വില പോലും അറിയണ്ട, 3 ദിവസം കൊണ്ട് വിറ്റ് തീര്‍ന്നു! ഹോട്ട്ഹാച്ചിന്റെ പ്രീ-ബുക്കിംഗ് നിര്‍ത്തി ഫോക്‌സ്‌വാഗണ്‍
വില അല്‍പ്പം കൂടുതലായിരിക്കുമെങ്കിലും ഒരു ഫോക്‌സ്‌വാഗണ്‍ കാര്‍ വാങ്ങാന്‍ ഇഷ്ടമില്ലാത്ത വണ്ടിപ്രാന്തന്‍മാര്‍ കുറവായിരിക്കും. ഫോക്‌സ്‌വാഗണിന്റെ മികച്ച പെര്‍ഫോമന്‍സ് കാറുകള്‍ പരിമിതമായ അളവില്‍ രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ എല്ലാം അവ ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു. 2016-ല്‍ ജര്‍മനി കമ്പനി പോളോ ജിടിഐ ഇന്ത്യയില്‍ കൊണ്ടുവന്നപ്പോള്‍ വണ്ടിപ്രാന്തന്‍മാര്‍ ഇരച്ചെത്തിയാണ് വാങ്ങിപ്പോയത്. മലയാള സിനിമാ ലോകത്തെ പേരെടുത്ത വാഹനപ്രേമിയായ മമ്മൂട്ടി അന്ന് ആ കാര്‍ വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പോളോക്ക് ശേഷം ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ മറ്റൊരു പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് കൂടി ഇന്ത്യയിലെത്തിക്കുകയാണ്. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ ആണ് ആ മോഡല്‍.
കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ പ്രീ ബുക്കിം 2025 മെയ് അഞ്ചിന് ആരംഭിച്ചിരുന്നു. ലോക പ്രശസ്തമായ ഈ ഹാച്ച്ബാക്ക് പരിമിതമായ അളവില്‍ മാത്രമാണ് ലഭ്യമാകുക. സിബിയു റൂട്ട് വഴി എത്തുന്നതിനാല്‍ തന്നെ പൊള്ളുന്ന വില പ്രതീക്ഷിക്കുന്ന കാര്‍ ആയിട്ട് കൂടി വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ഗോള്‍ഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതുസംബന്ധിച്ച ഒരു വീഡിയോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയെ കുറിച്ച് പറയുമ്പോള്‍ ഇതിനെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായി നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള 3D എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഫ്രണ്ട് ഡോറുകളില്‍ ജിടിഐ ബാഡ്ജിംഗ്, ഫൈവ് സ്പോക്ക് അലോയ് വീലുകള്‍, കോണ്‍ട്രാസ്റ്റ് റെഡ് ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 7-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 3-സോണ്‍ ഓട്ടോ എസി, 30 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഫീച്ചര്‍ സമ്പന്നമായ ക്യാബിനും ഗോള്‍ഫ് ജിടിഐക്ക് ലഭിക്കുന്നു.

ഏഴ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവയുള്‍പ്പെടെയുള്ള പാസഞ്ചര്‍ സേഫ്റ്റിക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കല്‍ അപ്ഗ്രേഡുകളും ഗോള്‍ഫ് ജിടിഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
265 bhp പവറും 370 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹോട്ട്ഹാച്ചിന്റെ ഹൃദയം. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DSG) ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് കണക്കുകള്‍ നോക്കിയാല്‍ വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ ഗോള്‍ഫ് GTI-ക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി വിപണിയിലെത്തുന്ന മോഡലിന് പ്രതീക്ഷിക്കുന്ന ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വില പ്രതീക്ഷിക്കുന്നുണ്ട്. അരക്കോടിയോളം വിലയുണ്ടായിട്ടും ഈ ഒരു കാര്‍ ക്ഷണനേരം കൊണ്ട് വിറ്റ് തീര്‍ന്നിരിക്കുകയാണ്. വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കമ്പനി ഇന്ത്യയിലേക്ക് ഈ മോഡലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ അനുവദിക്കുമോ എന്നായിരിക്കും പലര്‍ക്കും അറിയേണ്ടത്. എന്നാല്‍ ഫോക്സ്‌വാഗണ്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
ഗോള്‍ഫ് ജിടിഐക്ക് ലഭിച്ച മികച്ച സ്വീകരണം കണക്കിലെടുത്ത് കമ്പനി കൂടുതല്‍ യൂണിറ്റുകള്‍ അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. T-ROC മോഡലില്‍ ഫോക്‌സ്‌വാഗണ്‍ മുമ്പ് സമാനമായ നീക്കം നടത്തിയിരുന്നു. 2020 മാര്‍ച്ചില്‍ പുറത്തിറക്കിയ T-ROC-യുടെ 2,500 യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നെങ്കിലും അവ വേഗത്തില്‍ വിറ്റുതീര്‍ന്നു. പിറ്റേ വര്‍ഷം ഫോക്സ് വാഗണ്‍ മറ്റൊരു ബാച്ച് T-ROC കൊണ്ടുവന്ന് ഡിമാന്‍ഡ് തൃപ്തിപ്പെടുത്തി. ന്യായമായ ഡിമാന്‍ഡ് ഉണ്ടെങ്കില്‍ ഗോള്‍ഫ് ജിടിഐയിലും കമ്പനി സമാനമായ നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








