് സ്‌പോട്ടുകൾ, അശ്രദ്ധമായ ഡ്രൈവിംഗ്, കാഴ്ചക്കുറവ് എന്നിവയൊക്കെയാണ്. ഇത്തരം സാഹചര്യങ്ങളിൽ സംഭവങ്ങൾ വ്യക്തമായി രേഖപ്പെടുത്താൻ സഹായിക്കുന്ന ഡാഷ് ക്യാമറകൾ ഇപ്പോൾ വലിയ ഡിമാൻ്റുളള സുരക്ഷാ ഫീച്ചറായി മാറിക്കൊണ്ടിരിക്കുകയാണ്. മൾട്ടി ആംഗിൾ റെക്കോർഡിംഗ്, വൈഫൈ കണക്റ്റിവിറ്റി, അഡ്വാൻസ്ഡ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം തന്നെ ഡാഷ്ക്യാമിൽ ലഭിക്കുന്നുണ്ട്. ഏതെങ്കിലും ഒറു ഡാഷ്ക്യാം വാങ്ങി വയ്ക്കുന്നതിൽ കാര്യമില്ല. ഈ മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് യുനോ മിൻഡ.
തങ്ങളുടെ പുതിയ ഉൽപ്പന്നം അഫ്റ്റർമാർക്കറ്റ് വിഭാഗത്തിലൂടെ, ഇന്ത്യയിൽ പുതിയ തലമുറ 2-വേ ഡാഷ് ക്യാം DVRയും 3-വേ ഡാഷ് ക്യാം DVRയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഡ്രൈവിങ്ങിനെ സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും അതിനൊപ്പം തന്നെ ആസ്വാദ്യകരവുമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് യുനോ മിൻഡ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.

4K അൾട്രാ HD റെസല്യൂഷനുള്ള മൾട്ടി-ചാനൽ റെക്കോർഡിംഗ്, മൊബൈൽ ഫോണിൽ വയർലെസ് ആയി റെക്കോർഡുചെയ്‌ത വീഡിയോ കാണാനുള്ള സംവിധാനവും, മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്ന നൂതന സുരക്ഷാ സവിശേഷതകൾ എന്നിവയെല്ലാം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട് ഈ നൂതന DVR-കൾ.
3 വേ റെക്കോർഡിങ്ങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 4K/2K റെക്കോർഡിങ്ങ് ഫ്രണ്ട് + 1K ക്യാബിൻ + 1K റിയർ കവറേജ് എന്നതാണ്. വൈഡ് ഫീൽഡ് ഓഫ് വ്യൂ സംവിധാനത്തിലൂടെ 120°-140° വരെ കാണാനും അതിനൊപ്പം ബ്ലൈൻഡ് സ്‌പോട്ടുകൾ കുറയ്ക്കാനും സഹായിക്കുന്നുണ്ട്. മൊബൈൽ വഴി വീഡിയോകൾ തൽക്ഷണം കാണാനും പങ്കിടാനും കഴിയുന്ന വൈഫൈ & ആപ്പ് കൺട്രോൾ ലഭ്യമാണ്.

അപകടസമയങ്ങളിൽ പ്രധാന വീഡിയോകൾ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന ഗ്രാവിറ്റി സെൻസർ,പഴയ ഡാറ്റ ഓവർറൈറ്റ് ചെയ്ത് തുടർച്ചയായ റെക്കോർഡിംഗ് സാധ്യമാക്കുന്ന ലൂപ്പ് റെക്കോർഡിങ്ങിനുളള അവസരവുംലഭിക്കുന്നുണ്ട്. 256 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുളള ഹൈ എൻഡ്യൂറൻസ് മൈക്രോSD കാർഡ് സപ്പോർട്ട് ചെയ്യും.
പുതിയ ഡാഷ് ക്യാമറകൾ ഇന്ത്യയിലെ മുൻനിര ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 3വേ ഡാഷ്ക്യാമിൻ്റെ വില 14,999 രൂപയാണ്, 2 വേ ഡാഷ്ക്യാമിൻ്റെ വില വരുന്നത് 12,999 രൂപയാണ്. ഇന്ത്യൻ റോഡുകൾക്ക് അനുസൃതമായിട്ടാണ് യുനോ മിൻഡ തങ്ങളുടെ ഡാഷ്ക്യാമുകൾ നിർമിച്ചിരിക്കുന്നത് എന്നതാണ് ഇതിൻ്റെ പ്രധാന ഹൈലൈറ്റായി പറയാൻ സാധിക്കുന്നത്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








