ഷോയല്ല, യാത്രാസുഖമാണ് മെയിന്‍! സണ്‍റൂഫ് അല്ല, ആളുകള്‍ ചോദിച്ച് വാങ്ങുന്ന ഫീച്ചര്‍ ഇതാണ്

കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യന്‍ കാര്‍ വിപണിയിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള കാര്‍ ഫീച്ചറായി കണക്കാക്കിയിരുന്നത് സണ്‍റൂഫ് ആണ്. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അത്ര അത്യാവശ്യമല്ലാത്ത ഫീച്ചര്‍ ആയിരുന്നിട്ട് കൂടി സണ്‍റൂഫ് ചോദിച്ച് വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. തുടക്കത്തില്‍ ഹൈ-എന്‍ഡ് കാറുകളില്‍ മാത്രം കണ്ട് വന്നിരുന്ന ഈ ഫീച്ചര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ബജറ്റ് കാറുകളുടെ മിഡില്‍ വേരിയന്റുകളില്‍ ഇടംനേടാന്‍ തുടങ്ങി. എന്നാല്‍ കലണ്ടര്‍ മാറി വന്ന സാഹചര്യത്തില്‍ സണ്‍റൂഫിനേക്കാള്‍ ഡിമാന്‍ഡ് ഉള്ള മറ്റൊരു ഫീച്ചര്‍ ഇപ്പോള്‍ ആളുകള്‍ നോക്കി വാങ്ങാന്‍ തുടങ്ങിയതായാണ് വിവരം. അത് ഏതാണെന്നാണ് നോക്കാം.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ് കിയ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ സോനെറ്റ്, സെല്‍റ്റോസ് എന്നീ എസ്‌യുവികള്‍ക്കിടയില്‍ ഇപ്പോള്‍ പുതുതായി ഒരു മോഡല്‍ കൊണ്ടുവന്നിട്ടുണ്ട്. സിറോസ് എന്ന് പേര് ചാര്‍ത്തിയിരിക്കുന്ന ഈ കോംപാക്ട് എസ്‌യുവി അതിന്റെ അതുല്യമായ സ്‌റ്റൈലിംഗ് കാരണം ഇതിനോടകം തന്നെ വാഹനപ്രേമികളുടെ ശ്രദ്ധ കവര്‍ന്ന് കഴിഞ്ഞു. ഫെബ്രുവരി ആദ്യം വില പ്രഖ്യാപിക്കാന്‍ പോകുന്ന കാറിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.

kia syros rear seat ventilation

ചുരുങ്ങിയ നാളുകള്‍ കൊണ്ട് 10000-ത്തിലേറെ ബുക്കിംഗ് വാരിക്കൂട്ടിയിരിക്കുകയാണ് സിറോസ്. ഈ എസ്‌യുവിയുടെ ബുക്കിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റിയര്‍ സീറ്റ് വെന്റിലേഷന്‍ പരിഗണിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ യാത്രാസുഖം സമ്മാനിക്കുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ പോലെയുള്ള ഫീച്ചറുകളിലേക്ക് ഉപഭോക്തൃ മുന്‍ഗണനകള്‍ മാറിയെന്ന് നമുക്ക് മനസ്സിലാക്കാം.

കൈറിനയെ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന സിറോസിന്റെ HTX+, HTX(O) വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗുകള്‍ ലഭിച്ചത്. ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. എന്നാല്‍ എല്ലാവരെയും ശരിക്കും ആകര്‍ഷിച്ചത് സിറോസ് വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍ എന്ന സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചര്‍ ആണ്.

kia syros dashboard

സ്ലൈഡിംഗ് ആന്‍ഡ് റീക്ലൈനിംഗ് ഫംഗ്ഷനുകള്‍ക്കൊപ്പം റിയര്‍ വെന്റിലേറ്റഡ് സീറ്റുകളുമായാണ് സിറോസ് വരുന്നത്. എസ്‌യുവിയുടെ മിഡ്-വേരിയന്റായ HTK+ പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. ആറ് ട്രിം ലെവലുകളിലുടനീളം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാവും എസ്‌യുവിക്ക് തുടിപ്പേകാനെത്തുക.

118 bhp പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ഇണചേരുന്നു. അതേസമയം, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ശക്തമായ യൂണിറ്റ് 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ഇത് ജോടിയാക്കുന്നത്.

kia syros booking

മൈലേജിലേക്ക് വരുമ്പോള്‍ കിയ സിറോസ് ഡീസല്‍ മാനുവലിന് 17.65 കിലോമീറ്റര്‍ വരെ മൈലേജാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം സിറോസ് ഡീസല്‍ ഓട്ടോമാറ്റിക്കിന് ലിറ്ററിന് 20.75 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പറയുന്നു. മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച സിറോസിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 18.20 കിലോമീറ്ററാണ് ഇന്ധനക്ഷമത പറയുന്നത്.

കോംപാക്ട് എസ്‌യുവിയുടെ ടര്‍ബോ പെട്രോള്‍ ഡിസിടി ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.68 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാനാവുമെന്നും കിയ അവകാശപ്പെടുന്നു. ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകള്‍ ആണിത്. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റര്‍ ഒലിവ്, അറോറ ബ്ലാക്ക് പേള്‍, ഇന്റെന്‍സ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ 8 കളര്‍ ഓപ്ഷനുകളിലാണ് സിറോസ് വാങ്ങാന്‍ സാധിക്കുക.

സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വില 2025 ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കും. ഫെബ്രുവരി പകുതിയോടെയാണ് കിയ പുതിയ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കാനിരിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ കിയ സിറോസ് ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ എന്നീ സബ് 4 മീറ്റര്‍ എസ്‌യുവികളുമായി മത്സരിക്കും.

More from DriveSpark

Article Published On: Tuesday, January 28, 2025, 14:00 [IST]
English summary
Ventilated rear seat becomes new favourite feature among car buyers states kia syros booking numbers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X