വിൻ്റേജ് കാറുപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത; വിൻ്റേജ് കാറ്റഗറിയുമായി സർക്കാർ
വാഹനപ്രേമികളുടെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് വിൻ്റേജ് വാഹനങ്ങൾ. പഴകുംന്തോറും വീര്യ കൂടുന്ന വിൻ്റേജ് കാറുകൾ മേയ്ച്ച് നടക്കാൻ പണം മാത്രമല്ല വേണ്ടത്, അതിനോട് താൽപ്പര്യം കൂടിയാണ്. പല വാഹനയുടമകളും നേരിടുന്ന പ്രശ്നമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വേണ്ട പരിഗണന വിൻ്റേജ് കാറുകളോട് കാണിക്കാത്തത്. എന്നാൽ ഇനി മുതൽ അങ്ങനെയൊരു പ്രശ്നം നേരിടില്ല. വിൻ്റേജ് കാറുടമകൾക്ക് തങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിൻ്റേജ് കാറുകൾ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനുളള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ വിൻ്റേജ് വാഹനങ്ങളെ കൂടുതലായി സംരക്ഷിക്കാനും കൃത്യമായ എണ്ണവും ലഭിക്കാൻ സഹായിക്കുന്നു. 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെയാണ് വിൻ്റേജ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത് എന്നത് പ്രത്യേകം ഓർക്കുക.
ഇനി കേരളത്തിലെ വണ്ടിപ്രാന്തൻമാരധികം സന്തോഷിക്കാൻ വരട്ടെ, ഉത്തർപ്രദേശ് സർക്കാരാണ് ഇത്തരത്തിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വിഷമിക്കേണ്ട, കേരളത്തിലും ഈ സംവിധാനം എത്രയും പെട്ടെന്ന് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.രാജ്യത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളോടുളള സമീപനത്തിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൻ്റെ തുക വർധിപ്പിച്ചിരിക്കുകയാണ് സർക്കാർ.

മോട്ടോർസൈക്കിൾ ആർസി പുതുക്കുന്നതിൻ്റെ നിരക്ക് പരിശോധിച്ചാൽ മുൻപ് 1000 രൂപയെങ്കിൽ പുതുക്കിയ നിരക്ക് 2,000 രൂപയാണ്. മൂന്ന് ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 5000 രൂപ മുടക്കിയാൽ മാത്രമേ ആർസി പുതുക്കാനുള്ള നിരക്കെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിളിന് 10000 രൂപയാണ്. ഇനി ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ 10000 രൂപയായിരുന്നു 2,3 വീലുകൾക്കുളള നിരക്ക്, പക്ഷേ ഇപ്പോൾ അത് 20000 രൂപയാണ്. അത് ഫോർ വീലറാണെങ്കിൽ 80000 രൂപ മുടക്കേണ്ടി വരും.
വാഹനത്തിൻ്റെ ആർസി പുതുക്കാൻ ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.

ആര്‍സി ഓണ്‍ലൈനായി എങ്ങനെ പുതുക്കാം എന്നത് നമുക്ക് ആദ്യം നോക്കാം. വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.
ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇതിനൊപ്പം തന്നെ നിങ്ങളുടെ ജില്ലകളിലെ ആർടിഒ ഓഫീസിലെത്തിയും ആർസി പുതുക്കാൻ സാധിക്കും. ഓഫീസില്‍ നിന്ന് ഒരു ആര്‍സി റിന്യൂവല്‍ ഫോം വാങ്ങി പൂരിപ്പിക്കുക. ഫോമില്‍ പൂരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് രണ്ട് തവണ പരിേശാധിച്ച് ഉറപ്പ് വരുത്താനും മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഇന്‍സ്‌പെക്ഷന് ശേഷം അധികാരികളില്‍ നിന്ന് തെളിവായി എന്തെങ്കിലും രേഖകള്‍ വാങ്ങുന്നത് വഴി പുതിയ ആർസി ബുക്ക് വരാൻ താമസിച്ചാൽ നിങ്ങളുടെ കൈവശം തെളിവുണ്ടായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








