ജര്‍മന്‍ കാര്‍ ഇനിയൊരു സ്വപ്‌നമല്ല! 2.50 ലക്ഷം വരെ ഓഫറുമായി മാടിവിളിച്ച് ഫോക്‌സ്‌വാഗണ്‍

ഗോള്‍ഫ് GTI എന്ന ഐതിഹാസിക മോഡലിന്റെ അവതരണത്തിലൂടെ ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റാറായി നില്‍ക്കുകയാണ് ഫോക്‌സ്‌വാഗണ്‍. പണമുള്ളത് കൊണ്ട് മാത്രം എല്ലാവര്‍ക്കും ഗോള്‍ഫ് വാങ്ങാന്‍ പറ്റില്ല. കാരണം പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറിന്റെ മുഴുവന്‍ യൂണിറ്റും ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ഗോള്‍ഫ് അല്ലാതെ ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്ന് ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പറ്റിയ സമയമാണ്. നിലവില്‍ കാര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവര്‍ ആണെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമായി. ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഓട്ടോഫെസ്റ്റ് ദി നാഷനല്‍ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ഓട്ടോഫെസ്റ്റ് 2025 എക്‌സ്‌ചേഞ്ച് കാര്‍ണിവലിന്റെ ഭാഗമായി വാഹന എക്സ്ചേഞ്ച്, ഫിനാന്‍സ് സ്‌കീമുകള്‍, സര്‍വീസ് പാക്കേജുകള്‍ എന്നിവയില്‍ ആകര്‍ഷകമായ ഓഫറുകളടക്കം നിരവധി ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. ജൂലൈ അവസാനം വരെ രാജ്യവ്യാപകമായി ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളില്‍ ഓട്ടോഫെസ്റ്റ് 2025 നടക്കുന്നു. ഈ വര്‍ഷത്തെ ഓട്ടോഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

volkswagen autofest 2025

ഫോക്‌സ്‌വാഗണ്‍ ഓട്ടോഫെസ്റ്റ് 2025 പരിപാടിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. ഇതോടൊപ്പം പ്രത്യേക ഫിനാന്‍സ് ഓപ്ഷനുകള്‍, സൗജന്യ വാഹന മൂല്യനിര്‍ണയം, ടെസ്റ്റ് ഡ്രൈവുകള്‍, സ്‌പെഷ്യല്‍ സര്‍വീസ്, മെയിന്റനന്‍സ് ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. ഓട്ടോഫെസ്റ്റില്‍ ഫോക്സ്വാഗണിന്റെ സര്‍വീസ് വാല്യു പാക്കേജില്‍ പ്രത്യേക ഓഫറുകളും ഉള്‍പ്പെടുന്നു. അറ്റകുറ്റപ്പണികളില്‍ അധിക ലാഭം നേടുന്നതിനൊപ്പം ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കുന്നു.

'ഓട്ടോഫെസ്റ്റ് വെറുമൊരു വില്‍പ്പന പരിപാടിയല്ല, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അധിക മൂല്യമുള്ള പ്രീമിയം മൊബിലിറ്റി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ആഘോഷമാണിത്. അത് മനോഹരമായ വെര്‍ട്ടിസ് ആയാലും, ശ്രദ്ധേയമായ ടൈഗണ്‍ ആയാലും, ബിയോണ്ട് ബെറ്റര്‍ ടിഗുവാന്‍ ആര്‍-ലൈന്‍ ആയാലും ഓട്ടോഫെസ്റ്റ് ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ആനുകൂല്യങ്ങളോടെ അവരുടെ ഡ്രൈവിംഗ് അനുഭവം അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പാത തുറന്നിടുന്നു' -ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ നിതിന്‍ കോഹ്ലി പറഞ്ഞു.

volkswagen offers

ഓട്ടോഫെസ്റ്റിലൂടെ ടൈഗൂണ്‍ എസ്‌യുവിക്ക് 2.5 ലക്ഷം രൂപ വരെയും വെര്‍ട്ടിസില്‍ 1.7 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ നേടാം. ഉത്സവ സീസണിന് മുമ്പുള്ള ആഴ്ചകളില്‍ ഫോക്‌സ്‌വാഗണ്‍ ഓട്ടോഫെസ്റ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഒരു ഉത്തേജനം നല്‍കും. ഓഫറുകള്‍ക്ക് ജൂലൈ മാസം മാത്രമേ സാധുതയുള്ളൂവെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. ബ്രാന്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കിലുടനീളം ഇത് ലഭ്യമാണ്. നിലവില്‍ നാല് മോഡലുകളാണ് ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗണിന്റെ ഇന്ത്യന്‍ വാഹന നിര തുടങ്ങുന്നത് 11.56 ലക്ഷം മുതല്‍ വിലയുള്ള വെര്‍ട്ടിസ് സെഡാനില്‍ നിന്നാണ്. 11.80 ലക്ഷം മുതല്‍ വിലയുള്ള ടൈഗൂണ്‍ അടുത്തതായി വരുന്നു. ഈ രണ്ട് കാറുകളും കമ്പനി ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. മറ്റ് രണ്ട് മോഡലുകളായ ടിഗുവാന്‍ ആര്‍-ലൈന്‍, ഗോള്‍ഫ് GTI എന്നിവ കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുകയാണ്. ഒരൊറ്റ ഫുള്ളി ലോഡഡ് ട്രിമ്മില്‍ ലഭ്യമാകുന്ന ടിഗുവാന്‍ ആര്‍-ലൈനിന് 49 ലക്ഷം രൂപയാണ് വില.

ഏറ്റവും അവാസനം വിപണിയില്‍ എത്തിയ ഗോള്‍ഫ് GTI 53 ലക്ഷം വിലയിലുമാണ് വില്‍ക്കുന്നത്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. ഇതില്‍ ഗോള്‍ഫ് GTIയുടെ ഇന്ത്യക്കായി അ്‌നുവദിച്ച മുഴുവന്‍ യൂണിറ്റുകളും വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ വിറ്റുതീര്‍ന്നിരുന്നു. ആദ്യ ബാച്ചില്‍ വന്ന 150 ഗോള്‍ഫ് GTI ഹോട്ട്ഹാച്ചിന്റെ മൂന്നില്‍ ഒന്നും സ്വന്തമാക്കിയത് നമ്മള്‍ മലയാളികള്‍ ആയിരുന്നു. നടന്‍മാരായ മമ്മൂട്ടി, ഫഹദ് ഫാസില്‍, ജയസൂര്യ, മാധവ് സുരേഷ് എന്നിവര്‍ ഇതിനോടകം ഈ കാര്‍ ഡെലിവറിയെടുത്തു.

More from DriveSpark

Article Published On: Thursday, July 3, 2025, 19:33 [IST]
English summary
Volkswagen autofest 2025 launched with offers on vehicle exchange finance schemes service packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X