വമ്പൻ ബ്രാൻഡുകളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾ; മാരുതി തൊട്ട് ഹ്യുണ്ടായിയും ടാറ്റയും വരെ
വളർന്നുക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ഓട്ടോമോട്ടീവ് മത്സരവിപണിയിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. വരും വർഷങ്ങളിൽ ഇന്ത്യയിലെ വൻകിട വാഹനനിർമ്മാതാക്കൾ നിരത്തിലിറക്കാൻ പോകുന്നത് ഒരുക്കൂട്ടം ഇലക്ട്രിക് കാറുകളെയാണ്. സർക്കാർ പിന്തുണയും, വർദ്ധിച്ചുവരുന്ന ഉപഭോക്തൃ അവബോധവും, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതിയും കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ പഴയതിനേക്കാൾ ആകർഷകവും കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതിലേക്ക് മാറിയിരിക്കുകയാണ്. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ജനപ്രിയ കമ്പനികളാണ് വരും വർഷത്തെ അവരുടെ മോഡലുകളെ അവതരിപ്പിക്കാൻ പോകുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ.
മാരുതി സുസുക്കി: 2025 അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഇ-വിറ്റാര ദീർഘദൂര യാത്രകൾക്ക് ഏറെ അനുയോജ്യവും, കുറഞ്ഞ വിലയും, മികച്ച പെർഫോമൻസും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി കൂടിയാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയുന്ന 61 kWh പായ്ക്ക് ഉൾപ്പെടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

സുസുക്കിയുടെ ആഗോള ഇവി തന്ത്രത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ മോഡലിൽ എൽഇഡി ലൈറ്റിംഗ്, അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, പ്രീമിയം സുരക്ഷാ സാങ്കേതികവിദ്യ എന്നിയുണ്ടായേക്കാം. ഒപ്പം ഉയർന്ന വേരിയന്റുകളിൽ ലെവൽ-2 ADAS ഡിസൈനിലും സവിശേഷതകളിലും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര: മഹീന്ദ്രയുടെ അഡ്വാൻസ്ഡ് INGLO EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഓൾ-ഇലക്ട്രിക്, മൂന്ന്-വരി SUV ആണ് മഹീന്ദ്ര XEV 7e. 2025 അവസാനത്തോടെയോ 2026 തുടക്കത്തിലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XEV 7e രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി വരാനാണ് സാധ്യത. ഇത് ഏകദേശം 59 kWh ഉം 79 kWh പായ്ക്ക് ഒറ്റ ചാർജിൽ 650 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധ്യതയുണ്ട്.

ഇന്റീരിയറിൽ ട്രിപ്പിൾ-സ്‌ക്രീൻ ഡാഷ്‌ബോർഡ്, വിശാലമായ 6- അല്ലെങ്കിൽ 7-സീറ്റർ സീറ്റിംഗ് ചോയ്‌സുകൾ, പ്രീമിയം കംഫർട്ട് സവിശേഷതകൾ എന്നിവ പോലുള്ള ഹൈടെക് ഘടകങ്ങൾ ഉൾപ്പെട്ടേക്കാം. ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ഫാസ്റ്റ്-ചാർജിംഗ് ശേഷി എന്നിവ എസ്‌യുവിയിൽ മഹീന്ദ്ര സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മിഡ്-ടു-പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന XEV 7e ഇന്ത്യയിൽ ഇറങ്ങിയാൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു ഓപ്ഷൻ തന്നെയായിരിക്കും.
കിയ: കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലേക്ക് 2026 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഒന്നാണ് കിയ സിറോസ് ഇവി. ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണത്തോടെ പാക്കേജുചെയ്‌തിരിക്കുന്ന 42 kWh, 49 kWh ബാറ്ററി ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഒരു ചാർജിൽ ഏകദേശം 300-370 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകിയേക്കും. അതിനാൽ ദൈനംദിന സിറ്റി ഉപയോഗത്തിനും ഇടയ്ക്കിടെയുള്ള ഹൈവേ യാത്രയ്ക്കും ഇവൻ അനുയോജ്യമായിരിക്കും.
ടാറ്റ മോട്ടോഴ്‌സ്: ടാറ്റ മോട്ടോഴ്‌സിൽ നിന്ന് വരാനിരിക്കുന്ന ഏറ്റവും ആവേശകരമായ ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ സിയറ ഇവി. 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രയെ പിന്തുണയ്ക്കുന്നതിനായി ഒറ്റ ചാർജിൽ 500+ കിലോമീറ്റർ റേഞ്ച് ലക്ഷ്യമിടുന്ന ഒരു ടോപ്പ് വേരിയന്റ് ഉൾപ്പെട്ടേക്കും.
ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്‌ബോർഡ് സജ്ജീകരണം, പനോരമിക് ഗ്ലാസ് റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, നൂതന കണക്റ്റഡ് സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന കാബിൻ ടെക്-ലോഡഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിലധികം എയർബാഗുകൾ, ലെവൽ-2 ADAS, 360° ക്യാമറ, ഫാസ്റ്റ് ചാർജിംഗ് ശേഷി എന്നിവയ്‌ക്കൊപ്പം സുരക്ഷയും ശക്തമായ ഒരു ഹൈലൈറ്റായിരിക്കും.
ഹ്യുണ്ടായി: ഇന്ത്യൻ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനായി ഒരുങ്ങുകയാണ് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. ടാറ്റ നെക്‌സോൺ ഇവി, പഞ്ച് ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുടെ ലക്ഷ്യമിട്ട് മത്സരാധിഷ്ഠിത വിലയിൽ 2026 ഓടെ വരാനിരിക്കുന്ന കോംപാക്റ്റ് ഹ്യുണ്ടായി ഇവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ആധുനിക ഡിസൈൻ ഘടകങ്ങൾ, ഫീച്ചർ സമ്പന്നമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ADAS സുരക്ഷാ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം അതിവേഗം വളരുന്ന EV വിഭാഗത്തിൽ മുന്നിൽ നിൽക്കുക എന്നതാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








