ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് കാര്‍, മെയിഡ് ഇന്‍ തമിഴ്‌നാട്! ടാറ്റക്ക് മുട്ടുവിറ തുടങ്ങി

ആഗോള വിപണിയില്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിയറ്റ്‌നാമീസ് ഇവി ബ്രാന്‍ഡ് ആണ് വിന്‍ഫാസ്റ്റ് (Vinfast). ടെസ്‌ലയും വിന്‍ഫാസ്റ്റും ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ടെസ്‌ല ചൈനയില്‍ നിര്‍മിച്ച ഇവികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഒരു വലിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ച് ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഉറച്ചാണ് വിന്‍ഫാസ്റ്റിന്റെ വരവ്. രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ വഴി വിന്‍ഫാസ്റ്റിന് ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കാം.

നിലവില്‍ വിന്‍ഫാസ്റ്റ് VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടക്കം തങ്ങളുടെ മോഡല്‍ നിര പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. അതില്‍ കാഴ്ചക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് VF3 എന്ന മോഡല്‍ ആണ്. വിന്‍ഫാസ്റ്റ് VF 3 ഇതിനോടകം അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ മൈക്രോ എസ്‌യുവിയാണ്.

vinfast vf3

ഇടതൂര്‍ന്ന നഗരവീഥികള്‍ക്ക് അനുയോജ്യമായ ഒരു പോക്കറ്റ് സൈസ് ക്രോസ്ഓവര്‍ ആയി ഇതിനെ കണക്കാക്കാം. വലിപ്പം കുറവാണെങ്കിലും ഒരു മോഡേണ്‍ ഇവിയില്‍ നിന്ന് ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ രാജ്യത്ത് ലഭ്യമായ ഏക നഗര കേന്ദ്രീകൃത മൊബിലിറ്റി സൊല്യൂഷന്‍ എംജി കോമെറ്റ് ഇവിയാണ്. വലിപ്പം കൊണ്ടും വില കൊണ്ടും ജനങ്ങളെ ആകര്‍ഷിച്ച കോമെറ്റ് ഇവി സെലിബ്രിറ്റികളുടെ ഗരാജില്‍ വരെ എത്തി.

വിന്‍ഫാസ്റ്റ് VF 3 ഇന്ത്യയില്‍ എത്തിയാല്‍ എംജി കോമെറ്റ് ഇവിയുടെ നേരിട്ടുള്ള എതിരാളിയാകും. ദൈനംദിന സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഇവിയുടെ കോംപാക്ട് വലിപ്പം കാരണം തിരക്കേറിയ റോഡുകളില്‍ എളുപ്പത്തില്‍ ഓടിച്ച് പോകാം. നിലവില്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് വിന്‍ഫാസ്റ്റ് VF3 വില്‍ക്കുന്നത്. ഈ വിപണികളില്‍ 18.64 kWh ബാറ്ററി പായ്ക്കാണ് വിന്‍ഫാസ്റ്റ് VF 3-യില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇത് 215 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വിപണിയില്‍ ലഭ്യമായ മറ്റ് ഇലക്ട്രിക് എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ റേഞ്ച് കണക്കുകള്‍ വളരെ കുറവാണെന്ന് തോന്നിയേക്കാം. എന്നാല്‍ നഗര യാത്രകള്‍ക്കും വാരാന്ത്യങ്ങളിലെ യാത്രകള്‍ക്കും ഇത് മതിയാകും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 36 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 70 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

40 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ഇവി മികച്ച പെര്‍ഫോമന്‍സും പുറത്തെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്ററാണ് വിന്‍ഫാസ്റ്റ് VF 3 ഇവിയുടെ പരമാവധി വേഗത. ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ഇതില്‍ വരുന്നു. ഇവിയുടെ അകത്തളത്തില്‍ കമ്പനി 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്‌പോക് സ്റ്റിയറിംഗ് വീല്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

vinfast vf3 side design

ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു. ആള് കുഞ്ഞനാണെങ്കിലും ഈ മൈക്രോ എസ്‌യുവിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. രണ്ട് പേര്‍ യാത്ര ചെയ്യുമ്പോള്‍ പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ 285 ലിറ്റര്‍ ലഗേജ് സ്റ്റോറേജ് സ്‌പേസും ലഭിക്കും.

10 നിറങ്ങളില്‍ ഇത് ലഭ്യമാണ്. 7 സീറ്റര്‍ ഇലക്ട്രിക് എംപിവിയായ ലിമോ ഗ്രീനാണ് വിന്‍ഫാസ്റ്റ് അടുത്തതായി ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന ഇവി മോഡല്‍. 2026 ഫെബ്രുവരിയില്‍ ലിമോ ഗ്രീന്‍ പുറത്തിറക്കിയ ശേഷം കൃത്യമായ ഇടവേളകളില്‍ പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് ഇന്ത്യയിലെ മോഡല്‍നിര വിപുലീകരിക്കാനാണ് വിന്‍ഫാസ്റ്റിന്റെ ശ്രമം.

vinfast vf3 rear profile

വിന്‍ഫാസ്റ്റ് VF3 അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത. ഏകദേശം 8 ലക്ഷം രൂപയാണ് വിന്‍ഫാസ്റ്റ് VF3-ക്ക് പ്രതീക്ഷിക്കുന്ന വില. എംജി കോമെറ്റ് ഇവിയെ കൂടാതെ ടാറ്റ ടിയാഗോ ഇവിയുമായും വിന്‍ഫാസ്റ്റ് VF3 മത്സരിക്കും. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനങ്ങള്‍ കമ്പനിയുടെ തൂത്തുക്കുടിയിലുള്ള സ്വന്തം പ്ലാന്റിലായിരിക്കും നിര്‍മിക്കുക.

More from DriveSpark

Article Published On: Saturday, December 6, 2025, 7:00 [IST]
English summary
Vinfast vf3 electric micro suv to launch in india soon expected price range features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X