ഹൈബ്രിഡ് കാറുകൾക്ക് എട്ടിൻ്റെ പണിയുമായി സംസ്ഥാനം; ഇവി വാങ്ങുന്നതായിരിക്കും സേഫ്

ഹൈബ്രിഡ് കാറുകൾക്കും ഇലക്ട്രിക കാറുകൾക്കും നിരവധി സബ്സിഡികളും പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിരുന്നു. വാഹന വിൽപ്പന കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഇത്തരം പദ്ധതികളൊക്കെ സർക്കാർ ആവിഷ്കരിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ഉത്തർ പ്രദേശ് ഹൈബ്രിഡ് കാറുകൾക്ക് നൽകിയിരുന്ന സബ്സിഡി പിൻവലിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. നിരവധി ബ്രാൻഡുകളുമായി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം യോഗി സർക്കാർ എടുത്തിരിക്കുന്നത്. ഹൈബ്രിഡ് കാറുകൾക്ക് ലഭിക്കുന്ന അമിതമായ സബ്സിഡി മൂലം ഇലക്ട്രിക് കാറുകളുടെ വിൽപ്പനയെ കാര്യമായി ബാധിക്കുന്നു എന്നാണ് ബ്രാൻഡുകൾ പറഞ്ഞ ആശങ്ക. ഹൈബ്രിഡ് കാർ പ്രേമികൾക്കിട്ട് എട്ടിൻ്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് മാത്രമേ നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നുളളു. വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്നവയിൽ നിലവിൽ മൂന്ന് സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ മാത്രമായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. യു പി സർക്കാർ സബ്സിഡി പ്രഖ്യാപനം നടത്തിയ സമയത്ത് പല ബ്രാൻഡുകളുടേയും ഓഹരി വിപണി പോലും വലിയ കുതിച്ചു ചാട്ടം നടത്തിയിരുന്നു.

hybrid cars

ഇവിയാണോ ഹൈബ്രിഡാണോ മികച്ചതെന്ന് എപ്പോഴും പലർക്കും ആശയക്കുഴപ്പമുള്ള കാര്യമാണ്. ഇലക്ട്രിക് കാറുകള്‍ പൂര്‍ണമായും ബാറ്ററികളിലും ഇലക്ട്രിക് മോട്ടോറുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഓപ്ഷനായാണ് ഇവികള്‍ കണക്കാക്കപ്പെടുന്നത്. മറുവശത്ത്, ഹൈബ്രിഡ് കാറുകളില്‍ പെട്രോള്‍/ഡീസല്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് കാണാന്‍ സാധിക്കു.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.

ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ അറിയേണ്ടത് മൈലേജും പ്രവര്‍ത്തനച്ചെലവുമാണ്. പെട്രോള്‍/ഡീസല്‍ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് കാറുകള്‍ നോണ്‍-ഹൈബ്രിഡ് മോഡലുകളേക്കാള്‍ മെച്ചപ്പെട്ട ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവ തന്നെ ഉദാഹരണം. ഈ കാറുകള്‍ ലിറ്ററിന് 28 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

മറുവശത്ത് ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനച്ചെലവ് കറണ്ട് ചാര്‍ജിനെയും മറ്റ് ചാര്‍ജിംഗ് ചെലവുകളെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഒരു യൂണിറ്റിന് വൈദ്യുതിയുടെ ശരാശരി നിരക്ക് 6 മുതല്‍ 8 രൂപ വരൊണ്. ഇത് ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു. എന്നിരുന്നാലും ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് പരിമിതമായതിനാല്‍ അവ ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ടുപോകാന്‍ ആര്‍ക്കും ധൈര്യം കാണില്ല.

ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെങ്കിലും ഇവികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹൈബ്രിഡ് കാറുകള്‍ പിന്നിലാകും. ഹൈബ്രിഡ് കാറുകള്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനുകളുമായി വരുന്നതിനാല്‍ അവ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളോ ഹോം ചാര്‍ജിംഗ് സംവിധാനമോ ആവശ്യമാണ്. ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ നന്നേ കുറവാണെന്ന്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇവി ചാര്‍ജിംഗ് വലിയ വെല്ലുവിളിയായി മാറും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 24, 2025, 10:30 [IST]
English summary
Uttar pradesh ended all financial incentives for hybrid vehicles details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X