വരാനിരിക്കുന്ന കിടിലൻ എസ്‌യുവികൾ; ഏത് വാങ്ങുമെന്ന് കൺഫ്യൂഷനാവുമല്ലോ

പുത്തൻ ഡിസൈനും ഉയർന്ന ടെക്നോളജിയും കുറഞ്ഞ വിലയിൽ കൂടുതൽ മൂല്യമുള്ള ഫീച്ചറുകളുമെല്ലാം കോർത്തിണക്കിയ മോഡലുകൾ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് വാഹന നിർമാതാക്കൾ. കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്കിടയിൽ ആളുകളുടെ യാത്രാ ശൈലിയിലും മുൻഗണനകളിലും ഉണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമായിട്ടുള്ളത്. യാത്രകൾ ചെയ്യാൻ ഏതെങ്കിലും കാർ മാത്രം മതിയെന്ന ചിന്താഗതി മാറി, കൂടുലായും നല്ല മൈലേജും ഡ്രൈവിംഗ് അനുഭവവും നൽകുന്ന വാഹനങ്ങൾക്കാണിന്ന് ആവശ്യക്കാർ ഏറെയുള്ളത്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ ഇന്ത്യയുടെ റോഡുകളിൽ ഒട്ടുമിക്ക ബ്രാൻഡുകളും അവരുടെ പുതിയ കോംപാക്ട് എസ്‌യുവി മോഡലുകൾ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതെക്കെയെന്ന് പറഞ്ഞുതരാം.

മാരുതി സുസുക്കി ഫ്രോങ്ക്സ്: ഇന്ത്യൻ കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ വലിയ മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് മാരുതി. സ്പൈ ചിത്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ മോഡലിൻ്റെ പ്രധാന സവിശേഷതയായി പറയുന്നത് അതിൻ്റെ ഹൈബ്രിഡ് സിസ്റ്റമാണ്. പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും ചേർന്ന സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുരക്ഷയുടെ കാര്യത്തിൽ ADAS പോലുള്ള സവിശേഷതകളും ഉൾപ്പെടുത്തുന്നതായും പറയപ്പെടുന്നു.

New Maruti Fronx Hybrid

അതിൽ ലൈൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ബ്രേക്കിംഗ് എന്നിവ ഉൾപ്പെടും. മാത്രവുമല്ല ഡിസൈനിലും അതോടൊപ്പം ഇൻ്റീരിയറിലും വലിയ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. എൽഇഡി ലൈറ്റുകളും, മസ്കുലാർ ബംമ്പറും, ആലോയി വീലുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇൻ്റീരിയറിൽ ഡ്യുവൽ-സ്ക്രീനും, വലിയ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റവും, പനോരമിക് സൺറൂഫും ഉൾപ്പെടുന്ന നൂതന സവിശേഷതകളും ഉണ്ടാകുമെന്ന് കുരുതുന്നുണ്ട്.

മഹീന്ദ്ര വിഷൻ എസ്: റോഡ് ടെസ്റ്റിംങിനിടെ നിരവധി തവണ ചർച്ചയാകപ്പെട്ട ഒരു മോഡലാണിത്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്ര XUV300 എസ്‌യുവിയുടെ പുതുതലമുറ മോഡൽ എന്ന നിലയ്ക്കാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഷാർപ്പ് എൽഇഡി ഡിആർഎല്ലുകൾ, വലിയ ഗ്രിൽ, മസ്കുലാർ ബോൺനെറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയായിരിക്കും പ്രധാന ആകർഷണങ്ങൾ. പിന്നിൽ പുതിയ ടെയിൽലാമ്പും സ്പോർട്ടി റിയർ ബമ്പറും നൽകുന്നതായിരിക്കും.

Mahindra Vision S

ഇന്റീരിയറിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുത്തും. അതിനൊപ്പം സുരക്ഷാ ഫീച്ചറുകളിൽ 6-7എയർബാഗുകൾ, ESP, 360° ക്യാമറ എന്നിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സവിശേഷതകളിൽ എത്തുന്ന വിഷൻ എസ് ഇന്ത്യൻ വിപണിയിൽ വലിയ ഒരു മാറ്റത്തിനാണ് അടിത്തറ ഇടാനൊരുങ്ങുന്നത്.

മാരുതി സുസുക്കി ബ്രെസ: രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന എസ്‌യുവികളിലൊന്നാണ് ബ്രെസ. ഈ മോഡലിൻ്റെ വരാനിരിക്കുന്ന വേർഷൻ ഇപ്പോൾ വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വലിയ ഗ്രിൽ, സ്ലിം എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഹെഡ്‌ലാമ്പ് സിഗ്നേച്ചർ എന്നിവ ഒറ്റ നോട്ടത്തിൽ മയക്കുന്ന ഡിസൈനുകളിൽ ഉൾപ്പെടുന്നതായിരിക്കും. മാത്രവുമല്ല 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ്റെ കൂടുതൽ കാര്യക്ഷമതയുള്ള പതിപ്പ് ഈ മോഡലിൽ കാണാനുള്ള സാധ്യതയുണ്ട്.

New Maruti Brezza

ഹ്യുണ്ടായി ബയോൺ: ഇന്ത്യയിലെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിനായി ഹ്യുണ്ടായി അവതരിപ്പിക്കുന്ന പുതിയ തുറുപ്പുചീട്ടാണ് ബയോൺ. രാജ്യത്തിന് വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഇതിൻ്റെ ഏറ്റവും വലിയ ആകർഷണം. കൂടാതെ മികച്ച ഇൻ്റീരിയറും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗ് അനുഭവം മറ്റ് എസ്‌യുവികളിൽ നിന്നും വേറിട്ടുതന്നെ നിൽക്കും.

മഹീന്ദ്ര XUV 3XO EV: ഇവി വിപണിയിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്ന പുതിയ മോഡലായി മാറാൻ പോവുകയാണ് XUV 3XO. ബാഹ്യ രൂപത്തിൽ സി-ഷേപ്പ്ഡ് എൽഇഡി ഡിആർഎൽ,പുതിയ ഹെഡ്‌ലാമ്പ് ഡിസൈൻ, ബോഡി ക്ലാഡിങ്, ആധുനിക അലോയ് വീലുകൾ എന്നിവ ഉൾപ്പെടുത്തി ഒരു സ്മാർട്ടും ആകർഷകവുമായ ലുക്ക് ഒരുക്കിയിട്ടുണ്ട്. ഇൻറീരിയറിൽ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച് ഇൻഫോടെയിൻമെന്റ് സ്ക്രീൻ, 360° ക്യാമറ, ADAS‑ലെവൽ സേഫ്റ്റി സവിശേഷതകൾ എന്നിവയും പ്രതീക്ഷിക്കപ്പെടുന്നു.

More from DriveSpark

Article Published On: Monday, December 1, 2025, 8:00 [IST]
English summary
Upcoming suvs youll be confused about which one to buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X