7 പേര്‍ക്ക് ഉല്ലസിച്ച് പോകാനൊരു ഇലക്ട്രിക് കാര്‍! എല്ലാ കണ്ണുകളും വിന്‍ഫാസ്റ്റിലേക്ക്...

ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. സ്വദേശി ബ്രാന്‍ഡുകള്‍ക്കൊപ്പം ചില ലോകോത്തര ഫോറിന്‍ കാര്‍ കമ്പനികളും സമീപകാലത്തായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ ഓട്ടോ ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഇളക്കി മറിച്ചിരുന്നു. വിദേശ വിപണികളില്‍ ടെസ്‌ലയോട് നേരിട്ട് ഏറ്റുമുട്ടുന്ന വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റും ഇന്ത്യ പിടിക്കാനായി കച്ചകെട്ടി നില്‍ക്കുകയാണ്. ടെസ്‌ല ഇവികള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് വില്‍ക്കുമ്പോള്‍ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. അതിന്റെ മെച്ചവും കമ്പനിക്ക് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

തൂത്തുക്കുടിയില്‍ സ്ഥാപിച്ച വിന്‍ഫാസ്റ്റിന്റെ ഇവി നിര്‍മാണ പ്ലാന്റ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് വിന്‍ഫാസ്റ്റ് വിവിധ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. തുടക്കത്തില്‍, VF 6, VF 7 എന്നീ രണ്ട് ഇലക്ട്രിക് കാറുകളായിരിക്കും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

vinfast tn plant opening stalin

ഈ കാറുകള്‍ ഇന്ത്യയിലെ വലിയ നഗരങ്ങളിലെ ചില മാളുകളില്‍ പ്രദര്‍ശിപ്പിച്ച വിന്‍ഫാസ്റ്റ് ചില സ്ഥലങ്ങളില്‍ ഇതിനോടകം ഡീലര്‍ഷിപ്പുകളും തുറന്നിട്ടുണ്ട്. VF6, VF7 എന്നീ മോഡലുകളെ കുറിച്ചുള്ള ചില വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില ഇനിയും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അധികം വൈകാതെ വില വിവരങ്ങള്‍ പുറത്തുവിടുമെന്നും ഡെലിവറി ആരംഭിക്കുമെന്നും വിന്‍ഫാസ്റ്റ് അറിയിച്ചു. ഇതിനകം തന്നെ തൂത്തുക്കുടിയിലെ പ്ലാന്റില്‍ കാറുകളുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

ശൈശവദശയിലുള്ള ഇന്ത്യന്‍ ഇവി വിപണിയില്‍ ഇപ്പോള്‍ വിതച്ചാല്‍ കൈനിറയെ കൊയ്യാം എന്ന് വിന്‍ഫാസ്റ്റ് മനസ്സിലാക്കി എന്നാണ് തോന്നുന്നത്. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ ഉടനെ വലുതാക്കും. വിന്‍ഫാസ്റ്റ് ഇപ്പോള്‍ മൂന്ന് നിര സീറ്റുകളുള്ള ഒരു ഇലക്ട്രിക്എസ്‌യുവിക്കായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായി ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് 6 അല്ലെങ്കില്‍ 7 സീറ്റുകളുള്ള ഒരു ഇലക്ട്രിക് എസ്‌യുവിയായിരിക്കും എന്നാണ് സൂചന.

vinfast tn plant

ഈ പുതിയ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ മാത്രമല്ല, വിദേശ വിപണികളിലും വില്‍ക്കാന്‍ വിന്‍ഫാസ്റ്റ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പേറ്റന്റിനായി അപേക്ഷിച്ചതുകൊണ്ട് മാത്രം ഒരു മോഡല്‍ വിപണിയിലെത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് വരുംദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ആഭ്യന്തര വിപണിയിലേക്കുള്ള ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കില്ല തൂത്തുക്കുടിയിലെ വിന്‍ഫാസ്റ്റ് പ്ലാന്റില്‍ നിര്‍മിക്കുക.

ഇന്ത്യയില്‍ ആഭ്യന്തരമായി കാര്‍ നിര്‍മിക്കുന്ന മറ്റ് വിദേശ കമ്പനികള്‍ ചെയ്യുന്ന പോലെ ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് കാറുകള്‍ കയറ്റുമതി ചെയ്യും. തൂത്തുക്കുടി പ്ലാന്റ് വിന്‍ഫാസ്റ്റിന്റെ പ്രധാന കയറ്റുമതി ഹബ് ആക്കി മാറ്റാനാണ് പദ്ധതികള്‍. കമ്പനി പേറ്റന്റ് ഫയല്‍ ചെയ്ത ഇലക്ട്രിക് എസ്‌യുവി യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ നിര്‍മാണവും തമിഴ്‌നാട്ടിലെ പ്ലാന്റില്‍ ആയിരിക്കും.

vinfast vf7

നിലവില്‍ ഇന്ത്യയില്‍ 7 സീറ്റര്‍ കാറുകള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. എന്നാല്‍ ഇലക്ട്രിക് പവര്‍ട്രെയിനുമായി വരുന്ന മോഡലുകളുടെ എണ്ണം നന്നേ കുറവാണ്. വലിയ ഫാമിലികളെ ലക്ഷ്യം വെച്ച് വിന്‍ഫാസ്റ്റ് ഫാമിലി ഇലക്ട്രിക് കാര്‍ കൊണ്ടുവന്നാല്‍ ക്ലിക്ക് ആകുമെന്നാണ് പ്രതീക്ഷ. ആദ്യം വിപണിയില്‍ എത്താന്‍ പോകുന്ന VF6, VF7 എന്നീ മോഡലുകള്‍ക്ക് യഥാക്രമം 25 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയില്‍ ഒരു ഫാമിലി ഇലക്ട്രിക് കാര്‍ വന്നാല്‍ വിന്‍ഫാസ്റ്റിന് തുടക്കത്തിലേ ഇന്ത്യക്കാരുടെ പ്രിയം സമ്പാദിക്കാന്‍ അവസരമൊരുക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 9, 2025, 10:42 [IST]
English summary
Vinfast registered design of a new 3 row suv in india check all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X