വിടരും മുൻപേ കൊഴിയുമോ വിൻഫാസ്റ്റ്; രാജ്യത്തെ ലോഞ്ച് വൈകുന്നതിൻ്റെ കാരണങ്ങൾ ഇതോ

ഇലക്ട്രിക് വാഹനങ്ങളുടെ യുഗം കെട്ടിപ്പടുക്കുന്നതിന് വേണ്ടി നിരവധി വാഹന നിർമാതാക്കൾ തങ്ങളുടേതായി ഇവി മോഡലുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. എല്ലാവരുടേയും ശ്രദ്ധ ഇന്ത്യൻ വിപണി തന്നെയാണ്. യറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പോകുകയാണെന്ന വിവരം എല്ലാവരും ഇതിനോടകം തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ. കേരളത്തിൽ ആയിരിക്കും ആദ്യത്തെ ഡീലർഷിപ്പ് എന്ന കാര്യവും കമ്പനി സ്ഥിരീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ ലോഞ്ച് വീണ്ടും വൈകുമെന്നും പണം മുടക്കിയവർ പിന്നോട്ട് പോകുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്താണ് ഇതിൻ്റെ സത്യാവസ്ഥ എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഡീലർഷിപ്പുകളുടെ പിൻവാങ്ങലാണ് ഏറ്റവും പ്രധാന കാരണമായി പറയുന്നത്. 2025 -ൻ്റെ തുടക്കത്തിൽ തന്നെ കമ്പനികൾ നിരവധി ഡീലർഷിപ്പുകളുമായി കരാർ ഒപ്പുവയ്ക്കുകയും കേരളത്തിൽ കളമശേരിയിൽ ഷോറൂം തുടങ്ങാനുള്ള എല്ലാ സംവിധാനങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ സാക്ഷാല്‍ ടെസ്‌ലയോടടക്കം മുട്ടിനില്‍ക്കുന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇവി വിഭാഗത്തിലെ അറിയപ്പെടുന്ന പേരാകാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.

VinFast launch delay reason

വിൻഫാസ്റ്റ് എന്ന ബ്രാൻഡ് VF 6,VF 7 എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഈ മോഡലുകൾ ഇതിനകം വിൽപ്പനയിലുണ്ടെങ്കിലും, ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ, നിയന്ത്രണങ്ങൾ, എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ അവയ്ക്ക് ഒരു റീപ്രൊഡക്ഷൻ ആവശ്യമാണ്.ഇന്ത്യയില്‍ രണ്ട് തവണ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയ ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ് VF6.

അതായത് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് വരാന്‍ പോകുന്ന മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പമുള്ള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് കാറിന് ലഭിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി വിന്‍ഫാസ്റ്റ് ലോഗോയും സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു.

VinFast launch delay reason

4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നീങ്ങിയാല്‍ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാനാകും. ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക.

174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് വില പ്രതീക്ഷിക്കുന്നത്.

VinFast launch delay reason

VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിയ മോഡലാണ്. 4,545 mm നീളവും 1,890 mm വീതിയും 1,635 mm ഉയരവുമാണ് വലിപ്പമെങ്കിലും VF6-ന് സമാനമായ ഡിസൈനിലാണ് ഇത് വരുന്നത്. ഗ്ലോബല്‍ സ്‌പെക്ക് VF7 ഇവി സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. സിംഗിള്‍-മോട്ടോര്‍ വേരിയന്റ് 201 bhp പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഡ്യുവല്‍-മോട്ടോര്‍ വേരിയന്റ് 349 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വിദേശവിപണികളില്‍ എസ്‌യുവിക്ക് 75.3 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. സിംഗിള്‍-മോട്ടോര്‍ വേരിയന്റിന് 450 കിലോമീറ്ററും ഡ്യുവല്‍-മോട്ടോര്‍ പതിപ്പിന് 431 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 17, 2025, 11:29 [IST]
English summary
Vinfast electric suv launch postponed reasons for delay all you need to know details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X