മമ്മൂക്ക ഫെയ്മസാക്കിയ എസ്‌യുവി അപ്‌ഡേറ്റുകളോടെ വിപണിയില്‍! കൂടുതല്‍ കരുത്തന്‍, കൊട്ടക്കണക്കിന് ഫീച്ചറുകളും

ഇന്ത്യയില്‍ നിലവിലെ ഏറ്റവും പോപ്പുലറായ എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സെലിബ്രിറ്റികള്‍, ബിസിനസ് ടൈക്കൂണുകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുള്ള പണക്കാരായ ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്ന കാറുകളില്‍ ഒന്നാണിത്. മലയാള സിനിമാ ലോകത്ത് തന്നെ ഒരു ഡസനിലേറെ ഡിഫെന്‍ഡറുകള്‍ ഉണ്ടെന്നാണ് കണക്ക്. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ് (ഫസ്റ്റ് ജനറേഷന്‍), ദുല്‍ഖര്‍ സല്‍മാന്‍ (ഫസ്റ്റ് ജനറേഷന്‍), ഫഹദ് ഫാസില്‍, ആസിഫലി, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍ എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ പ്രമുഖ മോളിവുഡ് താരങ്ങള്‍.

സെലിബ്രിറ്റികള്‍ക്കും പണക്കാര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇപ്പോള്‍ 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പുറത്തിറക്കിയിട്ടുണ്ട്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

land rover defender

മോഡലിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 35 ലക്ഷം രൂപ കൂടുതലാണ് എസ്‌യുവിയുടെ പുതിയ V8 വേരിയന്റുകളുടെ വില. .പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന അപ്ഡേറ്റുകള്‍ ഡിഫന്‍ഡര്‍ എസ്‌യുവിയുടെ എക്സ്-ഡൈനാമിക്, HSI, X ട്രിമ്മുകളില്‍ ലഭ്യമാകും.MY25 മോഡല്‍ അപ്ഡേറ്റിന്റെ ഏറ്റവും വലിയ മാറ്റം ഒരു പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ക്കലാണ്.

2025 ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്‌യുവിയില്‍ ഇപ്പോള്‍ പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

land rover defender front

ഇന്ത്യയിലെ ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്‌പെക് ഒക്ട വേവരിയന്റില്‍ വരുന്നത്. 626 bhp പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്‌സും ഇത് വാഗ്ദാനം ചെയ്യുന്നു.

ഡിസൈന്‍ വശം നോക്കുമ്പോള്‍ പുത്തന്‍ ഘടകങ്ങള്‍ ഉപയോഗിച്ച് എസ്‌യുവിയുടെ എക്‌സ്റ്റീരിയര്‍ കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഔട്ട്ഗോയിംഗ് വേര്‍ഷന്റെ അതേ സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് ഇത് വഹിക്കുന്നു, ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ്, 20 ഇഞ്ച് ഓള്‍-ടെറൈന്‍ സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എസ്‌യുവിക്ക് സോഫ്റ്റ് ക്ലോസ് ടെയില്‍ ഡോറും ലഭിക്കുന്നു.

land rover defender side design

കൂടുതല്‍ കരുത്തുറ്റ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം 2025 ഡിഫെന്‍ഡര്‍ എസ്‌യുവിയില്‍ പുതിയതും അപ്ഡേറ്റ് ചെയ്തതുമായ നിരവധി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. പുതിയ വിന്‍ഡ്സര്‍ ലെതര്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനും വിംഗ്ഡ് ഹെഡ്റെസ്റ്റുകളുമുള്ള 14-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വിംഗ്ഡ് ഹെഡ്റെസ്റ്റുകളുള്ള രണ്ടാം നിരയിലെ ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് സീറ്റുകള്‍, നുബക്ക് എഡ്ജ്ഡ് കാര്‍പെറ്റ് മാറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉപയോഗിച്ച് ക്യാബിന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ കണ്‍സോളില്‍ റഫ്രിജറേറ്റര്‍ കമ്പാര്‍ട്ട്മെന്റ് എന്നിവയും പുതിയ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. ഡിഫെന്‍ഡര്‍ 130 എസ്‌യുവിയുടെ മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നു.താല്‍പ്പര്യമുള്ളവര്‍ക്ക് രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ മോഡല്‍ റിസര്‍വ് ചെയ്യാം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈനായും ഇത് ചെയ്യാവുന്നതാണ്.

More from DriveSpark

Article Published On: Monday, January 6, 2025, 17:00 [IST]
English summary
Updated land rover defender launched india with new v8 engine and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X