കച്ചോടം ചൂടാക്കാൻ എത്തുന്നത് നാല് പുത്തൻ 7-സീറ്റർ മോഡലുകൾ; വാങ്ങാൻ പ്ലാനുണ്ടേൽ ഒന്ന് നോക്കിവെച്ചോ

ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിൽ അടുത്ത ദിവസങ്ങളിൽ 7-സീറ്റർ വാഹങ്ങളുടെ ഒരു വലിയ തിരമാല വരാനിരിക്കുകയാണ്. പണ്ട് ഫാമിലിയായി യാത്ര പോവാൻ പ്ലാനിട്ടാൽ പലരും ടാക്‌സി വിളിക്കുകയാണ് പതിവെങ്കിൽ ഇപ്പോൾ സ്വന്തമായി സെവൻ സീറ്റർ വാങ്ങാൻ പലരും റെഡിയായി കഴിഞ്ഞു. ചെറിയ ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക് വരെ ഇത്തരത്തിലുള്ള മോഡലുകൾ സുലഭമായി ലഭിക്കാൻ തുടങ്ങിയതാണ് അതിൻ്റെ പ്രധാന കാരണം. ഈ അവസരത്തിലാണ് മഹീന്ദ്ര, ടാറ്റ, നിസ്സാൻ എന്നീ കമ്പനികൾ ഒരുമിച്ച് 7-സീറ്റർ സെഗ്മെൻ്റിലേക്ക് ഒരു പുതിയ മോഡലുകൾ കൊണ്ടുവരാൻ ഒരുങ്ങുന്നത്. 3 പുതിയ എസ്‌യുവികൾക്കൊപ്പം ഒരു എംപിവിയും ഈ കൂട്ടത്തിൽ പുറത്തിറങ്ങും.

മഹീന്ദ്ര XEV 9S: ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി ലോകത്ത് ഒരു മഹാത്ഭുതം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിക്കുന്ന പുത്തൻ കാറാണ് മഹീന്ദ്ര XEV 9S. 7-സീറ്റർ ഫോർമാറ്റിൽ എത്തിയിരിക്കുന്ന ഈ മോഡൽ ശക്തമായ റേഞ്ചും ആധുനിക സാങ്കേതിക വിദ്യയും അടങ്ങിയ ഒരു ഫ്യൂച്ചർ-റെഡി പാക്കേജാണ്. മാത്രവുമല്ല INGLO സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന XEV 9Sൻ്റെ ക്യാബിൻ സ്പേസ് രൂപകൽപ്പനയിലാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

New 4 Seven Seaters

സ്ലിം എൽഇഡി ലൈറ്റ് ബാർ, Y-ഷേപ്പ് ഡിഎൽആർ, ക്ലോസ്‌ഡ് ഗ്രിൽ, വലിയ അലോയ് വീലുകൾ തുടങ്ങി പ്രീമിയം ഡിസൈൻ എലമെന്റുകൾ XEV 9S-ന് ഒരു ഹൈടെക് ഇവി ലുക്ക് നൽകാൻ സഹായിക്കുന്നു. ബാറ്ററി ഓപ്ഷനുകൾ 59 kWh, 79 kWh എന്നീ രണ്ടു വേരിയന്റുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സുരക്ഷക്കായി ലെവൽ-2 ADAS, 360° ക്യാമറ, മൾട്ടിപ്പിൾ എയർബാഗുകൾ തുടങ്ങി പുതുതലമുറ ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയേക്കും.

ടാറ്റ സഫാരി പെട്രോൾ: വർഷങ്ങളോളം ഡീസൽ എസ്‌യുവി എന്ന നിലയിൽ നിലനിന്ന സഫാരി ആദ്യമായി പെട്രോൾ ഹൃദയം സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ടാറ്റയുടെ പുതിയ 1.5 ലിറ്റർ TGDi ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ഈ മോഡൽ ഏകദേശം 170 bhp പവറും 280 Nm ടോർക്കും ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷ. മാത്രവുമല്ല 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയും ലഭ്യമായേക്കാൻ സാധ്യതയുണ്ട്.

New 4 Seven Seaters

ഡിസൈനിലും ഇന്റീരിയറിലും കൂടുതൽ ആധുനികവും പ്രീമിയവും ആയ മാറ്റങ്ങളോടെയാണ് പുത്തൻ സഫാരി എത്താൻ പോകുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ അലോയ് വീലുകൾ, സ്ലീക്ക് എൽഇഡി ടെയിൽ-ലാമ്പ് ബാർ എന്നിവ എസ്‌യുവിക്ക് കൂടുതൽ ശക്തമായ റോഡ് പ്രെസൻസ് നൽകുന്നു. ഇന്റീരിയറിൽ സോഫ്റ്റ് ഡച്ച് മെറ്റീരിയലുകൾ, വലിയ 12.3-ഇഞ്ച് ടച്ച്സ്ക്രീൻ, 10.25-ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ,എന്നിവ കൊണ്ട് കൂടുതൽ ആഡംബരവും ടെക്-ലോഡഡ് ആയ ഒരു ക്യാബിൻ അനുഭവവും വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 700 ഫെയ്‌സ്‌ലിഫ്റ്റ്: നിലവിലെ മോഡലിനെക്കാൾ കൂടുതൽ പ്രീമിയം, ടെക്-ഹെവി, സ്റ്റൈലിഷ് അനുഭവം നൽകാൻ ലക്ഷ്യമിട്ടാണ് 2026 XUV 700 ഫെയ്‌സ്‌ലിഫ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ ഉയരമുള്ള വെർട്ടിക്കൽ ഗ്രില്ലും, പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ. പുതിയ 10-സ്പോക്ക് അലോയ് വീലുകളും റിയർ ബംപ്പർ പരിഷ്‌കരണങ്ങളും കാറിൻ്റെ റോഡ് പ്രസൻസ് കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നുണ്ട്.

New 4 Seven Seaters

എഞ്ചിനിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം നിലവിലെ 2.0 ലിറ്റർ ടർബോ പെട്രോളും 2.2L ഡീസൽ എൻജിനുകളുമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ എഞ്ചിനുകൾക്കൊപ്പം മാനുവൽ, ഓട്ടോ, AWD ഓപ്ഷനുകളും ലഭ്യമാകാനാണ് സാധ്യത. സേഫ്റ്റിക്കായി പുതിയ 360 ഡിഗ്രി ക്യാമറ, മെച്ചപ്പെടുത്തിയ ലെവൽ-2 ADAS, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയേക്കും.

നിസ്സാൻ കോംപാക്റ്റ് എംപിവി: നിസ്സാൻ എംപിവി വിപണിയിൽ ശക്തമായി തിരിച്ചുവരാൻ തയ്യാറെടുക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് വരാനിരിക്കുന്ന നിസ്സാൻ കോംപാക്റ്റ് 7-സീറ്റർ എംപിവി. കൂടുതൽ ഉപയോഗപ്രദമായ സ്പേസ്, സിമ്പിളും ആധുനികവുമായ ടച്ച്സ്ക്രീൻ, സ്റ്റോറേജ് ഏരിയകൾ, കുടുംബയാത്രകൾക്ക് വേണ്ട സൗകര്യങ്ങൾ എന്നിവയായിരിക്കും പ്രധാന ആകർഷണങ്ങൾ. CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ മോഡലിൻ്റെ പവർട്രെയിനിൽ 1.0-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിനും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്‌സ് ഓപ്ഷനുകളും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.

More from DriveSpark

Article Published On: Monday, November 17, 2025, 19:18 [IST]
English summary
Upcoming 4 seven seaters in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X