ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ സബ്-4 മീറ്റർ എസ്‌യുവികൾ; പൂരങ്ങളുടെ പൂരം കാണാൻ ഇരിക്കുന്നതേ ഉള്ളൂ

ഇന്ത്യൻ വാഹന വിപണിയിൽ അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ഒരു കൂട്ടം പുതിയ സബ്-4 മീറ്റർ എസ്‌യുവികൾ എത്താൻ പോവുകയാണ്. ഇപ്പോൾ തന്നെ കൂടുതൽ വിൽപ്പനയുള്ളതും ജനപ്രിയവുമായ ഒരു സെഗ്മെൻ്റായി ഇത് മാറി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കമ്പനികളും കൂടുതൽ സ്റ്റൈലും സുരക്ഷയും ഫീച്ചറുകളുമുള്ള മോഡലുകൾ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ടാറ്റ, ഹ്യൂണ്ടായി, മാരുതി, ഹോണ്ട, ഫോക്‌സ്‌വാഗൺ തുടങ്ങിയ പ്രധാന ബ്രാൻഡുകളാണ് പുതിയ കാറുകൾ പുറത്തിറക്കികൊണ്ട് മത്സരം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുന്നത്. ഇതോടെ അടുത്ത 2026-27 കാലയളവിൽ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റ് ഒരു പുത്തൻ ഉയർച്ച കൈവരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഫോക്‌സ്‌വാഗൺ ടെറ ഡെറിവേറ്റീവ്: ഇപ്പോൾ ഓട്ടോമൊബൈൽ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണിത്. ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കമ്പനി ഇന്ത്യക്കായി കുറഞ്ഞ വിലയിലുള്ള കോംപാക്റ്റ് എസ്‌യുവി തയ്യാറാക്കുന്നുവെന്ന സൂചനകൾ പല റിപ്പോർട്ടുകളും നൽകുന്നുണ്ട്. അങ്ങനെയെങ്കിൽ ശക്തമായ ബിൽഡ് ക്വാളിറ്റിയും, മികച്ച സുരക്ഷയും, സ്ഥിരതയുള്ള ഡ്രൈവിംഗും ലഭിക്കുന്ന രീതിയിലായിരിക്കും വാഹനം രൂപകൽപ്പന ചെയ്യുന്നത്.

Tata Punch Facelift

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്: ഈ സെഗ്മെൻ്റിൽ വൻ മാറ്റം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു മോഡലാണിത്. നിലവിൽ പഞ്ചിനുള്ള ജനപ്രിയതയും ഡിമാൻഡും കണ്ടതിനാലാണ് ടാറ്റ ഇങ്ങനെയൊരു കുതിച്ചുചാട്ടത്തിന് തയ്യാറാകുന്നത്. ഫെയ്‌സ്‌ലിഫ്റ്റിൽ പ്രധാനമായും ഡിസൈൻ, ഇന്റീരിയർ, ടെക്‌നോളജി, സുരക്ഷാ എന്നീ മേഖലകളിൽ വലിയ മാറ്റങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ ഭാഗത്ത് വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT, കൂടാതെ CNG വേരിയന്റും തുടരുമെന്നാണ് സൂചന.

ഹ്യുണ്ടായി എക്സ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ്: പുറത്തിറങ്ങിയതുമുതൽ മികച്ച വിൽപ്പന നേടി മുന്നേറുന്ന ഒരു മൈക്രോ എസ്‌യുവിയാണ് എക്സ്റ്റർ. ഇപ്പോൾ രൂപത്തിലും ഭാവത്തിലും കൂടുതൽ ആകർഷകമാകാൻ ഒരുങ്ങുകയാണ്. പുതിയ പതിപ്പിൻ്റെ സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങൾവരാനാണ് സാധ്യത. ഷാർപ്പ് എൽഇഡി ഡിആർഎൽ, റിവൈസ്ഡ് ബംപർ, പുതിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെടും. കൂടാതെ 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനും അതേ മാനുവൽ/AMT ഗിയർബോക്സും ലഭിക്കുന്നതായിരിക്കും.

Hyundai Exter Facelift

മാരുതി ഫ്രോങ്ക്സ്: വിപണിയിലെ നിലനിൽപ്പ് ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായാണ് മാരുതി പുതിയ ഫ്രോങ്ക്സിനെ കൊണ്ടുവരുന്നത്. ഇന്റീരിയറിലേക്കു കടക്കുമ്പോൾ നിലവിലെ ക്യാബിൻ ലേഔട്ട് തന്നെ തുടരുമായിരിക്കും. എങ്കിലും മെറ്റീരിയൽ ക്വാളിറ്റിയിൽ ചെറിയ മെച്ചപ്പെടുത്തലുകൾ, പുതിയ കളർ ഓപ്ഷനുകൾ, ഇൻഫോടെയ്ൻമെന്റ് UI അപ്ഡേറ്റ് തുടങ്ങിയവ ലഭിച്ചേക്കും. എഞ്ചിനിൽ പ്രധാനമായും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. 1.2 ലിറ്റർ നാചുറലി ആസ്‌പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എന്നവ തുടരും.

ഹ്യുണ്ടായി ബയോൺ: സിറ്റിയിലും ഹൈവേയിലും ഒരുപോലെ സൗകര്യപ്രദമായ ഡ്രൈവിംഗ് അനുഭവം നൽകാനാണ് ബയോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനകം അന്താരാഷ്ട്ര വിപണികളിൽ വൻ സ്വീകരണം ലഭിച്ച ഒരു മോഡലാണിത്. 1.0-ലിറ്റർ ടർബോ GDi പെട്രോൾ, 1.2-ലിറ്റർ നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ ഇന്ത്യൻ വേർഷനിലും ലഭ്യമാകാം. 5-സ്പീഡ്/6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഗിയർബോക്‌സ് എന്നിവയും ഓപ്ഷനായി വരാൻ സാധ്യതയുണ്ട്.

Hyundai Bayon

സ്കോഡ കൈലാക്ക് CNG: പെട്രോൾ വേർഷനിലൂടെ ഏറെ പ്രതികരണം നേടിയിട്ടുള്ള മോഡലാണ് കൈലാക്ക്. ഇപ്പോൾ ഇതേ കാറിന്റെ CNG വേർഷനാണ് ഇറങ്ങാൻ പോകുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോട് ചേർന്ന് CNG പതിപ്പ് വികസിപ്പിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതിനാൽ മൈലേജ് ഗണ്യമായി ഉയരുമെന്നത് ഉറപ്പാണ്. മാത്രവുമല്ല എഞ്ചിനോടൊപ്പം ഡിസൈനിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

ഹോണ്ട WRV: നിലവിലെ WRV മോഡലിനെ പൂർണ്ണമായി മാറ്റി ഒരു പുതിയ തലമുറയായി ഹോണ്ട ഇതിനകം തന്നെ വിവിധ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിട്ടുണ്ട്. അതേ മോഡലിനെ തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാകുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ശക്തമായ ബോഡി ലൈനുകൾ, വലിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്റ്റൈലിഷ് ഫ്രണ്ട് ഗ്രിൽ എന്നിവയായിരിക്കും പ്രധാന ആകർഷണങ്ങൾ. 1.5-ലിറ്റർ പെട്രോൾ എഞ്ചിനും 6-സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുമായും ലഭിക്കും.

More from DriveSpark

Article Published On: Friday, December 5, 2025, 18:50 [IST]
English summary
Upcoming sub 4 metre suvs for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X