ഓണത്തിന് കാര്‍ വീട്ടുമുറ്റത്തെത്തിക്കാം! ജൂലൈയില്‍ പുറത്തിറങ്ങാന്‍ പോകുന്ന കിടിലൻ കാറുകള്‍

ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇന്തയില്‍ ഉത്സവ സീസണ്‍. ഓട്ടോമൊബൈല്‍ ഇന്‍ഡ്സട്രിക്ക് അടക്കം ചാകരക്കാലമായാണ് ഈ കാലയളവ് കണക്കാക്കപ്പെടുന്നത്. ഉത്സവ കാലത്ത് ഇന്ത്യക്കാര്‍ കാര്‍ വാങ്ങാന്‍ നല്ല സമയമായി കണക്കാക്കുന്നതിനാല്‍ ഒട്ടുമിക്ക കമ്പനികളും ഈ കാലയളവില്‍ പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കുന്നു. ചില കമ്പനികള്‍ അതിന് മുമ്പേ തന്നെ പോര്‍ട്ഫോളിയോ സെറ്റാക്കി നിര്‍ത്തും. അതിന്റെ ഭാഗമായി 2025 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ ചില കിടിലന്‍ കാറുകള്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. മാസ്മാര്‍ക്കറ്റ്, ലക്ഷ്വറി കാര്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുതിയ വാഹനങ്ങള്‍ വരുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

എംജി M9: എംജി സെലക്ട് പ്രീമിയം ഡീലര്‍ഷിപ്പിന് കീഴില്‍ സൈബര്‍സ്റ്റര്‍ എന്ന മോഡല്‍ ആയിരിക്കും എംജി ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ എംജി സെലക്ടിലൂടെ വിപണനം ചെയ്യുന്ന ആദ്യ കാര്‍ M9 എംപിയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ പ്രീമിയം സെഗ്മെന്റ് കാറിന്റെ ബുക്കിംഗ് കമ്പനി മെയ് മാസത്തില്‍ തന്നെ ആരംഭിച്ചിരുന്നു. 51,000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ ഈ കാര്‍ ഇപ്പോള്‍ റിസര്‍വ് ചെയ്യാം.

mg m9

M9 ഇവിയിലെ 90 kWh ബാറ്ററി പായ്ക്ക് ഏകദേശം 430 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. പിന്‍ സീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ മനസില്‍ വെച്ചാണ് M9 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം നിരയില്‍ മസാജിംഗ് ഫംഗ്ഷനുള്ള ലക്ഷ്വറി ക്യാപ്റ്റന്‍ സീറ്റുകള്‍, എക്സ്റ്റെന്‍ഡിങ് ഓട്ടോമന്‍ ഫുള്ളി റിക്ലൈന്‍ഡ് സീറ്റുകള്‍ എന്നിവ ഈ കാറിന്റെ പ്രത്യേകതയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കാറിന് 65-70 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

കിയ കാരെന്‍സ് ക്ലാവിസ് ഇവി: ഈ പട്ടികയിലെ ആദ്യ കാര്‍ കിയ കാരെന്‍സ് ക്ലാവിസ് ഇവിയാണ്. കിയ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ഒരു 7 സീറ്റര്‍ എംപിവിയാണെന്ന് കാരെന്‍സ് ക്ലാവിസിന്റെ ലോഞ്ച് സമയത്ത് വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഒന്നിലേറെ തവണ ഈ കാര്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കാരെന്‍സ് ക്ലാവിസ് ഐസിഇ പതിപ്പുകളില്‍ നിന്ന് ഇവി സ്‌പെസിഫിക്കായ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്.

kia carens clavis

ജനുവരിയില്‍ പുറത്തിറക്കിയ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ അതേ പ്ലാറ്റ്‌ഫോമാണ് ഇലക്ട്രിക് ക്ലാവിസ് ഉപയോഗിക്കുന്നത്. കൂടാതെ 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും കടംകൊള്ളും. എന്നാല്‍ ക്ലാവിസ് ഇവിക്ക് ക്രെറ്റ ഇലക്ട്രിക്കിനേക്കാള്‍ മികച്ച റേഞ്ച് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 2025 ജൂലൈ പകുതിയോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എംപിവിക്ക് 17 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

ബിഎംഡബ്ല്യു 2 സീരീസ്: ജൂലൈ പകുതിയോടെ ആഡംബര കാര്‍ വിഭാഗത്തില്‍ പുതിയ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ പുറത്തിറക്കാന്‍ ജര്‍മന്‍ ബ്രാന്‍ഡ് ഒരുങ്ങുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു എന്‍ട്രി ലെവല്‍ ആഡംബര സെഡാനാണ്. രണ്ടാം തലമുറ 2 സീരീസ് മെര്‍സിഡീസ് ബെന്‍സ് A-ക്ലാസിന്റെ നേരിട്ടുള്ള എതിരാളിയാണ്. ഏകദേശം 48 ലക്ഷം മുതല്‍ 52 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ്: റെനോയുടെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്യുവിയായ കൈഗറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനായി ഏറെ നാളായി വാഹനലോകം കാത്തിരിപ്പാണ്. നിലവില്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാര്‍ ഉടന്‍ തന്നെ വിപണിയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. വരാന്‍ പോകുന്ന മോഡലിന് അപ്ഡേറ്റ് ചെയ്ത ഡിസൈന്‍ ഉണ്ടായിരിക്കും.

കാലത്തിന് അനുസൃതമായ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള അതേ 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളായിരിക്കും തുടര്‍ന്നും തുടിപ്പേകുക. ജൂലൈ അവസാനത്തോടെയാണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഏകദേശം 6.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.

renault triber

റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ്: രാജ്യത്തെ ഏക സബ് 4 മീറ്റര്‍ എംപിവിയായ ട്രൈബറും മുഖംമിനുക്കലിന് പാത്രമാകാന്‍ പോകുകയാണ്. ഈ കാര്‍ ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷിച്ചുവരികയാണ്. ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 7 സീറ്റര്‍ കാറുകളില്‍ ഒന്ന് കൂടിയാണ് ട്രൈബര്‍. ട്രൈബറിന് രാജ്യത്ത് നേരിട്ടുള്ള എതിരാളികളില്ല, പക്ഷേ അതിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട റൂമിയോണ്‍ എന്നിവയുമായി മത്സരിക്കുന്നു.

കൈഗറിനെ പോലെ ട്രൈബറിനും പുതുക്കിയ ഡിസൈനും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിരിക്കുമെങ്കിലും പവര്‍ട്രെയിന്‍ ഡിപാര്‍ട്മെന്റില്‍ മാറ്റമുണ്ടാകില്ല. ജൂലൈ അവസാനത്തോടെ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമില്ലെങ്കിലും പ്രതീക്ഷകള്‍ ഏറെയുണ്ട്. ബജറ്റ് എംപിവിയുടെ വില 6.50 ലക്ഷം മുതല്‍ തുടങ്ങാനാണ് സാധ്യത.

ഈ ലിസ്റ്റിലുള്ള എല്ലാ കാറുകളും ജൂലൈയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറുകള്‍ വരുംമാസം വിപണിയില്‍ എത്തിയാല്‍ തീര്‍ച്ചയായും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഉത്സവ സീസണിനെ വരവേല്‍ക്കുന്നതിനായി നേരത്തെ റെഡിയായി നില്‍ക്കാനാണ് ഈ കമ്പനികളുടെ ശ്രമം. ജൂലൈയില്‍ പുറത്തിറങ്ങുന്ന കാര്‍ കണ്ട് ബോധ്യപ്പെട്ട് മലയാളികള്‍ക്ക് ഓണമാകുമ്പോള്‍ വീട്ടിലെത്തിക്കാം. അതുകൊണ്ട് തന്നെ ഈ കാറുകളുടെ വില്‍പ്പന വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, June 30, 2025, 9:27 [IST]
English summary
Upcoming cars expected to launch in july 2025 from mg m9 to renault triber facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X