ടൈം ആയി... ഓണം ചാർജാക്കാൻ മാവേലിക്കൊപ്പം വിൻഫാസ്റ്റും! ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇവികളുടെ പുതിയ എതിരാളി

ഉത്സവ കാലം എന്നാൽ വാഹന വിപണിയെ സംബന്ധിച്ച് ചാകരയാണ്. ഉത്സവ കാലങ്ങളിൽ ബ്രാൻഡുകൾ കാൽ ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഓണക്കാലമായത് കൊണ്ട് തന്നെ പുത്തൻ വാഹനം വാങ്ങാൻ എത്തുന്നവരുടെ തിരക്കാണ് ഷോറൂമുകളിൽ. പല ബ്രാൻഡുകളും തങ്ങളുടെ പുത്തൻ മോഡലിനെ ഉത്സവ കാലത്ത് അവതരിപ്പിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. അത്തരത്തിൽ ഒരു ബ്രാൻഡാണ് വിയറ്റ്നാം വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ലോഞ്ചിന് മുൻപ് തന്നെ രാജ്യത്ത് വാഹനം അവതരിപ്പിക്കുകയും ബുക്കിങ്ങുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ രണ്ട് മോഡലുകളുടേയും ലോഞ്ച് തീയതി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലായിരുന്നു ബ്രാൻഡ് തങ്ങളുടെ VF6,VF7 എന്നീ രണ്ട് ഇവികൾ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.

VinFast announced launch date details inside

അടുത്തിടെയാണ് വാഹന നിർമാതാക്കൾ രണ്ട് മോഡലുകളുടേയും ബുക്കിങ്ങ് ആരംഭിച്ചത്. 21,000 രൂപയ്ക്ക് വിൻഫാസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തുകയെ്നതിൽ സംശയം വേണ്ട.

വിയറ്റ്നാമീസ് ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ട് എസ്‌യുവികളിൽ ഏറ്റവും ചെറുതായിരിക്കും VF6. ആള് കുഞ്ഞനാണെങ്കിലും സവിശേഷമായ 3 കിടിലൻ ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ടേ. അതിൽ ആദ്യത്തേത് സെഗ്മെന്റിലെ തന്നെ ഏറ്റവും പവർഫുള്ളായ ഇലക്ട്രിക് മോട്ടോറാണ്. VF6 ഇലക്ട്രിക് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ ഏകദേശം 210 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമായതാണ്.

VinFast announced launch date details inside

രണ്ടാമത്തേത് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക. ഈ സ്ക്രീനും ഈ ശ്രേണിയിലെ ഏറ്റവും വലുതായിരിക്കുമെന്ന് തന്നെയാണ് ലഭിക്കു്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതിനൊപ്പം തന്നെ ഇവ രണ്ടിനും പുറമേ വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുമുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒന്നിലധികം ഡ്രൈവിംഗ് പ്രൊഫൈലുകൾ, 7 എയർബാഗുകൾ, എയർ പ്യൂരിഫയർ എന്നിവയും ഇവിയിൽ ലഭിക്കും. VF6 ഇവിയിൽ 7 വർഷത്തെ വാറണ്ടിയുമുണ്ട്.

VinFast announced launch date details inside

ഇനി VF7 ഇലക്ട്രിക് എസ്‌യുവിയിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. VF7 ഓടിക്കാൻ കൂടുതൽ ആവേശകരമായിരിക്കും. 349 bhp പവറിൽ പരമാലധി 500 Nm ടോർക്ക് വരെ നൽകാൻ വണ്ടിക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും.

മറ്റൊരു സവിശേഷതയായി എടുത്തു പറയേണ്ടത് വ്യത്യസ്‌ത ഡ്രൈവ് മോഡുകളാണ്. ഇതിനുപുറമെ വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറാനുളള സാധ്യതയുണ്ട്.

VinFast announced launch date details inside

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 28, 2025, 15:10 [IST]
English summary
Vinfast announced launch date of vf6 and vf7 all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X