വണ്ടി ചവിട്ടിയാൽ അവിടെ നിൽക്കും; കർവ്വിൻ്റെ പുതിയ പരസ്യചിത്രവുമായി വിക്കി കൗശൽ

സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റയെ വെല്ലാൻ മറ്റ് ഇന്ത്യൻ ബ്രാൻഡുകൾ അൽപ്പം മടിക്കും. പ്രത്യേകിച്ച് ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ. ടാറ്റയുടെ എസ്‌യുവി കൂപ്പെ ആയ ടാറ്റ കർവ്വ് അവതരിപ്പിച്ചപ്പോഴും സേഫ്റ്റിയുടെ കാര്യത്തിൽ കമ്പനി ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. ടാറ്റ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം വിക്കി കൗശലിനെ പ്രഖ്യാപിച്ചിരുന്നു. താരത്തിൻ്റെ പുതിയ പരസ്യചിത്രം കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. അതിൽ തന്ന വാഹനത്തിൻ്റെ ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ്ങ് സിസ്റ്റത്തിൻ്റെ പ്രവർത്തനവും ഗുണവുമാണ് എടുത്തു പറയുന്നത്. ടാറ്റ കർവ്വിൻ്റെ കൂടുതൽ വിശദാംശങ്ങളും വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളും അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇന്ത്യൻ ജനതയെ വാഹനലോകത്തേക്ക് എത്താൻ പ്രേരിപ്പിച്ച ബ്രാൻഡായ ടാറ്റയോടൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനും അത് പോലെ തന്നെ ആകാംക്ഷഭരിതനുമാണ് എന്നായിരുന്നു നടൻ വിക്കി പ്രതികരിച്ചത്. പറഞ്ഞത് പോലെ തന്നെ ടാറ്റയുടെ ഏറ്റവും പുതിയ ക്യാമ്പയിനായ ടേക്ക് ദി കർവ്വിൽ വിക്കി എത്തിയിരിക്കുകയാണ്. ടാറ്റയുടെ ഏറ്റവും പുതിയ തുറുപ്പ് ചീട്ടായ കൂപ്പെ എസ്‌യുവി കർവ്വ് വിൽപ്പനയിൽ മുന്നിൽ തന്നെയാണ്.

autonomous emergency braking of tata curvv

ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

autonomous emergency braking of tata curvv

അകത്തളത്തിലേക്ക് നീങ്ങിയാല്‍ ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.

ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഹൈപ്പീരിയന്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഓഫര്‍ ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 26, 2025, 11:31 [IST]
English summary
Vicky kaushal displaying use of autonomous emergency braking on tata curvv video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X