ആരോ കണ്ടറിഞ്ഞ് ഇട്ട പേരാണ്..! 3 മാസം കൊണ്ട് ഇന്ത്യയിലെ ടോപ് 5 ഇവി ബ്രാന്‍ഡുകളിലൊന്നായി 'വിന്‍ഫാസ്റ്റ്'

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ലോകോത്തര കാര്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഹ്യുണ്ടായിയെയും കിയയെയും വിറപ്പിച്ചിരിക്കുകയാണ് വിന്‍ഫാസ്റ്റ്. പേര് അന്വര്‍ത്ഥമാക്കും വിധം അതിവേഗമാണ് വിന്‍ഫാസ്റ്റിന്റെ വിജയം. ഇന്ത്യന്‍ വിപണിയിലെത്തി വെറും മൂന്ന് മാസം കൊണ്ടാണ് വിന്‍ഫാസ്റ്റ് കൊറിയന്‍ ഭീമന്‍മാരെ പിന്നിലാക്കി ഇന്ത്യയിലെ ടോപ് 5 ഇവി നിര്‍മാതാക്കളില്‍ ഒന്നായി മാറിയത്. 2025 ഡിസംബര്‍ മാസത്തെ ഇന്ത്യയിലെ ഇവി വില്‍പ്പന വിശദമായി പരിശോധിക്കാം.

2025 ഡിസംബര്‍ 29 വരെയുള്ള വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം വിന്‍ഫാസ്റ്റിന്റെ വില്‍പ്പന 321 യൂണിറ്റുകളാണ്. ഇതോടെ ഇന്ത്യയില്‍ പോയ മാസം ഏറ്റവും കൂടുതല്‍ ഇവികള്‍ വിറ്റ കമ്പനികളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ വിന്‍ഫാസ്റ്റിന് സാധിച്ചു. ഇതേ കാലയളവില്‍ ഹ്യുണ്ടായി 238 യൂണിറ്റുകളും കിയ 272 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ആഡംബര വാഹന വിപണിയിലെ കരുത്തരായ ബിഎംഡബ്ല്യു (300 യൂണിറ്റ്) അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

vinfast sales india december 2025

വിപണിയിലെ മറ്റ് പ്രധാനികളെ പരിശോധിച്ചാല്‍ ടാറ്റ മോട്ടോര്‍സ് 5,231 യൂണിറ്റ് വില്‍പ്പനയുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 3,054 യൂണിറ്റുകള്‍ വിറ്റഴിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ രണ്ടാമതെത്തി. 2,600 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്രയാണ് മൂന്നാമത്. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ വിന്‍ഫാസ്റ്റ് ഇവി വിപണിയില്‍ നടത്തിയ വളര്‍ച്ച ഹ്യുണ്ടായി, കിയ തുടങ്ങിയ കൊറിയന്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്.

2025 ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് വിന്‍ഫാസ്റ്റ് തങ്ങളുടെ മോഡലുകള്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ പ്രാദേശികമായി ഇവി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ച വിന്‍ഫാസ്റ്റ് ഇലക്ട്രിക് ടൂവീലറുകള്‍ അടക്കം തങ്ങളുടെ മോഡല്‍ നിരയിലെ ഒട്ടുമിക്ക വാഹനങ്ങളും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഷോറൂമുകള്‍ തുറന്ന കമ്പനി സെപ്റ്റംബര്‍ മുതലാണ് വില്‍പ്പന ആരംഭിച്ചത്. നിലവില്‍ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.

vinfast vf 7 india

VF6 ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് എര്‍ത്ത് വേരിയന്റിന് 16.49 ലക്ഷം രൂപയാണ് കമ്പനി വിലയിട്ടത്. ടോപ് സ്‌പെക് VF 6 വിന്‍ഡ് ഇന്‍ഫിനിറ്റിക്ക് 18.29 ലക്ഷം രൂപയാണ് മുടക്കേണ്ടത്. VF 7 എസ്‌യുവിയിലേക്ക് വന്നാല്‍ ഇതിന്റെ എന്‍ട്രി ലെവല്‍ എര്‍ത്തി വേരിയന്റിന്റെ വില 20.89 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് VF7 സ്‌കൈ ഇന്‍ഫിനിറ്റിയുടെ വില 25.49 ലക്ഷം രൂപ വരും. വിന്‍ഫാസ്റ്റ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

കമ്പനിയുടെ ഈ അക്രമണാത്മക വില നിര്‍ണയം ഈ വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഓരോ ആറുമാസത്തിലും ഒരു പുത്തന്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് വിന്‍ഫാസ്റ്റ് ലക്ഷ്യമിടുന്നത്. ലിമോ ഗ്രീന്‍ (Limo Green) എന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായിരിക്കും വിന്‍ഫാസ്റ്റ് അടുത്തതായി ഇന്ത്യന്‍ വിപണിയിലെത്തിക്കുക. വിന്‍ഫാസ്റ്റ് ലിമോ ഗ്രീന്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

BYD ഇമാക്‌സ് 7, കിയ കാരെന്‍സ് ക്ലാവിസ് ഇവി എന്നീ ഇലക്ട്രിക് എംപിവികളായിരിക്കും ഇന്ത്യന്‍ വിപണിയില്‍ വിന്‍ഫാസ്റ്റ് ലിമോ ഗ്രീനിന്റെ എതിരാളികള്‍. 2026 ഫെബ്രുവരി മാസം ലിമോ ഗ്രീന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലിമോ ഗ്രീന്‍ എംപിവിക്ക് ശേഷം VF3, VF9 എന്നീ മോഡലുകള്‍ കമ്പനി ഇന്ത്യയിലെത്തിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ ഓട്ടോ എക്‌സ്‌പോയില്‍ കാണികളുടെ മനംകവര്‍ന്ന VF 3 എംജി കോമെറ്റ് ഇവിക്ക് എതിരാളിയായിട്ടാകും എത്തുക.

ഘട്ടം ഘട്ടമായി തങ്ങളുടെ ആഗോള വാഹന നിരയിലെ മുഴുവന്‍ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് വിയറ്റ്‌നാമുകാരുടെ പദ്ധതി. കോടികള്‍ നിക്ഷേപിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്ഥാപിച്ച വിന്‍ഫാസ്റ്റിന്റെ ഇവി നിര്‍മ്മാണ പ്ലാന്റ് ഇതിനകം പ്രവര്‍ത്തനസജ്ജമാണ്. 400 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്ലാന്റിന് പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്.

vinfast vf 3

ഇന്ത്യയില്‍ പ്രാദേശികമായി വാഹന നിര്‍മാണം നടത്തുന്ന ഫോറിന്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവുകള്‍ നല്‍കും. ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനാല്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ പ്രീമിയം ഇവികള്‍ വിപണനം ചെയ്യാന്‍ വിന്‍ഫാസ്റ്റിന് സാധിക്കും. ഇന്ത്യയിലെ മേഖലയിലെ ഇവി നിര്‍മാണ ഹബാക്കി മാറ്റാന്‍ പദ്ധതിയിടുന്ന വിന്‍ഫാസ്റ്റിന് തൂത്തുക്കുടി പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷം രണ്ട് ലക്ഷം യൂണിറ്റുകളായി ഉയര്‍ത്താനും പദ്ധതിയുണ്ട്.

കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് ബസ്, സ്‌കൂട്ടര്‍ വിപണിയിലേക്കും കടക്കാന്‍ പോകുന്ന വിന്‍ഫാസ്റ്റ് ഇതിനായി സിപ്കോട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 200 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ വമ്പന്‍ പദ്ധതികളും കമ്പനി വിഭാവനം ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, January 1, 2026, 9:00 [IST]
English summary
Vinfast ev sales december 2025 beats hyundai kia enters top 5 list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X