35 കിലോമീറ്റര്‍ മൈലേജ് തരുന്ന കാറുകള്‍ വരുന്നു! ലോഞ്ചിനൊരുങ്ങിയ 5 അത്ഭുത വാഹനങ്ങള്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ഓരോ ദിവസവും ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പ് എല്ലാ ബ്രാന്‍ഡുകളും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുകയായിരുന്നു. രാജ്യത്ത് ഇവികളുടെ വളര്‍ച്ച പതിഞ്ഞതാളത്തില്‍ ആയതിനാല്‍ പല കമ്പനികളും ഇപ്പോള്‍ ഫോക്കസ് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് തിരിച്ചിരിക്കുകയാണ്. ഹൈബ്രിഡ് കാറുകള്‍ പരിസ്ഥിതി സൗഹൃദവും ഉയര്‍ന്ന ഇന്ധനക്ഷമതയുമുള്ളവയാണെന്ന് മാത്രമല്ല അവ ഇവികളെ പോലെ റേഞ്ച് ഉത്കണ്ഠ നല്‍കുന്നില്ല. അതുകൊണ്ട് ഹൈബ്രിഡുകള്‍ ദൈനംദിനയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ ഉത്തമമാണ്. അടുത്ത 8 മുതല്‍ 12 മാസം കൊണ്ട് 5 പുതിയ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലെത്താന്‍ പോകുകയാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാരുതി എസ്‌ക്യുഡോ: മാരുതി ഇതിനോടകം വിപണിയിലെത്തിക്കുന്ന ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് എസ്‌യുവിക്ക് മികച്ച ഡിമാന്‍ഡ് ആണ് ഉള്ളത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബ്രാന്‍ഡ് സെപ്റ്റംബര്‍ മൂന്നിന് ഒരു പുതിയ മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണ്. Y17 എന്ന കോഡ്‌നാമത്തിലുള്ള എസ്‌യുവിക്ക് എസ്‌ക്യൂഡോ എന്ന് പേര് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

maruti suzuki grand vitara

ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 1.5 ലിറ്റര്‍ പെട്രോള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ്, സിഎന്‍ജി ഓപ്ഷനുകളില്‍ ഇത് ലഭ്യമാകുമെന്ന് കരുതുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി ഈ കാര്‍ മത്സരിക്കും. മാരുതിയെ കൂടാതെ മഹീന്ദ്രയ്ക്കും ഹൈബ്രിഡ് പദ്ധതികള്‍ ഉണ്ട്. NU_IQ പ്ലാറ്റ്‌ഫോമിന് കീഴില്‍ XUV 3XO ഹൈബ്രിഡ് പണികഴിപ്പിക്കാന്‍ പോകുകയാണ്. അടുത്ത വര്‍ഷം ഈ കാറും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

റെനോ ഡസ്റ്റര്‍ ഹൈബ്രിഡ്: നിലവില്‍ ഫ്രഞ്ച് കമ്പനിയായ റെനോ ഇന്ത്യയില്‍ മൂന്ന് കാറുകള്‍ ആണ് വില്‍ക്കുന്നത്. സമീപഭാവിയില്‍ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാനായി ചില പുത്തന്‍ ലോഞ്ചുകള്‍ക്ക് റെനോ ഒരുങ്ങുകയാണ്. 2026-ല്‍ ഹൈബ്രിഡ് ഓപ്ഷനോട് കൂടി പുതിയ ഡസ്റ്റര്‍ ഫ്രഞ്ച് ബ്രാന്‍ഡ് പുറത്തിറക്കും. CMF B പ്ലാറ്റ്ഫോമിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറും 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

2024 renault duster

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും ഡസ്റ്റര്‍ മത്സരിക്കുക. എസ്‌യുവിയുടെ 3-വരി പതിപ്പും 5 സീറ്റര്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തും. ഹോണ്ടയാണെങ്കില്‍ സിറ്റി സെഡാനിലെ ഹൈബ്രിഡ് ടെക് എലിവേറ്റ് എസ്‌യുവിക്ക് സമ്മാനിക്കാന്‍ പോകുകയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഹോണ്ടയുടെ രാജസ്ഥാനിലെ പ്ലാന്റില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈബ്രിഡ് എലിവേറ്റിന്റെ നിര്‍മാണം ആരംഭിക്കും. 2026-ല്‍ ആണ് എലിവേറ്റ് ഹൈബ്രിഡിന്റെയും ലോഞ്ച് പ്രതീക്ഷിക്കുന്നത്.

മാരുതി ഫ്രോങ്ക്‌സ് ഹൈബ്രിഡ്: 2023-ല്‍ പുറത്തിറങ്ങിയ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ എസ്‌യുവി അടുത്തിടെയാണ് 5 ലക്ഷം യൂണിറ്റ് ഉത്പാദന നാഴികക്കല്ല് താണ്ടിയത്. അടുത്ത വര്‍ഷം കാര്‍ മുഖംമിനുക്കലിന് പാത്രമാകുമെന്നാണ് സൂചന. ഫെയ്സ്ലിഫ്റ്റ് ചെയ്ത പതിപ്പില്‍ ഒരു ഹൈബ്രിഡ് പതിപ്പ് കൊണ്ടുവരാനും കമ്പനി പദ്ധതിയിടുന്നു. 1.2 ലിറ്റര്‍ Z12E പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്.

maruti fronx

കമ്പനി സ്വന്തമായി വികസിപ്പിച്ച സീരീസ് ഹൈബ്രിഡ് ടെക്കില്‍ വരുന്ന ആദ്യത്തെ മോഡല്‍ ആയിരിക്കും ഫ്രോങ്ക്‌സ് ഹൈബ്രിഡ് എന്നാണ് പറയപ്പെടുന്നത്. കാര്‍ ലിറ്ററിന് 35-40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒരു ഗെയിംചേഞ്ചര്‍ ആയി മാറിയേക്കാം ഈ കാര്‍. ഉയര്‍ന്ന മൈലേജ് നല്‍കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഇപ്പോള്‍ തന്നെ മികച്ച വില്‍പ്പന നേടാന്‍ സാധിക്കുന്നുണ്ട്. ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് എന്നീ മോഡലുകള്‍ ഉദാഹരണം.

മുകളില്‍ പറഞ്ഞ കാറുകള്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞാല്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഉയര്‍ന്ന മൈലേജ് നല്‍കുമെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദം കൂടിയാണ്. ഇവി വാങ്ങാന്‍ മടിച്ച് നില്‍ക്കുന്ന എന്നാല്‍, ഉയര്‍ന്ന ഇന്ധനവിലയില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ഒത്തിരി പേര്‍ ഹൈബ്രിഡുകളിലേക്ക് മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഹൈബ്രിഡ് കാറുകള്‍ വരിവരിയായി വിപണിയില്‍ എത്തുന്നത്. ലോഞ്ച് അടുക്കുമ്പോള്‍ ഈ കാറുകളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാം.

More from DriveSpark

Article Published On: Sunday, August 24, 2025, 16:27 [IST]
English summary
Upcoming 5 hybrid cars set to launch in coming 12 months maruti escudo to fronx hybrid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X