27 KM മൈലേജ് എന്ന കേട്ട് ഓടിച്ചെന്ന് വാങ്ങാൻ നിക്കല്ലേ? യൂസ്ഡ് ഹൈറൈഡർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടൊയോട്ടയുടെ ഏറ്റവും മികച്ച വിൽപ്പനയുളള മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. മികച്ച മൈലേജും കുറഞ്ഞ മെയിൻ്റെനൻസ് നൽകുന്ന ഒരു ഹൈബ്രിഡ് എസ്‌യുവി ആണെങ്കിലും യൂസഡ് മോഡൽ വാങ്ങുന്നതിന് മുമ്പ് നിർബന്ധമായും പരിശോധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. ഉപയോഗിച്ച കാർ വാങ്ങുക എന്നത് പലർക്കും സാമ്പത്തികമായും പ്രായോഗികമായും നല്ലൊരു തീരുമാനം ആണെങ്കിലും, ശരിയായ പരിശോധനകൾ ഇല്ലെങ്കിൽ പിന്നീടുള്ള ചെലവുകളും ബുദ്ധിമുട്ടുകളും നിങ്ങളെ സങ്കടത്തിലാക്കിയേക്കാം. ഹൈബ്രിഡ് പവർട്രെയിൻ വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി തന്നെ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.
ആദ്യം ഹൈറൈഡറിൻ്റെ കാര്യത്തിലേക്ക് വരുന്നതിന് മുൻപ് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ എന്തൊക്കെ പരിശോധിക്കണം എന്ന് നോക്കിയാലോ. എൻജിൻ നമ്പർ, ചാസിസ് നമ്പർ എന്നിവ ആർസി ബുക്കുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന് വേണ്ടി ആർസി ബുക്കി പരിശോധിക്കണം, അതിന് ശേഷം വാഹനം അപകടത്തിൽപ്പെടുകയോ ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. അതിനൊപ്പം തന്നെ വാഹനത്തിൻ്റെ സർവീസ് ഹിസ്റ്ററിയും കൂടെ പരിശോധിക്കുക.

ഹൈറൈഡറിലേക്ക് വരുമ്പോൾ ഹൈറൈഡറിൻ്റെ പവർ ഡെലിവറി ചിലപ്പോൾ കുറവാണെന്നത് ഒരുപാട് ഉപഭോക്താക്കൾ പറയുന്ന കാര്യമാണ്. അത് കൊണ്ട് തന്നെ AC ഓണാക്കി വാഹനമോടിക്കുമ്പോൾ പവർ ഡ്രോപ്പ് ഉണ്ടോ എന്ന് പരിശോധിക്കണം. ഹൈവേകളിലൂടെ വാഹനമോടിച്ച് ഓവർടേക്ക് ചെയ്യുമ്പോഴൊക്കെ സമയം എടുക്കുന്നുണ്ടോ എന്ന് നോക്കുക.
ഹൈറൈഡറിനെ സംബന്ധിച്ച് ഹൈബ്രിഡ് പവർട്രെയിനിൻ്റെ നില പരിശോധിക്കണം. ഇവി മോഡിലേക്ക് മാറുമ്പോൾ സ്മൂത്താണോ എന്നും ഹൈബ്രിഡ് വാർണിങ്ങ് ലൈറ്റുകൾ എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അകത്തേക്ക് കയറുമ്പോൾ ടച്ച്‌സ്ക്രീൻ, പ്രത്യേകിച്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ മൊബൈൽ കണക്റ്റിവിറ്റിയുടെ തകരാർ, വയർലെസ് ചാർജിങ്ങ് സാധ്യമാകുന്നുണ്ടോ എന്നുളളതും പരിശോധിക്കാൻ മറക്കരുതേ.

വാഹനമോടിക്കുമ്പോൾ റീജനറേറ്റീവ് ബ്രേക്കിങ്ങ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് മറ്റെന്തെങ്കിലും തരത്തിലുളള ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ബാറ്ററിയുടെ പ്രായം, വോൾട്ടേജ് ഹെൽത്ത് എന്നിവ പ്രധാനമായും പരിശോധിക്കാൻ മറക്കരുതേ.
സ്റ്റൈല്‍, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവ സമന്വയിക്കുന്ന ഹൈറൈഡര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്‌യുവികളില്‍ ഒന്നാണ്. നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍, സിഎന്‍ജി എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഹൈറൈഡര്‍ സ്വന്തമാക്കാനാവും. മാരുതിയില്‍ നിന്നുള്ള ആദ്യത്തെ 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 102 bhp പവറും 135 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു. ടൊയോട്ടയില്‍ നിന്നുള്ള 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ 116 bhp പവറും 141 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ഹൈബ്രിഡ് പതിപ്പുകളില്‍ ഇസിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. ലിറ്ററിന് 27 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ്. ഇവയുടെ കൂടെ പവര്‍ അല്‍പ്പം കുറയുമെങ്കിലും 26.6 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








