യൂസ്ഡ് ഇവി മാർക്കറ്റിലും ടാറ്റയുടെ ആധിപത്യം! ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഈ മോഡലിന്
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണെങ്കിലും, യൂസ്ഡ് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ് എന്ന് തന്നെ പറയാം. എന്നാൽ ഡിമാൻ് ഒട്ടും കുറവല്ല. ഇത് വരെ യൂസ്ഡ് ഇവി വിൽപ്പന മൊത്തം വിൽപ്പനയുടെ 2 മുതൽ 3 ശതമാനം വരെ മാത്രമാണ്. മെട്രോപൊളിറ്റൻ നഗരങ്ങളായ ബാംഗ്ലൂരു,ദില്ലി ഹൈദരാബാദ് എന്നിവിടങ്ങളിലാണ് യൂസ്ഡ് ഇവികൾക്ക് ഡിമാൻ്റ് കൂടുതൽ. ഒരു യൂസ്ഡ് ഇവി വാങ്ങുമ്പോൾ ഏറ്റവും വലിയ ടെൻഷൻ ബാറ്ററിയുടെ സ്ഥിതിയെ കുറിച്ചായിരിക്കും. ഒരു ബാറ്ററി മാറ്റി വയ്ക്കുന്നതിന് ഏകദേശം 1 മുതൽ 4 ലക്ഷം രൂപ വരെയായിരിക്കും.
ഏറ്റവും കൂടുതൽ തേയ്മാന ചിലവ് വരും യൂസ്ഡ് ഇവികൾക്ക്. കാരണം ബാറ്ററിയുടെ ആയുസ്സിന് അനുസരിച്ചായിരിക്കും വാഹനത്തിൻ്റെ വില. അത് പോലെ തന്നെ പുത്തൻ ഇവികൾ വില കുറവിൽ വിൽക്കുമ്പോൾ യൂസ്ഡ് ഇവികൾക്ക് ഡിമാൻ്റ് കുറയാൻ കാരണമാകുന്നു. രാജ്യത്ത് ചാർജിങ്ങ് സ്റ്റേഷനുകളുടെ അഭാവവും ഇവികളുടെ ഡിമാൻ്റിനെ ബാധിക്കുന്ന കാര്യമാണ്.

കണക്കുകൾ പ്രകാരം ടാറ്റ നെക്സോൺ ഇവിക്ക് യൂസ്ഡ് ഇവി മാർക്കറ്റിലും വലിയ ഡിമാൻ്റാണുളളത്. ഉയർന്ന റേഞ്ച്, മികച്ച പെർഫോമൻസ്, എന്നിവയെല്ലാമാണ് നെക്സോണിനെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങൾ എന്നതാണ് പ്രത്യേകത. പതിയ മോഡലിന് 12.49 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വിലയുള്ള നെക്സോൺ ഇവി 30kWh, 45kWh ബാറ്ററി ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. ഇവ യഥാക്രമം 275 കിലോമീറ്ററും 489 കിലോമീറ്ററും റേഞ്ചാണ് സമ്മാനിക്കുക.
ടാറ്റ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന്‍ പരമാവധി 141 bhp പവറും 250 Nm ടോര്‍ക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ കാറിൽ നിങ്ങൾക്ക് V2L, V2V ടെക്നോളജികൾ ലഭ്യമാണ്. ടാറ്റയുടെ ഒട്ടുമിക്ക ഇവികളിലും ഈ സംവിധാനം നിങ്ങൾക്ക് ലഭ്യമാണ്.

ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവികളുടെ റേഞ്ച് മെച്ചപ്പെടുത്തുന്നതില്‍ ടയറുകള്‍ക്കും പങ്കുണ്ട്. ഒരു ഇവിയില്‍ കൂടുതല്‍ റേഞ്ച് നേടിയെടുക്കാന്‍ ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തില്‍ നിന്ന് പരമാവധി റേഞ്ച് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. മാത്രമല്ല ടയര്‍ പ്രഷര്‍ ഒരു ഇവിയുടെ മൊത്തത്തിലുള്ള റേഞ്ചിനെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യവും ശ്രദ്ധയില്‍ വേണം.
പരമ്പരാഗത വാഹനങ്ങളെപ്പോലെ നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചും മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ത്രോട്ടില്‍ ഇന്‍പുട്ടുകളില്‍ ഒരു മര്യാദ പുലര്‍ത്തുക എന്നതാണ്. ഈ ചെറിയ മാറ്റത്തിന് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചിന്റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അതിനാല്‍ ഇനി ഇവികള്‍ ഓടിക്കുമ്പോള്‍ ത്രോട്ടില്‍ ഇന്‍പുട്ടുകളുടെ കാര്യം കൂടി ശ്രദ്ധിക്കുക. എന്നുവച്ചാൽ പെട്ടെന്നുള്ള ആക്സിലറേഷൻ ചെയ്യാതിരിക്കുക.

പല ഇലക്ട്രിക് വാഹനങ്ങളും മള്‍ട്ടിപ്പിള്‍ ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗുമായി വരുന്നു. നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് ഈ സവിശേഷത ഉണ്ടെങ്കില്‍ ഏറ്റവും അഗ്രസീവ് റീജന്‍ മോഡില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ ഇവി വേഗത കുറയ്ക്കുമ്പോഴെല്ലാം ബാറ്ററി പായ്ക്കിലേക്ക് പരമാവധി ഊര്‍ജ്ജം തിരികെയെത്തുമെന്ന് ഇത് ഉറപ്പാക്കുന്നു. അതുവഴി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കമെന്ന് പറയേണ്ടതില്ലെല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








