ബേബി ക്രെറ്റയോ പുതിയ വെന്യു; ചേട്ടനിൽ നിന്ന് കടമെടുത്തത് എന്തൊക്കെയെന്ന് അറിഞ്ഞാലോ
ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന കിടിലൻ മോഡലാണ് വെന്യു. നവംബറിലാണ് പുതിയ മോഡൽ അവതരിപ്പിക്കുന്നതെന്ന് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുൻപ് തന്നെ അടിമുടി മാറ്റം വരുത്തിയ വെന്യുവിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിഷ വൈറലാണ്. ഇതിനോടകം തന്നെ എല്ലാവർക്കും വാഹനത്തിൻ്റെ ഡിസൈൻ മനപാഠമായിട്ടുണ്ടെന്ന് വേണം പറയാൻ. വരാനിരിക്കുന്ന വെന്യുവിന് ക്രെറ്റയുടേയും എക്സ്റ്ററിൻ്റേയും ഡിസൈൻ ഘടകങ്ങൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമൻ്റുകളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഈ ലേഖനത്തിൽ പുതിയ വരാനിരിക്കുന്ന വെന്യുവിൻ്റേയും ക്രെറ്റയുടേയും ഡിസൈൻ ഇൻ്റീരിയർ എന്നിവയെല്ലാം ഒന്ന് താരതമ്യം ചെയ്യുകയാണ്.
2025 ഹ്യുണ്ടായി വെന്യുവിൽ മുന്നിൽ സ്പ്ലിറ്റ്-ലൈറ്റിംഗ് സജ്ജീകരണമാണ് നൽകിയിരിക്കുന്നത് അതായത് പ്രധാന ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകൾക്ക് മുകളിൽ ഇരിക്കുന്ന ഒരു എൽഇഡി ലൈറ്റ് സ്ട്രിപ്പ് സി-ആകൃതിയിലുള്ള ലൈറ്റിംഗ് പാറ്റേണിലേക്ക് എത്തുന്ന ഒരു സ്പ്ലിറ്റ്-ലൈറ്റിംഗ് സംവിധാനം ആണ് ലഭിക്കുന്നത്. എന്നാൽ ക്രെറ്റയിലും ക്രെറ്റ ഇവിയിലും സമാനമായ ഒരു ലൈറ്റിങ്ങ് കാണാൻ കഴിയും.

ക്രെറ്റയ്ക്ക് വളരെ ബോൾഡായ, കട്ടിയുള്ള ഗ്രിൽ ലഭിക്കുമ്പോൾ, എക്സ്റ്ററിനും സെവൻ സീറ്റർ മോഡലായ അൽകസാറിലേതിന് സമാനമായ പാറ്റേൺ ചെയ്ത ഗ്രില്ലാണ് 2025 വെന്യുവിന് ഹ്യുണ്ടായി നൽകിയിരിക്കുന്നത്. രണ്ടാം തലമുറ വെന്യുവിനും ക്രെറ്റയ്ക്കും കട്ടിയുള്ള സിൽവർ-ഫിനിഷിൽ പൂർത്തിയാക്കിയിരിക്കുന്ന സ്കിഡ് പ്ലേറ്റ് ലഭിക്കുന്നുണ്ട്.
വശങ്ങളിൽ നിന്ന് നോക്കിയാൽ വെന്യുവിൻ്റെ ബോക്സി ഡിസൈൻ വളരെ എളുപ്പം തന്നെ മനസിലാകും. മസ്ക്കുലാർ ലുക്കിനായി റിയർ ബമ്പറിൽ ടെയിൽഗേറ്റിലേക്ക് നീളുന്ന ഡ്യുവൽ-ടോൺ ക്ലാഡിംഗും ഉണ്ട്. എൽ-ആകൃതിയിലുള്ള റിഫ്ലക്ടറുകളും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും പിൻവശത്തിന്റെ അഴക് വർധിപ്പിക്കും.ഹ്യുണ്ടായിയുടെ അയോണിക് 9 എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന സ്ലിം എൽഇഡി സ്ട്രിപ്പാണ് ഹൈലൈറ്റ്.

1.2 ലിറ്റർ കാപ്പ പെട്രോൾ, 1.5 ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. വിലയുടെ കാര്യം നോക്കിയാൽ നിലവിൽ ഹ്യുണ്ടായി വെന്യുവിന് 7.94 ലക്ഷം മുതൽ 13.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ADAS ഫീച്ചറുകൾക്ക് പുറമേ വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി വെന്യുവിന്റെ ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളും ഉണ്ടാകും. ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവർത്തിക്കും വിധമാണ് ഒരുക്കുക. വാഹന സംവിധാനത്തിനായി ഓവർ-ദി-എയർ അപ്‌ഡേറ്റുകളും കാർ നിർമാതാക്കൾ വാഗ്ദാനം ചെയ്യും. കൂടാതെ രണ്ടാം തലമുറ ഹ്യുണ്ടായി വെന്യുവിന്റെ സേഫ്റ്റി വർധിപ്പിക്കുന്നതിനായി ശക്തമായ ഒരു ബോഡി ഘടന നൽകുമെന്നും ഹ്യുണ്ടായി പറയുന്നു.

ADAS കഴിവുകൾക്കായി ഒബ്ജക്റ്റ് ഡിറ്റക്ഷൻ, ട്രാക്കിംഗ്, ഡിസിഷൻ മേക്കിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ വെന്യു റഡാർ, LiDAR, ക്യാമറകൾ, മറ്റ് സെൻസറുകൾ എന്നിവ ഉപയോഗിക്കും. ഇതിനു വിപരീതമായി നിലവിലെ തലമുറ ഹ്യുണ്ടായി വെന്യു ക്യാമറ അധിഷ്ഠിത സംവിധാനത്തോടുകൂടിയ ലെവൽ 1 ADAS സവിശേഷതകളോടെയാണ് വരുന്നത്. എന്തായാലും ഈ വരവിൽ ബ്രെസ, നെക്സോൺ പോലുള്ള എതിരാളികൾ വിറക്കുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








