ടെസ്‌ല വരുമ്പോള്‍ വരട്ടെ, അതിന് മുമ്പേ ഈ ഫോറിന്‍ കാര്‍ എത്തും! 399km റേഞ്ചുള്ള ഇവി കുറഞ്ഞ വിലയില്‍?

കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസിന് ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാത്തതും അതേസമയം അമേരിക്കന്‍ കമ്പനിയായ ടെസ്‌ലയ്ക്കായി ഇറക്കുമതി തീരുവ വരെ കുറയ്ക്കാനൊരുങ്ങുന്നതുമെല്ലാമാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന ചര്‍ച്ച. ഇതിനിടെ വിയ്റ്റ്‌നാമീസ് ബ്രാനഡ് ആയ വിന്‍ഫാസ്റ്റ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വമ്പന്‍ വാഹന നിര്‍മാണശാല പടുത്തുയര്‍ത്തുന്ന തിരക്കിലാണ്. ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പേ കളംനിറയാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. 2025 ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി തങ്ങളുടെ ഇലക്ട്രിക് കാറുകളും ഇലക്ട്രിക് ടൂവീലറുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യത്തെ വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, രാജ്യത്ത് ആദ്യം വില്‍പ്പനയ്ക്കെത്തുക വിന്‍ഫാസ്റ്റ് VF 6 ആയിരിക്കും. ഇത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. വിന്‍ഫാസ്റ്റ് VF 6 ഇലക്ട്രിക് എസ്‌യുവിയുടെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വില പ്രഖ്യാപനം വിദൂരമല്ല എന്നതിന്റെ ഏക സൂചന ഇപ്പോള്‍ ലഭിക്കുന്നത്. വിന്‍ഫാസ്റ്റിന്റെ ആദ്യ ഇലക്ട്രിക് കാര്‍ ഓഗസ്റ്റ് 15-നോ അതിനുമുമ്പോ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുമെന്ന് തോന്നുന്നു.

vinfast vf 6

ഈ കാറിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ അറിയാന്‍ ആയിരിക്കും ഏവര്‍ക്കും ഏറ്റവും കൂടുതല്‍ ആകാംക്ഷ. എസ്‌യുവിക്ക് കരുത്ത് പകരുക ഒരു 59.6 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ആയിരിക്കുമെന്നാണ് കരുതുന്നത്. ഫുള്‍ ചാര്‍ജില്‍ 399 കിലോമീറ്റര്‍ വരെയാണ് ഇതിന് റേഞ്ച് പ്രതീക്ഷിക്കുന്നത്. ചെറിയ ബാറ്ററി പായ്ക്ക് ഉണ്ടെങ്കില്‍ മാത്രമേ കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കൂ.

അതുകൊണ്ട് തന്നെ ഇവി ഇന്ത്യക്കാരെ ആകര്‍ഷിക്കുമെന്ന് കരുതാം. രണ്ട് തരം ഇലക്ട്രിക് മോട്ടോറുകളും കാറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിന് 174 hp പവറും മറ്റൊന്നിന് 201 hp പവറും പ്രതീക്ഷിക്കുന്നു. പ്രീമിയം സവിശേഷതകള്‍ക്കൊപ്പം താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ തരത്തിലുള്ള പവര്‍ട്രെയിനും സജ്ജീകരിച്ചെത്തുന്ന ഇവി തുടക്കത്തില്‍ തന്നെ ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കാനാണ് ലക്ഷ്യമിടുന്നത്.

vinfast vf 6 front

ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്ക്കെത്തിയതായി കരുതപ്പെടുന്ന വിന്‍ഫാസ്റ്റ് VF6, പ്രീമിയം സവിശേഷതകളാല്‍ സമ്പന്നമായ ഒരു എസ്‌യുവി മോഡലാണ്. ലെവല്‍ 2 ADAS പോലുള്ള സാങ്കേതികവിദ്യകള്‍ പോലും നമുക്ക് പ്രതീക്ഷിക്കാം. ഇതിനുപുറമെ, ഈ കാറില്‍ 12.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ബട്ടണ്‍ കണ്‍ട്രോളുള്ള ഒരു ഡാഷ്ബോര്‍ഡും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിന്‍ഫാസ്റ്റ് VF 6-ന്റെ ഗ്ലോബല്‍ സ്‌പെക്ക് മോഡലുകള്‍ ഈ സവിശേഷതകളോടെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന വിന്‍ഫാസ്റ്റ് VF6 ഇലക്ട്രിക് എസ്‌യുവിയും ഫീച്ചര്‍ പായ്ക്ക്ഡ് ആയി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വിന്‍ഫാസ്റ്റ് മോഡലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന് കൂടിയായിരുന്നു വിന്‍ഫാസ്റ്റ് VF6.

vinfast vf 6 rear

ടെസ്‌ല, ബിവൈഡി എന്നീ കമ്പനികളെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞങ്ങളും മത്സരത്തിനുണ്ടെന്ന് വ്യക്തമാക്കുകയാണ് വിന്‍ഫാസ്റ്റ്. തദ്ദേശീയമായി നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പേ തുടക്കത്തില്‍ ഇറക്കുമതി ചെയ്താകും ഇത് വില്‍ക്കുക. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ കേന്ദ്രം ഇളവ് ചെയ്ത് കൊടുക്കുമെന്ന് പറയപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ആവശ്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് വിന്‍ഫാസ്റ്റ് VF 6 ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് ഉടന്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടാറ്റ മോട്ടോര്‍സ്, എംജി തുടങ്ങിയ ബ്രാന്‍ഡുകളാണ് നിലവില്‍ ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഭരിക്കുന്നത്. ഫീച്ചര്‍ റിച്ചായ കാര്‍ കുറഞ്ഞ വിലയില്‍ ലഭ്യമായാല്‍ അത് ഹിറ്റാകും എന്നതിന് തെളിവാണ് എംജി വിന്‍ഡ്‌സര്‍. സമാനമായ രീതിയില്‍ മത്സരാധിഷ്ഠിത വിലയില്‍ വിന്‍ഫാസ്റ്റ് ഇവികള്‍ എത്തിച്ചാല്‍ അത് ടാറ്റക്കും എംജിക്കും വെല്ലുവിളിയാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 11, 2025, 10:33 [IST]
English summary
Vinfast vf 6 electric suv to launch in india soon here is what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X