കരക്കമ്പി നിർത്തിക്കോ മക്കളേ; കേരള മണ്ണിൽ തങ്ങളുടെ ഇലക്ട്രിക് കാറുകളെത്തിച്ച് വിൻഫാസ്റ്റ്

വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് രാജ്യത്ത് തങ്ങളുടെ ഡീലർഷിപ്പ് ആരംഭിക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു, എന്നാൽ അതിന് ശേഷം വരവ് വീണ്ടും വൈകുമെന്നുളള തരത്തിൽ ചില കിംവദന്തികൾ വന്നിരുന്നു, എന്നാൽ അതെല്ലാം തെറ്റാണെന്ന് തുറന്നടിച്ച് കൊണ്ട് കേരളത്തിലേക്ക് വിൻഫാസ്റ്റിൻ്റെ ആദ്യ ലോഡ് എത്തിയിരിക്കുകയാണ്. വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് നമ്മുടെ സ്വന്തം കളമശേരിയിലാണ്. പണി ഏകദേശം തീരാറായ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍.

അത് കൊണ്ട് തന്നെ രണ്ട് മോഡലുകളും കേരളത്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് തൽക്കാലം ഡിസ്പ്ലേയ്ക്ക് വേണ്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ വാഹനപ്രേമികളുടെ ഇടയിൽ വിൻഫാസ്റ്റിനെ പരിചയപ്പെടുത്തുക എന്നതിന് വേണ്ടിയാണ് ആദ്യം ഈ കാറുകൾ എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ തൂത്തുക്കുടിയിലെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായാല്‍ ആഭ്യന്തര വിപണിയിലേക്ക് മാത്രമല്ല കയറ്റുമതിക്കുള്ള കാറുകളും അവിടെ തന്നെ നിര്‍മിക്കാൻ സാധിക്കുമെന്നതാണ് ഗുണം.

Vinfast Cars Have Arrived In Kerala

അത് മാത്രമല്ല പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭിക്കാനും ഇത് സഹായിക്കു. ആഭ്യന്തര ഉത്പാദനം നടത്തുന്നത് കൊണ്ട് തന്നെ കുറഞ്ഞ വിലയില്‍ വിന്‍ഫാസ്റ്റ് ഇവികള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.VF6,VF7 എന്നിങ്ങനെ രണ്ട് മോഡലുകളാണ് രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നത് പല തവണ കണ്ട മോഡലാണ് VF6.

എതിരാളികളുടെ കാര്യം നോക്കിയാൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് ഈ വിയറ്റ്നാം മോഡലിന് നൽകിയിരിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി വിന്‍ഫാസ്റ്റ് ലോഗോയും സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു.

Vinfast Cars Have Arrived In Kerala

4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നോക്കിയാൽ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാൻ സാധിക്കും. വേരിയൻ്റുകളിലേക്ക് നോക്കിയാൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക.

174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് രാജ്യത്ത് വില പ്രതീക്ഷിക്കുന്നത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.

Vinfast Cars Have Arrived In Kerala

ഡ്യുവല്‍-മോട്ടോര്‍ വേരിയന്റ് 349 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വിദേശവിപണികളില്‍ എസ്‌യുവിക്ക് 75.3 kWh ബാറ്ററി പായ്ക്കാണ് കരുത്ത് നൽകുന്നത്. സിംഗിള്‍-മോട്ടോര്‍ വേരിയന്റിന് 450 കിലോമീറ്ററും ഡ്യുവല്‍-മോട്ടോര്‍ പതിപ്പിന് 431 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 20, 2025, 10:46 [IST]
English summary
Vinfast cars arrived in kerala left hand drive models for display images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X