അവസാന പടം വാരിയത് 750 കോടി; ടാറ്റയുടെ ബ്രാൻഡ് അംബാസഡറായി കത്രീനയുടെ സുന്ദരപുരുഷൻ
ഓരോ ദിവസം ചെല്ലുംന്തോറും ടാറ്റ പുതിയ പുതിയ സർപ്രൈസുകളുമായി വാഹന വിപണിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ടാറ്റയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർസ്റ്റാറായ വിക്കി കൗശലിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കിയുടെ പുതിയ ചിത്രം 2025ലെ ഹിറ്റ് ചിത്രമായി ഓടിക്കൊണ്ടിരിക്കുകയാണ്. 750 കോടി രൂപയാണ് ബോക്സോഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. മുന്നോട്ടുളള എല്ലാ ക്യാമ്പയിനിലും വിക്കി ആയിരിക്കും പങ്കുചേരുന്നത്. ചിത്രം ബോക്സോഫീസ് ഹിറ്റ് ആയിരിക്കുന്ന സമയത്ത് തന്നെ താരത്തിൻ്റെ ബ്രാൻഡ് വാല്യു മനസിലാക്കി കളം മാറ്റി ചവിട്ടിയ ടാറ്റയുടെ ബുദ്ധി അപാരം തന്നെ.
ഇന്ത്യൻ ജനതയെ വാഹനലോകത്തേക്ക് എത്താൻ പ്രേരിപ്പിച്ച ബ്രാൻഡായ ടാറ്റയോടൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനും അത് പോലെ തന്നെ ആകാംക്ഷഭരിതനുമാണ് എന്നാണ വിക്കി പ്രതികരിച്ചത്. ടാറ്റയുടെ ഏറ്റവും പുതിയ ക്യാമ്പയിനായ ടേക്ക് ദി കർവ്വിൽ വിക്കി ആയിരിക്കും ഉണ്ടാവുക. ടാറ്റയുടെ ഏറ്റവും പുതിയ തുറുപ്പ് ചീട്ടായ കൂപ്പെ എസ്‌യുവി കർവ്വ് വിൽപ്പനയിൽ മുന്നിൽ തന്നെയാണ്.

കർവ്വിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യൻ വിപണിയിൽ ടാറ്റയിൽ നിന്നുള്ള ആദ്യ കൂപ്പെ ടൈപ്പ് എസ്‌യുവി എന്ന പ്രത്യേകതയും കർവി ഇവിക്കുണ്ട്. 2023 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി ഇതിനെ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതെല്ലാം കഴഞ്ഞ് രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാറിന്റെ വൈദ്യുത പതിപ്പ് അരങ്ങേത്തേക്ക് എത്തിയിരിക്കുന്നത്.
45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിട്ടാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്. ബാറ്ററിയുടെ വലിപ്പത്തിനു അനുസരിച്ച് റേഞ്ചിലും മറ്റ് പെർഫോമെൻസിലും മാറ്റങ്ങളുണ്ട്. ടാറ്റ കർവ് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഇവ ഓരോന്നിനും വ്യത്യസ്തമായ പവർ ഔട്ട്പുട്ടുകളും സവിശേഷതകളും ഉണ്ടെന്നാണ് കമ്പനി പറയുന്നത്.
45kWh മോഡൽ 150 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയിള്ളതാണ്. 15A സോക്കറ്റുകൾ, 72kW എസി വാൾ ബോക്സുകൾ, DC ഫാസ്റ്റ് ചാർജറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്. മറുവശത്ത് ടാറ്റ കർവിന്റെ 55kWh വേരിയന്റ് 167 bhp പവറിൽ 215 Nm torque ആണ് നൽകുന്നത്.
70kW ചാർജർ ഉപയോഗിച്ച് ഏകദേശം 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനുള്ള കഴിവാണ് ഈ മോഡലിനെ വേറിട്ടുനിർത്തുന്നത്. കൂടാതെ, 55kWh മോഡൽ ബൈ-ഡയറക്ഷണൽ ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നതും ഹൈലൈറ്റാണ്. വെഹിക്കിൾ ടു വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് പ്രവർത്തനങ്ങൾക്കും ടാറ്റ കർവ് പ്രാപ്‌തമാണ്.
കർവ് ഇവിയുടെ രണ്ട് വേരിയൻ്റുകളിലും പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും ലിക്വിഡ്-കൂൾഡ് ബാറ്ററി സംവിധാനവുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് വിവിധ സാഹചര്യങ്ങളിൽ മികച്ച പെർഫോമൻസ് ഉറപ്പാക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒന്നിലധികം വോയ്‌സ് അസിസ്റ്റൻ്റുകൾ, സുരക്ഷാ സംവിധാനങ്ങളുടെ വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും ഇലക്ട്രിക് കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്.
ടാറ്റയുടെ എല്ലാ കാറുകളേയും പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ഏറ്റവും പുതിയ ഇലക്ട്രിക് കൂപ്പെ എസ്‌യുവി വേറെ ലെവലാണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് കർവ് ഇവിയിൽ ഒരുക്കിയിട്ടുള്ളത്.
ഇനി കർവ്വിൻ്റെ ഐസിഇ എഞ്ചിൻ മോഡലിൻ്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കുമ്പോൾ ആധുനികവും സങ്കീർണ്ണവുമായ രൂപം നൽകുന്ന LED DRL-കൾ കണക്ട് ചെയ്ത് ഹൈലൈറ്റ് ചെയ്ത, ശ്രദ്ധേയമായ ഫ്രണ്ട് ഡിസൈൻ ആണ് ഇതിൻ്റെ ഏറ്റവും മികച്ച സവിശേഷത. പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ മുൻ ബമ്പറിൻ്റെ രണ്ട് അറ്റത്തും മികച്ച രീതിയിൽ തന്നെ നൽകിയിരിക്കുന്നു, ഉയർന്ന ബീമുകൾക്കായി പ്രൊജക്ടറുകൾ ഉപയോഗിക്കുന്നു.
ഗ്രില്ലിലെ ക്രോം ആക്‌സൻ്റുകൾ അതിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു. വാഹനത്തിൻ്റെ രൂപകൽപ്പനയിൽ എയർ ഫ്ലോ മെച്ചപ്പെടുത്തുകയും എഞ്ചിൻ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന തന്ത്രപരമായി സ്ഥാപിച്ചിട്ടുള്ള എയർ ഡക്‌ടുകളും ഉൾപ്പെടുന്നുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും (ടോപ്പ് വേരിയൻ്റുകളിൽ ലഭ്യമാണ്) അസാധാരണമായ ബ്രേക്കിംഗ് പ്രകടനത്തിനായി ഓൾ-ഡിസ്ക് ബ്രേക്കുകളും വാഹനത്തിൻ്റെ വശങ്ങളിൽ നിന്നുളള കാഴ്ച്ചയെ മികച്ചതാക്കുന്നു.
ടാറ്റ ആഡംബരത്തിന് ഊന്നൽ നൽകുന്നത് പ്ലഷ് ലെതർ സീറ്റുകളും ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും നൽകി കൊണ്ട് ആണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ സപ്പോർട്ട് ചെയ്യുന്നവയാണ്, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഒറ്റനോട്ടത്തിൽ അത്യാവശ്യ വിവരങ്ങൾ നൽകുന്നുണ്ട്, അതേസമയം ഒമ്പത് ജെബിഎൽ സ്പീക്കറുകൾ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നു.
വിപുലമായ സുരക്ഷാ ഫീച്ചറുകളോടെയാണ് ടാറ്റ കർവ്വ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതിൻ്റെ ലെവൽ 2 ADAS മികച്ചതാണ്. ഇതിൽ സ്റ്റോപ്പ് & ഗോ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), 360° 3D സറൗണ്ട് ക്യാമറ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ എന്നിവയ്‌ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഉൾപ്പെടുന്നു, ഇത് സുരക്ഷാ-കേന്ദ്രീകൃത ഡ്രൈവർമാർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും.
സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ, Curvv വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവർമാർക്ക് രണ്ട് പെട്രോൾ എഞ്ചിനുകളിൽ നിന്ന് തിരഞ്ഞെടുക്കാം - 91.9 kW, 225 Nm ടോർക്ക് ഉള്ള 1.2-ലിറ്റർ ടർബോചാർജ്ഡ് ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്റ്റ് ഇൻജക്ഷൻ എഞ്ചിൻ അല്ലെങ്കിൽ 88.2 kW, 170 Nm എന്നിവ നൽകുന്ന 1.2-ലിറ്റർ റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ.
86.7 kW ഉം 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ക്രയോജെറ്റ് ഡീസൽ എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷൻ. ടാറ്റ കർവ്വ് ഒരു നൂതന 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCA) ട്രാൻസ്മിഷൻ അവതരിപ്പിക്കുന്നുണ്ട്, ഇത് ഡീസൽ ശ്രേണിയിൽ തന്നെ ആദ്യത്തേതാണ്. ആകർഷകമായ ഡ്രൈവിംഗ് അനുഭവത്തിനായി 6-സ്പീഡ് മാനുവൽ ഗിയർബോക്സും പാഡിൽ ഷിഫ്റ്ററുകളും ഇതിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് മൾട്ടി-ഡ്രൈവ് മോഡുകൾ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








