സ്വന്തം തട്ടകത്തിൽ വിറ്റത് ഒരു ലക്ഷം വണ്ടികൾ! ടെസ്‌ലയുടെ ഗതി വരുമോ വിൻഫാസ്റ്റിന് ഇന്ത്യയിൽ
വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് ഏറെ പ്രതീക്ഷകളോടെയാണ് രാജ്യത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് മികച്ച വിൽപ്പന കാഴ്ച്ചവച്ചതിന് ശേഷമാണ് കേട്ടോ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് എത്തിയത്. അതായത് വിയറ്റ്നാമിൽ 1 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. 2025 സെപ്റ്റംബറിൽ വിൻഫാസ്റ്റ് 13,914 ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്തു. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വിൻഫാസ്റ്റിന്റെ മൊത്തം വിൽപ്പന 1,03,884 യൂണിറ്റായി ഉയർന്നിട്ടുണ്ട് എന്നതാണ് ഹൈലൈറ്റ്. ഇത് വിയറ്റ്നാമിന്റെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ തന്നെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ് എന്നതാണ് ബ്രാൻഡിന് അഭിമാനിക്കാൻ കഴിയുന്ന കാര്യം.
വിയറ്റ്നാമിലെ കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയിൽ പ്രീ ബുക്കിങ്ങും ലോഞ്ചും കഴിഞ്ഞിട്ടും ഇത് വരെ വാഹനങ്ങളുട ഡെലിവറി ആരംഭിക്കാൻ സാധിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്. സെപ്റ്റംബർ ആറിനാണ് വാഹനം രാജ്യത്ത് ലോഞ്ച് ചെയ്തത്, അതിന് ശേഷം ഒരു കാര്യമായ അപ്ഡേറ്റുകൾ ലഭിച്ചിരുന്നില്ല, മൂന്ന് വേരിയൻ്റുകളാണ് VF6-ന് ലഭിക്കുന്നത്.

എർത്ത്,വിൻഡ്,വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകൾക്കായി ബ്ലാക്ക്,മോക്കോ ബ്രൌൺ എന്നീ രണ്ട് ഇൻ്റീരിയർ കളർ തീമുകളും ലഭിക്കുന്നുണ്ട്. 16 ലക്ഷം രൂപ മുതൽ 18.29 ലക്ഷം രൂപ വരെയാണ് VF6 -ൻ്റെ എക്സ്ഷോറൂം വിലകൾ. ആഗോള വിപണിയില്‍ സാക്ഷാല്‍ ടെസ്‌ലയോടടക്കം മുട്ടിനില്‍ക്കുന്ന കമ്പനിയാണ് വിന്‍ഫാസ്റ്റ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇവി വിഭാഗത്തിലെ അറിയപ്പെടുന്ന പേരാകാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.
ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വാഹനനിര പ്രദര്‍ശിപ്പിച്ച കമ്പനി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വമ്പന്‍ വാഹന നിര്‍മാശാല സ്ഥാപിച്ച് വരികയാണ്.തൂത്തുക്കുടിയിലെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായാല്‍ ആഭ്യന്തര വിപണിയിലേക്ക് മാത്രമല്ല കയറ്റുമതിക്കുള്ള കാറുകളും അവിടെ തന്നെ നിര്‍മിക്കും. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് ജോലിയും ലഭിക്കും.

20.89 ലക്ഷം രൂപ മുതലാണ് VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത്. അഞ്ച് വേരിയൻ്റുകളിലായി രണ്ട് ഇൻ്റീരിയർ തീമാണ് ലഭിക്കുന്നത്. VF6-ന് 59.6 KWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. എന്നാൽ VF7-ൽ 59.6,70.8kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് മാരുതി ഇ-വിറ്റാര എന്നിവയുടെ ഏകദേശം അതേ വലിപ്പം തന്നെയുളള ഇലക്ട്രിക് എസ്യുവിയാണ് VF6.
ഇവിക്ക് 4,238 mm നീളമാണുള്ളത്. VF6-ന്റെ മുകളിലായി സ്ഥാനം പിടിക്കുന്ന VF7 അല്‍പ്പം കൂടി വലിപ്പം കൂടിയ മോഡലാണ്. ഇൻ്റീരിയറിലേക്ക് കയറിയാലോ 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ് കാണാൻ സാധിക്കുന്നത്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ കൂടുതൽ സൌകര്യമായിരിക്കും ലഭിക്കുക.

VF7 ഇവിയിൽ വിൻഫാസ്റ്റ് 10 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടി വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. കണക്റ്റഡ് കാർ സവിശേഷതകളും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് വാഹന ഉടമകൾക്ക് ബാറ്ററി ലെവലുകൾ പരിശോധിക്കാനും, ഡോറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ക്യാബിൻ പ്രീ-കണ്ടീഷനിംഗ് ആരംഭിക്കാനും കഴിയുമെന്നതും അടിപൊളിയാക്കുന്ന കാര്യങ്ങളാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








