ഇവി ചാർജിങ്ങ് ഇനി ഫോൺ ചാർജിങ്ങിനേക്കാൾ എളുപ്പം! വാൾ-മൗണ്ടഡ് ചാർജറുമായി യുനോ മിൻഡ

ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യകതയെ മുൻനിർത്തി രാജ്യത്തെ സംസ്ഥാനങ്ങളിലെ എല്ലാ സർക്കാരുകളും ഇവിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അതിനൊപ്പം തന്നെ യുനോ മിൻഡ എന്ന ആഫ്റ്റർ മാർക്കറ്റിലെ പ്രശസ്ത ബ്രാൻഡ് ഇവി ഉടമകൾക്ക് വേണ്ടി വളരെ എളുപ്പമുളളതും അത് പോലെ തന്നെ സുഗമവും വേഗതയേറിയതുമായ ഹോം ചാർജർ ആവിഷ്കരിച്ചിരിക്കുകയാണ്. യുനോ മിൻഡ ലിമിറ്റഡ് യുനോ മിൻഡ കാർ ഇവി വാൾ ചാർജർ കേവലം ഒരു സൗകര്യപ്രദമായ ഉപകരണമല്ലെന്നും കൂടുതൽ വൃത്തിയുള്ളതും മികച്ചതുമായ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പ്പാണെന്നുമാണ് വൈസ് പ്രസിഡൻ്റ് ആനന്ദ് കുമാർ പറഞ്ഞത്.

230V എസിയിൽ 7.4kW സിംഗിൾ-ഫേസ് ഫാസ്റ്റ്-ചാർജിംഗ് ഔട്ട്‌പുട്ട് നൽകുന്നവയാണ്, മികച്ച താപനില കൈകാര്യം ചെയ്യുകയും വേഗത്തിലും കാര്യക്ഷമമായും ഊർജ്ജ കൈമാറ്റം ഉറപ്പാക്കുന്നു. ചാർജറിൽ ടൈപ്പ് 2 ഇന്റഗ്രേറ്റഡ് സോക്കറ്റ്, IP65-റേറ്റഡ് വാട്ടർപ്രൂഫ്, പൊടി പ്രതിരോധശേഷിയുള്ള എൻക്ലോഷർ, IK10-റേറ്റഡ് ഉയർന്ന ഇംപാക്ട്-റെസിസ്റ്റന്റ് ബോഡി എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

uno minda wall charger

തത്സമയ ചാർജിംഗ് സ്റ്റാറ്റസും അതിനൊപ്പം തന്നെ വാർണിങ്ങ് നോട്ടിഫിക്കേഷനുകളും നൽകുന്നു, ഇത് ചാർജറിൻ്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. കണക്ടിവിറ്റിയുടെ കാര്യത്തിൽ, സെല്ലുലാർ നെറ്റ്‌വർക്ക്, എതർനെറ്റ്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയുൾപ്പെടെ ഒന്നിലധികം നെറ്റ്‌വർക്ക് ആശയവിനിമയ ഓപ്ഷനുകളെ ഇത് സ്പോർട്ട് ചെയ്യുന്നുണ്ട്.

അത് കൊണ്ട് തന്നെ ഇത് എത്ര ദൂരെ ഇരുന്നുളള നിരീക്ഷണത്തിനും സ്മാർട്ട് ഇന്റഗ്രേഷനും വഴിയൊരുക്കുന്നു. കൂടാതെ, ഓവർ വോൾട്ടേജ്, ഓവർകറന്റ്, ഓവർഹീറ്റിംഗ്, ഷോർട്ട് സർക്യൂട്ട്, സർക്യൂട്ടുകൾ, ഓട്ടോമാറ്റിക് കട്ട്-ഓഫ്, റീസ്റ്റാർട്ട് സവിശേഷതകൾ എന്നിവയെല്ലാ തന്നെ ലഭിക്കുന്നുണ്ട്. ഈ വാൾ-മൗണ്ടഡ് ഡിസൈൻ ഒതുക്കമുള്ളതും ബുദ്ധിപരവും ഇന്ത്യൻ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ചതുമാണ്, ഇത് നിങ്ങളുടെ ഫോൺ പ്ലഗ് ചെയ്യുന്നത് പോലെ ഹോം ചാർജിംഗ് എളുപ്പമാക്കുന്നു.

uno minda wall charger

യുനോ മിൻഡ ഇവി വാൾ ചാർജർ മുൻനിര ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട്, യുനോമിൻഡകാർട്ട് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും 50,000 രൂപ എംആർപിയിലും 32,514 രൂപ പ്രത്യേക പ്രാരംഭ ലോഞ്ച് വിലയിലും ലഭ്യമാകും, ഇതിന് ഒരു വർഷത്തെ വാറണ്ടിയും ലഭിക്കുന്നുളളത് കൊണ്ട് തന്നെ നിങ്ങൾക്ക് ഏറെ ലാഭത്തിൽ ഈ ഉത്പന്നം വാങ്ങാൻ സാധിക്കും.

സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്കിന്റെ ഹെൽത്തിനും അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും, അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ, ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും.

uno minda wall charger

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 27, 2025, 16:37 [IST]
English summary
Uno minda launches car ev wall charger 7 4kw single phase fast charging output
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X