ഓടുന്ന ഇവിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് വിയറ്റ്നാം ബ്രാൻഡ്; റോഡ്ഗ്രീഡുമായി ചങ്ങാത്തം കൂടുന്നത് ഇതിനോ

ഇവികളുടെ മത്സരങ്ങൾക്ക് ഓളം കൂട്ടുന്നതിന് വേണ്ടി വിയറ്റ്നാമിൽ നിന്ന് ഒരു പോരാളി രാജ്യത്തേക്ക് വരവറയിച്ചിട്ടുണ്ട്. വിൻഫാസ്റ്റ് എന്ന പേര് ഇതിനോടകം തന്നെ എല്ലാവർക്കും സുപരിചിതമായിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിൽ ആയിരിക്കും പുതിയ ഷോറൂം വരുന്നത്. അതിന് മുൻപായി കേരളത്തിൽ പലയിടങ്ങളിലും തങ്ങളുടെ വാഹനം പ്രദർശനത്തിനായി വച്ചിരുന്നു. രാജ്യത്തെ പ്രമുഖ ഇവി ചാർജിംഗ്, ആഫ്റ്റർസെയിൽസ് സൊല്യൂഷൻസ് കമ്പനിയുമായി റോഡ്ഗ്രിഡുമായി തന്ത്രപരമായ സേവന പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ രാജ്യത്തുടനീളം വിൻഫാസ്റ്റ് സേവന, ചാർജിംഗ് കഴിവുകൾ ശക്തിപ്പെടുത്തുകയും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിൽ പ്രീമിയം ഉടമസ്ഥാവകാശ അനുഭവം നൽകുകയും ചെയ്യുന്നു എന്നതാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ മോഡലുകളുടെ ലോഞ്ചിനായി വിൻഫാസ്റ്റ് തയ്യാറെടുക്കുമ്പോൾ, രാജ്യവ്യാപകമായി തന്നെ വിശ്വാസ്യത, ഉപഭോക്താക്കൾക്ക് സൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് കമ്പനി ഇതൊരു അടിത്തറയിടുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിലെ ഇവി ചാർജിംഗ്, ആഫ്റ്റർസെയിൽസ് സൊല്യൂഷനുകളിൽ പ്രശസ്തമായ ഒരു പേരായ റോഡ്ഗ്രിഡ്, രാജ്യത്തുടനീളമുള്ള ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ സുസജ്ജമാണ്.

VinFast announces partnership with roadgrid

ഒന്നിലധികം നഗരങ്ങളിലെ പ്രവർത്തനങ്ങളിലൂടെ, കമ്പനി വിപുലമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെ സംയോജിപ്പിച്ച് സംയോജിത സേവന പരിഹാരങ്ങൾ നടപ്പിലാക്കുന്നതോടെ ഇലക്ട്രിക് വാഹന ഉടമകൾക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ അനുഭവം പ്രദാനം ചെയ്യാൻ കമ്പനിക്ക് സാധിക്കുന്നു. ഗുണനിലവാരം, പ്രവേശനക്ഷമത, ദീർഘകാല ഉപഭോക്തൃ പിന്തുണ എന്നിവയിൽ അധിഷ്ഠിതമായ ഒരു മുഴുവൻ ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥയും നിർമ്മിക്കുക എന്നതാണ് ഇന്ത്യയെക്കുറിച്ചുള്ള ബ്രാൻഡിൻ്റെ കാഴ്ചപ്പാട്.

റോഡ്ഗ്രിഡുമായി കൈകോർക്കുന്നതിലൂടെ, ഇന്ത്യയിലെ ഓരോ വിൻഫാസ്റ്റ് ഉപഭോക്താക്കൾക്കും വിശ്വസനീയമായ ചാർജിംഗും സേവനവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്നാണ് വിൻഫാസ്റ്റ് ഏഷ്യയുടെ സിഇഒ ശ്രീ. ഫാം സാൻ ചൗ പറഞ്ഞത്. അതോടൊപ്പം തന്നെ വിൻഫാസ്റ്റിൻ്റെ യാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് റോഡ്ഗ്രിഡിന്റെ സിഇഒ ശ്രീ. ദീപേഷ് ശ്രീനാഥ് പറഞ്ഞത്.

VinFast announces partnership with roadgrid

VF6,VF7 എന്നിങ്ങനെ രണ്ട് മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നത് പല തവണ കണ്ട മോഡലാണ് VF6. എതിരാളികളുടെ കാര്യം നോക്കിയാൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് ഈ വിയറ്റ്നാം മോഡലിന് നൽകിയിരിക്കുന്നത്.

4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നോക്കിയാൽ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാൻ സാധിക്കും. വേരിയൻ്റുകളിലേക്ക് നോക്കിയാൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക.

VinFast announces partnership with roadgrid

174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് രാജ്യത്ത് വില പ്രതീക്ഷിക്കുന്നത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 9, 2025, 8:30 [IST]
English summary
Vinfast announces strategic service partnership with roadgrid all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X