16 ലക്ഷം രൂപയ്ക്ക് 480 കിലോമീറ്റർ റേഞ്ചുള്ള ഇവി! രണ്ട് മോഡലുകളുമായി വിൻഫാസ്റ്റ് അരങ്ങേറ്റം കുറിച്ചു
വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രണ്ട് കിടിലൻ മോഡലുകളാണ് ബ്രാൻഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് തങ്ങളുടെ VF6,VF7 എന്നീ രണ്ട് മോഡലുകൾ അവതരിപ്പിച്ച് കൊണ്ട് തീപാറുന്ന മത്സരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE6 എന്നിവരാണ് വിൻഫാസ്റ്റിൻ്റെ നേരിട്ടുളള എതിരാളികൾ.പുതിയ ബ്രാൻഡ് വരുമ്പോൾ വിലയാണല്ലോ എല്ലാവർക്കും അറിയേണ്ടത്. വിലയിലും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. 16 ലക്ഷം രൂപയ്ക്കാണ് VF6-ൻ്റെ VF6 എർത്ത് എന്ന മോഡലിൻ്റെ വില.
മൂന്ന് വേരിയൻ്റുകളാണ് VF6-ന് ലഭിക്കുന്നത്.എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾക്കായി ബ്ലാക്ക്,മോക്കോ ബ്രൌൺ എന്നീ രണ്ട് ഇൻ്റീരിയർ കളർ തീമുകളും ലഭിക്കുന്നുണ്ട്. 16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് VF6 -ൻ്റെ എക്സ്ഷോറൂം വിലകൾ.20.89 ലക്ഷം രൂപ മുതലാണ് VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത്. അഞ്ച് വേരിയൻ്റുകളിലായി രണ്ട് ഇൻ്റീരിയർ തീമാണ് ലഭിക്കുന്നത്.

VF6-ന് 59.6 KWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. എന്നാൽ VF7-ൽ 59.6,70.8kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6. ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്.
അകത്തേക്ക് കയറിയാൽ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക. വിൻഫാസ്റ്റ് VF6 ഇവിയിൽ 26 സ്മാർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുമുണ്ട്. മൾട്ടിപ്പിൾ ഡ്രൈവ് അസിസ്റ്റ് സിസ്റ്റങ്ങൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.7 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്ററാണ് VF6-ന് ലഭിക്കുന്നത്.

VF7-ലേക്ക് വന്നാൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത് എന്നുപറയാം. വിൻഫാസ്റ്റ് 22 ADAS ഫംഗ്ഷനുകൾ ഉൾപ്പെടെ 26 സ്മാർട്ട് ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ട്രാഫിക് സൈൻ ഡിറ്റക്ഷൻ എന്നിവ പോലുള്ള സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഡ്രൈവ് ഓപ്ഷനുകളാണ് വിയറ്റ്നാം ബ്രാൻഡ് തങ്ങളുടെ രണ്ട് മോഡലുകൾക്ക് നൽകിയിരിക്കുന്നത്. 21,000 രൂപയ്ക്ക് വിൻഫാസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സെഗ്മെന്റ് ലീഡിംഗ് ഫീച്ചറുകളുമായിട്ടായിരിക്കും വിൻഫാസ്റ്റിന്റെ VF6, VF7 ഇലക്ട്രിക് എസ്‌യുവികൾ വിപണിയിലെത്തുകയെ്നതിൽ സംശയം വേണ്ട.

2025 ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലായിരുന്നു ബ്രാൻഡ് തങ്ങളുടെ VF6,VF7 എന്നീ രണ്ട് ഇവികൾ അവതരിപ്പിച്ചത്.ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്. വാഹനത്തിൻ്റെ ചിത്രങ്ങൾ കണ്ടതിന് ശേഷം നിങ്ങളുടെ അഭിപ്രായം കമൻറിൽ രേഖപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








