ഉത്സവ സീസൺ തുടങ്ങിയപ്പോഴേ 21 ലക്ഷം ബൈക്കുകളുടെ വിൽപ്പന! ഇത് വെറും സാമ്പിൾ, വിൽപ്പന കണക്കുകൾ ഇങ്ങനെ
കഴിഞ്ഞ മാസം ഉത്സവ സീസൺ ആയത് കൊണ്ടും ജിഎസ്ടിയുടെ ഇളവും കൂടി ആയപ്പോഴേക്കും ഇന്ത്യൻ വിപണിയിൽ വിൽപ്പനയുടെ പൂരം തന്നെയായിരുന്നു.ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡീലർഷിപ്പുകളെല്ലാം ഉപഭോക്താക്കളെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു. സെപ്റ്റംബർ മാസം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വാഹനങ്ങളുടെ പ്രമോഷനും പരസ്യങ്ങളുമാണ് ബ്രാൻഡുകൾ അഴിച്ചുവിട്ടത്. 3.12 ലക്ഷം പാസഞ്ചർ വാഹനങ്ങൾ, 21.6 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങൾ, 84,077 മുച്ചക്ര വാഹനങ്ങൾ എന്നിങ്ങനെയാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്ത് വിട്ട കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
പാസഞ്ചർ വാഹന വിഭാഗത്തിലെ വിശമായ കണക്കുകൾ നാക്കിയാൽ 3,12,791 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണെങ്കിലും ഈ വർഷത്തിലെ കുറവ് വിൽപ്പനയിൽ നിന്ന് തുടങ്ങിയതിന് ശേഷമുള്ള ഈ കുതിപ്പ് തിരിച്ചുവരവിന്റെ സൂചനയാണ്. തുടർച്ചയായി മൂന്ന് വർഷമായി വിപണിയിലെ താരമായിരുന്ന എസ്‌യുവി സെഗ്മെൻ്റുകൾ 2,04,392 യൂണിറ്റുകളാണ് വിറ്റത്. ആഭ്യന്തര വിപണിയിൽ 0.9 ശതമാനം നേരിയ കുറവ് കാണിച്ചിട്ടുണ്ട്.

മാരുതിയുടെ വിൽപ്പന നോക്കിയാൽ 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ മാരുതി സുസുക്കി 84,902 ബ്രെസ കാറുകളാണ് വിറ്റഴിച്ചത്. അതായത് എല്ലാ മാസവും ഏകദേശം 14,150 ഉപഭോക്താക്കളെ ബ്രെസ ആകര്‍ഷിച്ചു. ഈ സെഗ്മെന്റില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ആണ് മാരുതി ബ്രെസ.
ടാറ്റ നെക്സോണ്‍ ആണ് ഒന്നാം സ്ഥാനത്ത്. മാരുതി ഫ്രോങ്ക്സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി എക്സ്റ്റര്‍, സ്‌കോഡ കൈലാഖ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മികച്ച മോഡലുകളോട് മുട്ടിനിന്നാണ് ബ്രെസ ഇത്രയധികം വില്‍പ്പന നേടിയെടുത്തത്.

2017 സെപ്റ്റംബര്‍ 21-നാണ് ടാറ്റ തങ്ങളുടെ ആദ്യ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ വിപണിയില്‍ എത്തിച്ചത്. 2025 സെപ്റ്റംബര്‍ വരെ നെക്‌സോണിന്റെ 910,181 യൂണിറ്റുകളാണ് വിറ്റുപോയത്. ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, കിയ സോനെറ്റ്, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയാണ് നിലവില്‍ നെക്‌സോണിന്റെ എതിരാളികള്‍. കഴിഞ്ഞ മാസം നെക്‌സോണ്‍ റെക്കോഡ് വില്‍പ്പനയാണ് നേടിയത്.
ഹ്യുണ്ടായിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2024 സെപ്റ്റംബറിൽ വിറ്റഴിഞ്ഞ 4,462 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായി ഓറയുടെ കച്ചോടത്തിൽ 21 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. സുഖം, സൗകര്യം, സുരക്ഷ എന്നിവയുടെ സംയോജനത്തിന് പേരുകേട്ട ഓറയെ മനസിലാക്കാൻ ആളുകൾക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് വിൽപ്പന കൂടിയത്.
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ വില കുറവുളള വാഹനങ്ങളേക്കാൾ രാജ്യത്തെ ഇലക്ട്രിക് സ്പോർ്സ് കാറിന് വിൽപ്പന കൂടിയെന്ന് കേട്ടാൽ അത്ഭുതപെടേണ്ട. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എംജി ആസ്റ്റര്‍ എസ്‌യുവിക്ക് സമാനമായ കണക്കില്‍ സൈബര്‍സ്റ്റര്‍ ഇവികള്‍ വിറ്റഴിച്ചുവെന്നാണ് മോട്ടോര്‍ഒക്‌ടേനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനി ദീപാവലി കച്ചവടവും
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








