ഇവി വിപണിയിൽ കളംപിടിക്കാൻ വിൻഫാസ്റ്റ്; മഹീന്ദ്ര XEV -യുമായി മുട്ടാൻ VF7 തയ്യാർ

ലോകം ഇന്ന് ഇവികൾക്ക് പിന്നാലെയാണ്, അതിനാൽ തന്നെ ഇന്ന് വലുതും ചെറുതുമായ ഇവികൾക്ക് വളരെയധികം ആവശ്യക്കാരാണുള്ളത്. ഈ ഡിമാൻഡ് പരിഗണിച്ച് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ പല പരമ്പരാഗത നിർമ്മാതാക്കളും നിരവധി പുത്തൻ ബ്രാൻഡുകളും. ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ കാര്യമായ ഒരു മാർക്കറ്റ് ഷെയർ കൈവരിക്കുക എന്നതും ഒട്ടനവധി വാഹ നിർമ്മാതാക്കളുടെ ലക്ഷ്യമാണ്. വർധിച്ചു വരുന്ന ഇവി ഡിമാൻഡിൽ കണ്ണുംനട്ട് വമ്പൻ പദ്ധതികളുമായി ഇന്ത്യയിലേക്ക് ചുവടു വെച്ചിരിക്കുകയാണ് വിൻഫാസ്റ്റ് എന്ന വാഹന നിർമ്മാതാക്കൾ.

വിയറ്റ്നാമാണ് ഈ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പ്രവർത്തനങ്ങളുടെ ആസ്ഥാനം,നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ VF7, VF6 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുകയും ചെയ്തു. ക്രോസ്ഓവർ രൂപകൽപ്പനയും ശൈലിയുമുള്ള അഞ്ച് സീറ്റർ ഇവിയാണ് VF7 എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ഷാർക്ക് -ഫിൻ ആന്റിന, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, റാപ്പ് എറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾ, വാഹനത്തിന്റെ വീതി കവർ ചെയ്യുന്ന ഫുൾ -വിഡ്ത്ത് എൽഇഡി ലൈറ്റ്ബാർ, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങൾ വിൻഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവി വിയറ്റനാമീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അത് കൂടാതെ ഫ്ലഷ് -ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച്, 20 ഇഞ്ച് എന്നിങ്ങനെ രണ്ട് വീൽ സൈസ് ഓപ്ഷനുകളും ഇതിലുണ്ട്. ഇവയിൽ 19 -ഇഞ്ച് ഇക്കോ വേരിയന്റിനും 20 -ഇഞ്ച് പ്ലസ് വേരിയന്റിലുമാണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അകത്തളങ്ങളിൽ, ബ്രൗൺ, ബ്ലാക്ക് ഘടകങ്ങൾ കലർന്ന ഒരു ഡ്യുവൽ -ടോൺ ഇന്റീരിയർ ഡിസൈനാണ് VF7 -ൽ വരുന്നത്. ക്രോസ്ഓവറിന് അഞ്ച് യാത്രക്കാരെ ആനായാസമായി ഉൾക്കൊള്ളാൻ കഴിയും. ഇക്കോ വേരിയന്റ് 12.9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ വാഗ്ദാനം ചെയ്യുമ്പോൾ, പ്ലസ് വേരിയന്റിൽ 15 ഇഞ്ച് വലിയ ഡിസ്‌പ്ലേയുമായി സജ്ജീകരിച്ചിരിക്കുന്നു.

രണ്ട് വേരിയന്റുകളിലും ഹെഡ് -അപ്പ് ഡിസ്‌പ്ലേ, ഓവർ -ദി -എയർ അപ്‌ഡേറ്റുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), പനോരമിക് സൺറൂഫ് എന്നിവയുണ്ട്. മാന്യമായ ടെക്ക് പായ്ക്കും ഫീച്ചറുകളും ആർക്കും ഇഷ്ടപ്പെടുന്ന ഒരു ലുക്കും ഇവയുടെ ആകർഷണം വർധിപ്പിക്കുന്നു. അധികം താമസിയാതെ തന്നെ ഇവയെ നമുക്ക് നിരത്തുകളിൽ കണ്ടെത്താനാവും.

പവർട്രെയിന്റെ കാര്യത്തിൽ വിൻഫാസ്റ്റ് VF7 'ഇക്കോ' വേരിയന്റിൽ 201 bhp മാക്സ് പവറും 310 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ സെറ്റപ്പാണ് വരുന്നത്, മറുവശത്ത് പ്ലസ് വേരിയന്റിൽ 349 bhp പരമാവധി പവറും 500 Nm ടോർക്കും പുറപ്പെടുവിക്കുന്ന ഇന്റഗ്രേറ്റഡ് ട്വിൻ മോട്ടോറുകളും ഉണ്ട്.

VF7 -ന്റെ രണ്ട് വേരിയന്റുകളിലും 75.3 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. എന്നാൽ ഇക്കോ വേരിയന്റിന് സിംഗിൾ ചാർജിൽ 450 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്, പ്ലസ് വേരിയന്റിന് സിംഗിൾ ചാർജിൽ 431 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അളവുകളുടെ കാര്യത്തിൽ VF 7 -ന് 4,545 mm നീളവും, 1,890 mm വീതിയും, 1,635 mm ഉയരവും, 2,840 mm വീൽബേസും ലഭിക്കുന്നു.

VF 7 -ന്റെ വില വിൻഫാസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും 50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഇത് വിപണിയിൽ എത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, മഹീന്ദ്ര XEV 9e, BYD സീലയൺ 7, ഹ്യുണ്ടായി അയോണിക് 6, കിയ EV6 എന്നിവയ്ക്ക് എതിരായി ഇത് മത്സരിക്കും.

More from DriveSpark

Article Published On: Saturday, January 18, 2025, 10:45 [IST]
English summary
Vinfast showcases vf7 electric suv in 2025 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X