'കാണം വിറ്റും കാര്‍ വാങ്ങണം'! അജ്ജാതി മോഡലുകളാണ് ഓണത്തിനായി ഓഗസ്റ്റില്‍ വരുന്നത്...

2025 ജൂലൈ മാസം ഏതാനും മണിക്കൂറുകള്‍ കൊണ്ട് വിടപറയും. ഓഗസ്റ്റ് മാസം പിറക്കുമ്പോള്‍ ജൂലൈയിലെ പോലെ ചില കിടിലന്‍ കാര്‍ ലോഞ്ചുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന്റെ വാതിലാണ് ശരിക്കും ഓഗസ്റ്റ് മാസം. അതുകൊണ്ട് തന്നെ ഓഗസ്റ്റ് തൊട്ട് പുത്തന്‍ വാഹന ലോഞ്ചുകളുടെ പുരവും തുടങ്ങുകയായി. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളുടെ തുടക്കം ഓഗസ്റ്റ് അവസാനത്തോടെയാണ്. അതുകൊണ്ട് നാളെ മുതല്‍ അതായത് 2025 ഓഗസ്റ്റ് മാസം പുറത്തിറങ്ങുകയോ അല്ലെങ്കില്‍ അവതരിപ്പിക്കപ്പെടുകയോ ചെയ്യാന്‍ പോകുന്ന കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

വോള്‍വോ XC60: അടുത്ത മാസത്തെ ആദ്യത്തെ ലോഞ്ച് സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നായിരിക്കും. വോള്‍വോ XC60 മോഡലിന്റെ 2025 പതിപ്പ് ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങും. പുതിയ അപ്ഡേറ്റുകളോടെ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ എസ്‌യുവി മോഡലിന് സാധിക്കുമെന്നാണ് വോള്‍വോ കമ്പനി കണക്കുകൂട്ടുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് ഇതിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

mercedes amg cle 53 4matic

മെര്‍സിഡീസ് AMG CLE 53 4Matic: ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ മെര്‍സിഡീസ് ഈ വര്‍ഷവും തങ്ങളുടെ പോര്‍ട്‌ഫോളിയോ പരിഷ്‌കരിച്ച് ഉത്സവകാലത്ത് വില്‍പ്പന വാരാന്‍ ഒരുങ്ങിയിരിക്കുകയാണ്. പുതിയ മോഡലായ മെര്‍സിഡീസ് AMG CLE 43 4Matic ഓഗസ്റ്റ് 12-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ഏകദേശം 2 കോടി രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര: എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തില്‍ മഹീന്ദ്ര നടത്തുന്ന ഇവന്റില്‍ അവരുടെ പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുകയും ഭാവി മോഡലുകളുടെ കണ്‍സെപ്റ്റ് പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യാറുണ്ട്. ഓഗസ്റ്റ് 15-ന് മഹീന്ദ്ര തങ്ങളുടെ പുതിയ വിഷന്‍ S, വിഷന്‍ SXT, വിഷന്‍ D, വിഷന്‍ X എന്നീ കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിക്കും.

മഹീന്ദ്രയുടെ അടുത്ത തലമുറ ഇലക്ട്രിക് കാറുകളായിരിക്കും ഇവയെന്നാണ് സൂചന.ഇത് കൂടാതെ ചിലപ്പോള്‍ പുതിയ തലമുറ ബൊലേറോയും അരങ്ങേറിയേക്കാം. പുത്തൻ ബൊലേറോ ഥാർ സ്‌പോർട് എന്ന പേരിൽ പുറത്തിറങ്ങാൻ പോകുകയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ബൊലേറോയുടെ പുത്തൻ അവതാരം പിറവിയെടുക്കുകയാണെങ്കിൽ വരും ദിവസങ്ങളില്‍ വരുന്ന ടീസറുകളിലൂടെ നമുക്ക് ഉറപ്പിക്കാം.

വിന്‍ഫാസ്റ്റ് VF7: വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. തൂത്തുക്കുടിയിലെ ഇവി പ്ലാന്റ് പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കേ വിന്‍ഫാസ്റ്റ് തങ്ങളുടെ ആദ്യ മോഡല്‍ പുറത്തിറക്കാന്‍ പോകുകയാണ്. വിന്‍ഫാസ്റ്റ് VF7 എന്ന മോഡല്‍ ഓഗസ്റ്റ് 18-ന് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഏകദേശം 50 ലക്ഷം രൂപയായിരിക്കും ഈ കാറിന്റെ വില. ഈ ഇവി 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

renault kiger

റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ്: ഈ മാസമാണ് റെനോ ട്രൈബര്‍ എംപിവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. സമാനമായ രീതിയില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈഗറും മുഖംമിനുക്കിയെത്താന്‍ പോകുകയാണ്. അപ്‌ഡേറ്റഡ് കൈഗര്‍ ഓഗസ്റ്റ് 23-ന് പുറത്തിറക്കാന്‍ റെനോ പദ്ധതിയിടുന്നു. ട്രൈബറിന് ലഭിച്ച അതേ അപ്ഡേറ്റുകള്‍ ഈ കാറിലും പ്രതീക്ഷിക്കാം. എതിരാളികള്‍ ഏറെയുള്ള സെഗ്‌മെന്റില്‍ കൈഗറിനെ മത്സരക്ഷമതയോടെ പിടിച്ചുനിര്‍ത്താന്‍ അപ്‌ഡേറ്റുകള്‍ക്ക് സാധിക്കും.

ഇന്ത്യക്കാര്‍ ഉത്സവ സീസണിലാണ് പല ശുഭകാര്യങ്ങളും ചെയ്യുന്നത്. അതിനാല്‍ ഒരു വാഹനം വാങ്ങാന്‍ ഉത്സവ സീസണ്‍ വരെ കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്. അവരെയെല്ലാം ലക്ഷ്യം വെച്ചാണ് കമ്പനികള്‍ ഉത്സവ സീസണിനോട് അടുത്ത് തങ്ങളുടെ മോഡല്‍ ലൈനപ്പ് ഫ്രഷ് ആക്കി നിലനിര്‍ത്തുന്നത്. ഓണക്കാലം ഇങ്ങടുത്തെത്തിയതിനാല്‍ മലയാളികള്‍ക്ക് ഇത് ആഘോമാക്കും. പുതിയ കാറുകള്‍ വിപണിയില്‍ എത്തുന്നത് മലയാളികള്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ നല്‍കുന്നു.

More from DriveSpark

Article Published On: Thursday, July 31, 2025, 12:32 [IST]
English summary
Upcoming car launches and unveils in august 2025 volvo xc60 to renault kiger facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X