മത്സര ചൂടിൽ ത്രിമൂർത്തികൾ; സിയറയും സെൽറ്റോസും ഇഞ്ചോടിഞ്ച്, അടുത്ത നമ്പർ ഡസ്റ്ററിൻ്റേത്

ഇന്ത്യൻ എസ്‌യുവി സെഗ്മെൻ്റിലെ മത്സരം ദിനംതോറും ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഇപ്പോൾ കടുത്ത പോരാട്ടം നടക്കുന്നത് ഈയിടെ ലോഞ്ച് ചെയ്ത ടാറ്റ സിയറയും പുതിയ കിയ സെൽറ്റോസും തമ്മിലാണ്. എന്നാൽ ഈ കൂട്ടത്തിലേക്ക് ഇപ്പോൾ മറ്റൊരാളും കൂടി കടന്നു വന്നിരിക്കുന്നു. പുതുതായി ഇറങ്ങാനിരിക്കുന്ന ഡസ്റ്റർ. ഡിസെനിലും ഫീച്ചറുകളിലും എഞ്ചിൻ ഓപ്ഷനുകളിലും വ്യത്യസ്ത സ്വഭാവക്കാരായാണ് ഇവർ മുഖാമുഖം നിൽക്കുന്നത്. മൂവരും തമ്മിലുള്ള താരതമ്യം വളരെ രസകരമാണ്. ഒരുവൻ കരുത്തും ഓഫ്-റോഡ് ഫീലും വാഗ്ദാനം ചെയ്യുമ്പോൾ മറ്റൊന്ന് ഹൈടെക് ഫീച്ചറുകളും വിശാലതയും മുൻനിർത്തുന്നു. മൂന്നാമനോ ഒരു ഓൾറൗണ്ടർ അനുഭവം നൽകുന്ന കില്ലാടിയും.

വരാനിരിക്കുന്ന റെനോ ഡസ്റ്റർ അതിന്റെ എതിരാളികളിൽ നിന്ന് വ്യക്തമായി വേറിട്ടുനിൽക്കുന്ന ഒരു ഡിസൈൻ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം സ്റ്റൈലിനൊപ്പം തന്നെ കരുത്തും പ്രായോഗികതയും നൽകുക എന്നതാണ്. മുൻവശത്ത് വിശാലമായി എഴുതിയ റെനോ ലൈറ്റിംഗ് അതിനോടൊപ്പം സ്ലിം ആയ Y-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. കട്ടിയുള്ള വീൽ-ആർച്ച് ക്ലാഡിംഗുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ചേർന്ന് ഡസ്റ്ററിന് ഒരു യഥാർത്ഥ എസ്‌യുവി ഭാവം നൽകുന്നു.

Renault Duster Vs Tata Sierra Vs Kia Seltos

സിയറയുടെ കാര്യത്തിൽ ഡിസൈൻ തത്ത്വചിന്ത പൂർണ്ണമായും വേറെയാണ്. പഴയ തലമുറ സിയറയുടെ നൊസ്റ്റാൾജിയ നിലനിർത്തിക്കൊണ്ട് അതിനെ ഒരു ആധുനികവും ഫ്യൂച്ചറിസ്റ്റികുമായ എസ്‌യുവിയായി മാറ്റിയിരിക്കുകയാണ് ടാറ്റ. മുൻവശത്ത് പൂർണ്ണ വീതിയിലുള്ള എൽഇഡി ലൈറ്റ് ബാർ കൂടാതെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് സിയറയുടെ മുഖ്യ ആകർഷണം. വശങ്ങളിലായി പഴയ സിയറയെ ഓർമ്മിപ്പിക്കുന്ന വലിയ ഗ്ലാസ് ഏരിയ, ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവ സിയറയെ റോഡിൽ വ്യത്യസ്തനാക്കുന്നു.

പുതുതായി അവതരിപ്പിച്ച കിയ സെൽറ്റോസ് രണ്ടാം തലമുറ പകർപ്പുമായി എത്തുമ്പോൾ മുൻതലമുറയുടെ ബോൾഡും ക്ലാസ്സിയുമായ ലുക്കിൽ നിന്ന് മാറി കൂടുതൽ ഷാർപ്പും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈൻ ഭാഷയിലേക്ക് കടന്നിരിക്കുകയാണ്. മുൻവശത്ത് കിയയുടെ വലിയ എസ്‌യുവിയായ ടെല്ലുറൈഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ടൈഗർ ഫെയ്‌സ് ഗ്രിൽ, സ്ക്വയർ-ഷേപ്പ് ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് ഹൈലൈറ്റ്. അതിനോടൊപ്പം തന്നെ പുതിയ ഫ്രണ്ട് ബമ്പർ ഡിസൈൻ സെൽറ്റോസിന് കൂടുതൽ ആഗ്രസീവ് ലുക്ക് നൽകുന്നുണ്ട്.

Renault Duster Vs Tata Sierra Vs Kia Seltos

പവർട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ വിശ്വസനീയവും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതുമായ എഞ്ചിനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഡസ്റ്റർ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആദ്യത്തേത് കൂടുതൽ പെർഫോമൻസ് പ്രാധാന്യമുള്ള 1.3 ലിറ്റർ ടർബോ പെട്രോളാണ്. ഇത് ഏകദേശം 156 bhp പവറും 254 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. രണ്ടാമത്തെ ഓപ്ഷൻ 1.6 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്സും CVT ഓട്ടോമാറ്റിക്കും ലഭിക്കുമെന്ന് കരുതുന്നു.

അതേസമയം സിയറയിൽ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. ബേസ് വേരിയന്റായി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ നൽകുന്നു. കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുണ്ട്. ഇത് 158 bhp പവറും 255 Nm ടോർക്കും നൽകുന്നു. മൂന്നാമത്തേത് 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്. ഈ എഞ്ചിൻ 118 bhp പവറും 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

Renault Duster Vs Tata Sierra Vs Kia Seltos

സെൽറ്റോസിലും മൂന്ന് ഓപ്ഷനുകൾ തന്നെയാണ് തുടരുന്നത്. 115 bhp പവറും 144 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ബേസ് പെട്രോൾ എഞ്ചിനായി 1.5 ലിറ്റർ NA പെട്രോൾ യൂണിറ്റ് ലഭിക്കുന്നു. കൂടുതൽ സ്പോർട്ടി ഡ്രൈവിംഗ് ആഗ്രഹിക്കുന്നവർക്കായി 160 bhp, 253 Nm നൽകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഉണ്ട്. കൂടാതെ മൂന്നാമതായി ഒരു 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കുന്നുണ്ട്.

എല്ലാകാര്യങ്ങളിലെയും പോലെതന്നെ ഇന്റീരിയറിലും കരുത്തിലും പ്രായോഗികതയിലും മികച്ച സമീപനം മൂവരും തെളിയിക്കുന്നുണ്ട്. നിലനിലെ ഡസ്റ്ററിനെക്കാൾ കൂടുതൽ ആധുനികവും ഉപയോഗ സൗഹൃദവുമായ ഒരു ക്യാബിനായിരിക്കും അതിൽ ഉണ്ടാവുക. ഫീച്ചറുകളിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രീമിയം 3D സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, കൂടാതെ ADAS സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയും ഉൾപ്പെടും.

സിയറ ഈ താരതമ്യത്തിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്. സാങ്കേതികവിദ്യയും സ്പേസും ഒന്നിച്ചു കൊണ്ടുവന്ന ഫ്യൂച്ചറിസ്റ്റിക് പ്രീമിയം ഇന്റീരിയർ ആണ് സിയറ വാഗ്ദാനം ചെയ്യുന്നത്. സെൽറ്റോസും ഒട്ടും പുറകില്ല. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 5 ഇഞ്ച് കൺട്രോൾ പാനൽ എന്നിവ ചേർന്ന പനോരമിക് ഡിസ്‌പ്ലേ ലേഔട്ട് ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Sunday, December 14, 2025, 13:31 [IST]
English summary
Upcoming renault duster vs tata sierra vs all new kia seltos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X