വാലും തുമ്പുമില്ലാതെ വിൻഫാസ്റ്റ് കാറുകൾ; ഡെലിവറി ആരംഭിച്ചില്ലെങ്കിലും ഗംഭീര ഓഫർ പ്രഖ്യാപനം

വലിയ കൊട്ടും കുരവയുമായി ലോഞ്ച് ചെയ്ത കാറാണ് വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ്. എന്നാൽ അതിന് ശേഷം ഡെലിവറി പറഞ്ഞ തീയതി ആരംഭിക്കാൻ സാധിച്ചില്ല, ബ്രാൻഡിൻ്റെ ഭാഗത്ത് നിന്ന് യാതൊരും വിവരങ്ങളും വന്നില്ലെങ്കിലും ഇപ്പോഴിതാ ദീപാവലിക്ക് ഗുരുഗ്രാം ഡീലർഷിപ്പ് വിൻഫാസ്റ്റ് കാറുകൾക്ക് 75000 രൂപയോളം ഓഫറുകൾ പ്രഖ്യാപിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് യാതൊരു ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിലാണെന്ന് തോന്നുന്നു ഡീലർഷിപ്പ് ഉടൻ തന്നെ ആ പരസ്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്തായാലും വിൻഫാസ്റ്റിൻ്റെ കാറുകൾ റോഡിൽ കാണാൻ കാത്തിരിക്കുന്നവർ സങ്കടത്തിലാകും.

സെപ്റ്റംബർ ആറിനാണ് വാഹനം രാജ്യത്ത് ലോഞ്ച് ചെയ്തത്, അതിന് ശേഷം ഒരു കാര്യമായ അപ്ഡേറ്റുകൾ ലഭിച്ചിരുന്നില്ല, മൂന്ന് വേരിയൻ്റുകളാണ് VF6-ന് ലഭിക്കുന്നത്.എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾക്കായി ബ്ലാക്ക്,മോക്കോ ബ്രൌൺ എന്നീ രണ്ട് ഇൻ്റീരിയർ കളർ തീമുകളും ലഭിക്കുന്നുണ്ട്. 16 ലക്ഷം രൂപ മുതൽ 18.29 ലക്ഷം രൂപ വരെയാണ് VF6 -ൻ്റെ എക്സ്ഷോറൂം വിലകൾ.

VinFast offering 75000 discount

20.89 ലക്ഷം രൂപ മുതലാണ് VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത്. അഞ്ച് വേരിയൻ്റുകളിലായി രണ്ട് ഇൻ്റീരിയർ തീമാണ് ലഭിക്കുന്നത്. VF6-ന് 59.6 KWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. എന്നാൽ VF7-ൽ 59.6,70.8kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6.

ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്. ഇൻ്റീരിയറിലേക്ക് കയറിയാലോ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ് കാണാൻ സാധിക്കുന്നത്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക.

VinFast offering 75000 discount

വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുമുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.7 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്ററാണ് VF6-ന് ലഭിക്കുന്നത്. VF7-ലേക്ക് വന്നാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഡ്രൈവ് ഓപ്ഷനുകളാണ് വിയറ്റ്നാം ബ്രാൻഡ് തങ്ങളുടെ രണ്ട് മോഡലുകൾക്ക് നൽകിയിരിക്കുന്നത്. 21,000 രൂപയ്ക്ക് വിൻഫാസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടാണ് വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തിയിരിക്കുന്നത്.

VinFast offering 75000 discount

VF7 ഇവിയിൽ വിൻഫാസ്റ്റ് 10 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. കണക്റ്റഡ് കാർ സവിശേഷതകളും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് വാഹന ഉടമകൾക്ക് ബാറ്ററി ലെവലുകൾ പരിശോധിക്കാനും, ഡോറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ക്യാബിൻ പ്രീ-കണ്ടീഷനിംഗ് ആരംഭിക്കാനും കഴിയുമെന്നതും അടിപൊളിയാക്കുന്ന കാര്യങ്ങളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 14, 2025, 12:21 [IST]
English summary
Vinfast offering 75000 discount on vf6 and v7 in diwali details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X