ഇനി ഷോറൂമില്ലെന്ന് കുറ്റം പറയരുതെന്ന് വിയറ്റ്നാം ബ്രാൻഡ്; ഇന്ത്യയിൽ എത്രയെണ്ണമുണ്ടെന്ന് അറിയണ്ടേ

ഇന്ത്യൻ മണ്ണിൽ വിതച്ചതൊന്നും വെറുതെ ആയിട്ടില്ല, അത് കൃഷിയുടെ കാര്യത്തിലാണെങ്കിലും വാഹന വിപണിയിൽ തുടക്കം കുറിക്കുന്ന ബ്രാൻഡുകളുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെ. ഇലക്ട്രിക് വാഹന ബ്രാൻഡുകളാണല്ലോ ഇപ്പോൾ എല്ലാത്തിനും മുന്നിൽ നിൽക്കുന്നത്. വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് രാജ്യത്ത് തങ്ങളുടെ ചുവടുറയ്പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 24 ഡീലർഷിപ്പുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രീമിയം ഇലക്ട്രിക് മൊബിലിറ്റി അനുഭവങ്ങൾ നൽകുകയെന്ന ദൗത്യത്തിന്റെ ഭാഗമായി, 2025 അവസാനത്തോടെ രാജ്യവ്യാപകമായി 35 ഡീലർഷിപ്പുകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ കൊച്ചിയിലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.

പുതുതായി പുറത്തിറക്കിയ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ VF 6, VF 7 എന്നീ മോഡലുകൾ ഉപഭോക്താക്കൾക്ക് പെട്ടെന്ന് സ്വന്തമാക്കാനും അടുത്തറിയാനുമുളള സംവിധാനമാണ് ബ്രാൻഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് മോഡലുകളുടേയും ലോഞ്ച് വളരെ ഗംഭീരമായിട്ട് തന്നെയാണ് ബ്രാൻഡ് രാജ്യത്ത് നടത്തിയത്. കൊച്ചിയിൽ വിൻഫാസ്റ്റിൻ്റെ ആദ്യ ഡെലിവറിയും നടന്നിരുന്നു.

Vietnamese Ev Maker Vinfast Has Launched 24 Dealerships

ഡൽഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, സൂറത്ത്, പൂനെ, വിജയവാഡ, വിശാഖപട്ടണം, നാഗ്പൂർ, ആഗ്ര, ലുധിയാന, ജയ്പൂർ, കൊച്ചി, ഭുവനേശ്വർ, ബറോഡ, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലായി 24 ഷോറൂമുകൾ ആണ് പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വിൻഫാസ്റ്റിന്റെ അത്യാധുനിക ഫാക്ടറിയിൽ നിന്ന് ആദ്യ ഘട്ടത്തിൽ പ്രതിവർഷം 50,000 വാഹനങ്ങൾ പ്രാരംഭ ശേഷിയുള്ളതും 150,000 യൂണിറ്റുകൾ വരെ വികസിപ്പിക്കാവുന്നതുമാണ്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE6 എന്നിവരാണ് വിൻഫാസ്റ്റിൻ്റെ നേരിട്ടുളള എതിരാളികൾ.പുതിയ ബ്രാൻഡ് വരുമ്പോൾ വിലയാണല്ലോ എല്ലാവർക്കും അറിയേണ്ടത്. വിലയിലും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. 16 ലക്ഷം രൂപയ്ക്കാണ് VF6-ൻ്റെ VF6 എർത്ത് എന്ന മോഡലിൻ്റെ വില.

Vietnamese Ev Maker Vinfast Has Launched 24 Dealerships

മൂന്ന് വേരിയൻ്റുകളാണ് VF6-ന് ലഭിക്കുന്നത്.എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾക്കായി ബ്ലാക്ക്,മോക്കോ ബ്രൌൺ എന്നീ രണ്ട് ഇൻ്റീരിയർ കളർ തീമുകളും ലഭിക്കുന്നുണ്ട്. 16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് VF6 -ൻ്റെ എക്സ്ഷോറൂം വിലകൾ.20.89 ലക്ഷം രൂപ മുതലാണ് VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത്. അഞ്ച് വേരിയൻ്റുകളിലായി രണ്ട് ഇൻ്റീരിയർ തീമാണ് ലഭിക്കുന്നത്.

VF6-ന് 59.6 KWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. എന്നാൽ VF7-ൽ 59.6,70.8kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.

VF7-ലേക്ക് വന്നാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 31, 2025, 18:33 [IST]
English summary
Vietnamese ev maker vinfast has launched 24 dealerships across india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X