കാശ് വാരിയെറിഞ്ഞ് കച്ചോടം പിടിക്കാൻ വിയറ്റ്നാം ഗ്രൂപ്പ്! നറുക്ക് വീണത് തെലങ്കാനയ്ക്ക്
വിയറ്റ്നാമിലെ പ്രമുഖ കമ്പനിയായ വിൻ ഗ്രൂപ്പ് (Vingroup) ഇന്ത്യയിലെ തെലങ്കാനയിൽ 3 ബില്യൺ യുഎസ് ഡോളർ (ഏകദേശം 26,952 കോടി രൂപ) നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് സിറ്റി വികസനം, ഇലക്ട്രിക് വാഹന ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഉൾപ്പെടെ വിവിധ മേഖലകളിൽ 2,500 ഹെക്ടറിൽ ഒരു ബഹുമുഖ ആവാസവ്യവസ്ഥ സ്ഥാപിക്കാനാണ് ഈ നിക്ഷേപം ലക്ഷ്യം വെക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിൽ വിൻ ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഈ കരാർ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും ദീർഘകാല വികസന ലക്ഷ്യങ്ങൾക്കും ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കാം.
ഇലക്ട്രിക് വാഹന മേഖലയിൽ, വിൻ ഗ്രൂപ്പ് തങ്ങളുടെ ജി.എസ്.എം (ഗ്രീൻ ആൻഡ് സ്മാർട്ട് മൊബിലിറ്റി), വിൻഫാസ്റ്റ് കമ്പനികളിലൂടെ ഇന്ത്യയിലെ ആദ്യത്തെ വലിയ ഇലക്ട്രിക് ടാക്സി സേവനവും "മൊബിലിറ്റി-ആസ്-എ-സർവീസ്" (MaaS) പ്ലാറ്റ്ഫോമും തെലങ്കാനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭാവിയിൽ ഇലക്ട്രിക് വാഹന നിർമ്മാണ സാധ്യതകളും കമ്പനി പരിശോധിക്കും.

നഗരവികസനത്തിനായി, 1,080 ഹെക്ടറിൽ 2 ലക്ഷം താമസക്കാർക്കായി 'വിൻഹോംസ് സ്മാർട്ട് സിറ്റി' മെഗാ നഗരം വിൻ ഗ്രൂപ്പ് സ്ഥാപിക്കും. ഇത് ഏകദേശം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്നതും ഉയർന്നതുമായ റെസിഡൻഷ്യൽ കെട്ടിടങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ, സുസ്ഥിര നഗരാസൂത്രണ തത്വങ്ങൾ എന്നിവ ഈ പദ്ധതിയിലുണ്ടാതുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സാമൂഹിക രംഗത്ത്, 70 ഹെക്ടർ സ്ഥലത്ത് കെ-12 സംയോജിത വിദ്യാഭ്യാസ സമ്പ്രദായമുള്ള വിൻ സ്കൂളുകളും, വിൻമെക് അന്താരാഷ്ട്ര നിലവാരമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും സ്ഥാപിക്കും. ടൂറിസം, വിനോദ മേഖലകളിൽ 'വിൻവണ്ടേഴ്സ്' വഴി 350 ഹെക്ടറിൽ വിൻ ഗ്രൂപ്പ് സംയോജിത കോംപ്ലക്സ് സ്ഥാപിക്കും. തീം പാർക്ക്, മൃഗശാല, സഫാരി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് തെലങ്കാനയിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.

വിൻഫാസ്റ്റിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ വഴി വിന്‍ഫാസ്റ്റിന് ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കാൻ സാധിക്കും. നിലവില്‍ വിന്‍ഫാസ്റ്റ് VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അടക്കം തങ്ങളുടെ മോഡല്‍ നിര പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
അതില്‍ കാഴ്ചക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് VF3 എന്ന മോഡല്‍ ആണ്. വിന്‍ഫാസ്റ്റ് VF 3 ഇതിനോടകം അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ മൈക്രോ എസ്‌യുവിയാണ്. ഇടതൂര്‍ന്ന നഗരവീഥികള്‍ക്ക് അനുയോജ്യമായ ഒരു പോക്കറ്റ് സൈസ് ക്രോസ്ഓവര്‍ ആയി ഇതിനെ കണക്കാക്കാം. വലിപ്പം കുറവാണെങ്കിലും ഒരു മോഡേണ്‍ ഇവിയില്‍ നിന്ന് ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.

ദൈനംദിന സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ ഇവിയുടെ കോംപാക്ട് വലിപ്പം കാരണം തിരക്കേറിയ റോഡുകളില്‍ എളുപ്പത്തില്‍ ഓടിച്ച് പോകാം. നിലവില്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് വിന്‍ഫാസ്റ്റ് VF3 വില്‍ക്കുന്നത്. ഈ വിപണികളില്‍ 18.64 kWh ബാറ്ററി പായ്ക്കാണ് വിന്‍ഫാസ്റ്റ് VF 3-യില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








