വിൻഫാസ്റ്റ് രണ്ടും കൽപ്പിച്ച് തന്നെ! നിർമാണ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഈ മാസം തന്നെ നടക്കും
ടെസ്‌ല ഇന്ത്യയിൽ എത്തിയ ദിവസം തന്നെ രാജ്യത്ത് തങ്ങളുടെ രണ്ട് മോഡുകളുടെ ബുക്കിങ്ങ് ആരംഭിക്കാൻ ചങ്കൂറ്റം കാണിച്ച വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് തങ്ങളുടെ നിർമണ പ്ലാൻ്റിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. രണ്ട് മോഡലുകളും ഇന്ത്യയിൽ ലോഞ്ചിന് മുൻപ് തന്നെ പ്രദർശിപ്പിച്ചിരുന്നു.തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് കമ്പനി തങ്ങളുടെ നിർമാണ പ്ലാൻ്റ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണ് ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
എതിരാളികളുടെ കാര്യം നോക്കിയാൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. നിസാന്‍ ജ്യൂക്കിനോട് സാമ്യമുള്ള ഫ്രണ്ട് ഫാസിയയാണ് ഈ വിയറ്റ്നാം മോഡലിന് നൽകിയിരിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി വിന്‍ഫാസ്റ്റ് ലോഗോയും സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു.

4-ഡോര്‍ എസ്യുവിയുടെ വശങ്ങളിലേക്ക് നോക്കിയാൽ അല്‍പ്പം ചരിഞ്ഞ റൂഫും, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും കാണാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് 17 ഇഞ്ച്, 19 ഇഞ്ച് സൈസുകളില്‍ വാങ്ങാൻ സാധിക്കും. വേരിയൻ്റുകളിലേക്ക് നോക്കിയാൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആഗോള വിപണിയില്‍ ഈ കാര്‍ വില്‍ക്കുന്നത്. ഇതില്‍ തന്നെ ഇക്കോ വേരിയന്റ് ആയിരിക്കും ഇന്ത്യക്ക് ലഭിക്കുക.
174 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന സിംഗിള്‍-മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇവിയില്‍ ഘടിപ്പിച്ച 59.6kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. 18 മുതല്‍ 24 ലക്ഷം രൂപ വരെയാണ് ഇവിക്ക് രാജ്യത്ത് വില പ്രതീക്ഷിക്കുന്നത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.

ഡ്യുവല്‍-മോട്ടോര്‍ വേരിയന്റ് 349 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വിദേശവിപണികളില്‍ എസ്‌യുവിക്ക് 75.3 kWh ബാറ്ററി പായ്ക്കാണ് കരുത്ത് നൽകുന്നത്. സിംഗിള്‍-മോട്ടോര്‍ വേരിയന്റിന് 450 കിലോമീറ്ററും ഡ്യുവല്‍-മോട്ടോര്‍ പതിപ്പിന് 431 കിലോമീറ്ററുമാണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. 30 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്.
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ vinfastuto.in സന്ദർശിച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി 21,000 രൂപയാണ് ടോക്കൺ തുകയായി കൊടുക്കേണ്ടത്. ഈ തുക പൂർണമായും റീഫണ്ടബിൾ ആണെന്നതും കമ്പനി പറയുന്നുണ്ട്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഓഗസ്റ്റ് മാസമാണ് നടക്കുക.

ആദ്യ ഘട്ടത്തിൽ ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂർ, അഹമ്മദാബാദ്, കൊൽക്കത്ത, കൊച്ചി, ഭുവനേശ്വർ, തിരുവനന്തപുരം, ചണ്ഡീഗഢ്, ലഖ്‌നൗ, കോയമ്പത്തൂർ, സൂററ്റ്, കാലിക്കറ്റ്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാൻസി, ഗ്വാളിയോർ, വാപ്പി, വഡോദര, ഗോവ തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ പ്രദേശങ്ങളിലും വളർന്നുവരുന്ന ഇവി ഹബുകളിലുമായിരിക്കും ഡീലർഷിപ്പ് തുടങ്ങുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








