വിൻഫാസ്റ്റ് ഇവി വാങ്ങാൻ നിങ്ങൾക്ക് SBI പണം തരും; വണ്ടി വിട്ടോ നേരെ ഷോറൂമിലേക്ക്
രാജ്യത്ത് ഇവി വിപണിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ബ്രാൻഡുകളെല്ലാം തങ്ങളുടെ അരങ്ങേറ്റം കുറിക്കുകയാണ്. അതിൽ ഇപ്പോൾ പ്രധാനമാണ് വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ്. പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ പുത്തൻ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് സാമ്പത്തികം. അതിനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് വിൻഫാസ്റ്റ്. രാജ്യത്തെ ബാങ്കുകളുടെ രാജാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ഓഫ് ഇന്ത്യയുമായി കൈകോർത്തിരിക്കുകയാണ് വിൻഫാസ്റ്റ്. വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചതോടെ, അതിന്റെ എക്‌സ്‌ക്ലൂസീവ് ഡീലർ നെറ്റ്‌വർക്ക് വഴി റീട്ടെയിൽ കാർ ധനസഹായം നൽകാൻ സാധിക്കും.
കമ്പനിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി തടസ്സമില്ലാത്ത ക്രെഡിറ്റ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് പുതിയ കരാർ വഴി കമ്പനി ലക്ഷ്യമിടുന്നത്. ആകർഷകമായ പലിശ നിരക്കുകൾ, മികച്ച തിരിച്ചടവ് ഓപ്ഷനുകൾ, 100 ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ്, എക്‌സ്‌ക്ലൂസീവ് ഓഫറുകൾ, മുൻഗണനാ സേവനങ്ങൾ എന്നിവയുൾപ്പെടെ അനുയോജ്യമായ ധനസഹായ പരിഹാരങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏകദേശം 23,000 ശാഖകളുള്ള വിപുലമായ പാൻ-ഇന്ത്യൻ ശൃംഖലയെ ഉപയോഗപ്പെടുത്തി നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഈ സഹകരണത്തിലൂടെ സാധിക്കുന്നു. ആഗോള വിപണിയില്‍ സാക്ഷാല്‍ ടെസ്‌ലയോടടക്കം മുട്ടിനില്‍ക്കുന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇവി വിഭാഗത്തിലെ അറിയപ്പെടുന്ന പേരാകാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.
തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. രണ്ട് മോഡലുകളും ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്‌തേക്കും. ശേഷം ഓരോ മോഡലുകളായി കൊണ്ടുവന്ന് ഘട്ടംഘട്ടമായായിരിക്കും മോഡല്‍ നിര വിപുലീകരിക്കുക. ഇന്ത്യയില്‍ രണ്ട് തവണ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയ ഇത് ഒരു മിഡ്‌സൈസ് എസ്‌യുവിയാണ്.

അതായത് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് വരാന്‍ പോകുന്ന മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പമുള്ള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് കാറിന് ലഭിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി വിന്‍ഫാസ്റ്റ് ലോഗോയും സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു.
4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നീങ്ങിയാല്‍ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാനാകും. ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക.

174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് വില പ്രതീക്ഷിക്കുന്നത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിയ മോഡലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








